Top

വിലങ്ങേന്തിയ കൈകളുമായി ധനുഷ്; റിലീസിങ്ങ് തിയതിയുമായി കര്‍ണ്ണന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ചിത്രത്തിന്റെ റിലീസിംഗ് തിയതിയും പോസ്റ്റാറിനൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ ഒമ്പതിനാണ് ചിത്രം പുറത്തിറങ്ങുന്നത്.

14 Feb 2021 2:19 AM GMT
ഫിൽമി റിപ്പോർട്ടർ

വിലങ്ങേന്തിയ കൈകളുമായി ധനുഷ്; റിലീസിങ്ങ് തിയതിയുമായി കര്‍ണ്ണന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
X

മാരി സെല്‍വരാജ് സംവിധാനം ചെയ്ത് ധനുഷ് നായകനാവുന്ന കര്‍ണ്ണന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ധനുഷിന്റെ ട്വിറ്റര്‍ പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ചിത്രത്തിന്റെ റിലീസിങ്ങ് തിയതിയും പോസ്റ്റാറിനൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ ഒമ്പതിനാണ് ചിത്രം പുറത്തിറങ്ങുന്നത്.

വിലങ്ങേന്തിയ കൈകളുമായി നില്‍ക്കുന്ന ധനുഷാണ് പോസ്റ്ററിലുള്ളത്. സംവിധായകന്‍ മാരി സെല്‍വരാജും പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്. ‘നീതിയുടെ ആത്മാവ് ഒരിക്കലും മരിക്കില്ല. നിങ്ങള്‍ ഏറെ കാത്തിരുന്ന കര്‍ണ്ണന്റെ ഫസ്റ്റ് ലുക്കും റിലീസിംഗ് തിയതിയും പങ്കുവെക്കുന്നു’, മാരി സെല്‍വരാജ് ട്വീറ്റ് ചെയ്തു.

ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബറിലാണ് പൂര്‍ത്തിയായത്. രജിഷ വിജയനാണ് ചിത്രത്തിലെ നായിക. ലാല്‍, നാട്ടി, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. സന്തോഷ് നാരായണനാണ് സംഗീത സംവിധാനം. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ‘ജഗമേ തന്തിരം’ എന്ന ചിത്രത്തിലും ധനുഷാണ് നായകന്‍. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. ജെയ്ംസ് കോസ്‌മോ, കലിയരസന്‍, ജോജു ജോര്‍ജ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍.

സെല്‍വരാഘവന്റെ ‘ആയിരത്തില്‍ ഒരുവന്‍’ രണ്ടാം ഭാഗത്തിലും ധനുഷാണ് നായകന്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുതുവര്‍ഷ ദിനത്തിലാണ് റിലീസ് ചെയ്തത്. ഏകദേശം ഒരു വര്‍ഷത്തോളം പോസ്റ്റ് പ്രൊഡക്ഷന് സമയമെടുക്കുന്ന ചിത്രം 2024ലാണ് റിലീസ് ചെയ്യുക. കാര്‍ത്തി, പാര്‍ത്ഥിപന്‍, ആന്‍ഡ്രിയ, റീമ സെന്‍ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തിന്റെ ആദ്യ ഭാഗം 2010ലാണ് പുറത്തിറങ്ങിയത്. ‘ദി ഗ്രേ മാന്‍’, ‘അദ്രങ്കി രേ’ എന്നിവയാണ് 2021ല്‍ റിലീസിനൊരുങ്ങുന്ന മറ്റ് ധനുഷ് ചിത്രങ്ങള്‍.

Next Story