Top

മാരി സെൽവരാജ്- ധനുഷ് കൂട്ടുകെട്ട് വീണ്ടും; ഷൂട്ട് അടുത്ത വർഷം തുടങ്ങുമെന്ന് നടൻ

ധനുഷ് തന്റെ ട്വിറ്റർ പേജിലൂടെയാണ് സന്തോഷ വാർത്ത പങ്കുവെച്ചത്. ചിത്രീകരണം അടുത്ത വർഷം ആരംഭിക്കുമെന്നും ധനുഷ് പറഞ്ഞു.

22 April 2021 11:01 PM GMT
ഫിൽമി റിപ്പോർട്ടർ

മാരി സെൽവരാജ്- ധനുഷ് കൂട്ടുകെട്ട് വീണ്ടും; ഷൂട്ട് അടുത്ത വർഷം തുടങ്ങുമെന്ന് നടൻ
X

കർണ്ണന് പിന്നാലെ ധനുഷും സംവിധായകൻ മാരി സെൽവരാജും വീണ്ടും ഒന്നിക്കുന്നു. ധനുഷ് തന്റെ ട്വിറ്റർ പേജിലൂടെയാണ് സന്തോഷ വാർത്ത പങ്കുവെച്ചത്. ചിത്രീകരണം അടുത്ത വർഷം ആരംഭിക്കുമെന്നും ധനുഷ് പറഞ്ഞു.

കർണ്ണന്റെ മികച്ച വിജയത്തിന് പിന്നാലെ മാരി സെൽവരാജും ഞാനും വീണ്ടും ഒന്നിക്കുന്നു എന്ന വാർത്ത സന്തോഷത്തോടെ അറിയിക്കുന്നു. പ്രീ പ്രൊഡക്ഷൻ നടന്നു കൊണ്ടിരിക്കുകയാണ്. ചിത്രീകരണം അടുത്ത വർഷം ആരംഭിക്കും.

ധനുഷ്

പരിയേറും പെരുമാൾ എന്ന സിനിമയ്ക്ക് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്ത ചിത്രമാണ് കർണ്ണൻ. നിലവില്‍ തമിഴ് നാട്ടിലും ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നിന്നും ചിത്രത്തെ കുറിച്ച് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മാസ്റ്ററിന് ശേഷം തമിഴകത്തെ സൂപ്പര്‍ ഹിറ്റ് ചിത്രമായി മാറിയിരിക്കുകയാണ് കര്‍ണ്ണന്‍.

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ‘ജഗമേ തന്തിരം’ എന്ന ചിത്രത്തിലും ധനുഷാണ് നായകന്‍. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. ജെയ്ംസ് കോസ്മോ, കലിയരസന്‍, ജോജു ജോര്‍ജ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍.

സെല്‍വരാഘവന്റെ ‘ആയിരത്തില്‍ ഒരുവന്‍’ രണ്ടാം ഭാഗത്തിലും ധനുഷാണ് നായകന്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുതുവര്‍ഷ ദിനത്തിലാണ് റിലീസ് ചെയ്തത്. ഏകദേശം ഒരു വര്‍ഷത്തോളം പോസ്റ്റ് പ്രൊഡക്ഷന് സമയമെടുക്കുന്ന ചിത്രം 2024ലാണ് റിലീസ് ചെയ്യുക. കാര്‍ത്തി, പാര്‍ത്ഥിപന്‍, ആന്‍ഡ്രിയ, റീമ സെന്‍ എന്നിവരായിരുന്നു ആദ്യ ഭാഗത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തിന്റെ ആദ്യ ഭാഗം 2010ലാണ് പുറത്തിറങ്ങിയത്. ‘ദി ഗ്രേ മാന്‍’, ‘അദ്രങ്കി രേ’ എന്നിവയാണ് 2021ല്‍ റിലീസിനൊരുങ്ങുന്ന മറ്റ് ധനുഷ് ചിത്രങ്ങള്‍.

Next Story