ഡിജിപിയും പൊലീസുകാരും സാമൂഹിക അകലം പാലിച്ചിരുന്നു; മുഖ്യമന്ത്രി
ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് സ്റ്റേഷന് ഉദ്ഘാടന ചടങ്ങില്‍ പൊലീസുകാര്‍ മാസ്ക് ഇല്ലാതെ പങ്കെടുത്തതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഡിജിപി അടക്കമുള്ള പൊലീസുകാര്‍ മറ്റുള്ളവരുമായി ബന്ധപ്പെടാതെ അകലം പാലിച്ചാണ് ചടങ്ങിള്‍ പങ്കെടുത്തതെന്നും അതിന്റെ ഭാഗമായിട്ടായിരിക്കാം മാസ്ക് ഇല്ലാത്ത നിലവന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമലംഘനം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘നിങ്ങളുടെ മുന്നില്‍ ഇരുന്ന് ഞാന്‍ സംസാരിക്കുന്നത് മാസ്ക് ഇല്ലാതെയാണല്ലോ’-എന്നു പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. താന്‍ ഇവിടെ തനിച്ചിരിക്കുന്നതുകൊണ്ടാണ് അതിന് സാധിക്കുന്നതെന്നും അത്തരത്തില്‍ മറ്റാരുമായിട്ടും സമ്പര്‍ക്കം ഇല്ലാതെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ […]
22 Jun 2021 9:02 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് സ്റ്റേഷന് ഉദ്ഘാടന ചടങ്ങില്‍ പൊലീസുകാര്‍ മാസ്ക് ഇല്ലാതെ പങ്കെടുത്തതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഡിജിപി അടക്കമുള്ള പൊലീസുകാര്‍ മറ്റുള്ളവരുമായി ബന്ധപ്പെടാതെ അകലം പാലിച്ചാണ് ചടങ്ങിള്‍ പങ്കെടുത്തതെന്നും അതിന്റെ ഭാഗമായിട്ടായിരിക്കാം മാസ്ക് ഇല്ലാത്ത നിലവന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമലംഘനം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘നിങ്ങളുടെ മുന്നില്‍ ഇരുന്ന് ഞാന്‍ സംസാരിക്കുന്നത് മാസ്ക് ഇല്ലാതെയാണല്ലോ’-എന്നു പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. താന്‍ ഇവിടെ തനിച്ചിരിക്കുന്നതുകൊണ്ടാണ് അതിന് സാധിക്കുന്നതെന്നും അത്തരത്തില്‍ മറ്റാരുമായിട്ടും സമ്പര്‍ക്കം ഇല്ലാതെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ സംസാരിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കൊവിഡ് പ്രതിരോധത്തിന് അടച്ചിടലും നിയന്ത്രണങ്ങളും നിയമ ലംഘനത്തിന് പിഴയീടാക്കിയും കേസെടുത്തും മുന്‍ നിരയില്‍ നിന്ന പോലീസ് തന്നെ നിയമലംഘകരായി ചടങ്ങിനെതിരെ വ്യാപക വിമര്‍ശനം തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം,
കഴിഞ്ഞ ദിവസം നടന്ന ഗുരുവായൂര്‍ പോലീസ് സ്റ്റേഷന് ഉദ്ഘാടന ചടങ്ങിലാണ് പോലീസുകാര്‍ തന്നെ പരസ്യ നിയമ ലംഘകരായത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഓണ്‍ലൈനില്‍ പങ്കെടുത്ത ചടങ്ങില്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയും പോലീസ് ഉദ്യോഗസ്ഥരുമാണ് നേരിട്ട് പങ്കെടുത്തത്. പൊതു പരിപാടികള്‍ക്ക് വിലക്കും, മരണ- വിവാഹ ചടങ്ങുകള്‍ക്ക് 20 പേര്‍ക്കും മാത്രം പങ്കെടുക്കാന്‍ അനുമതി ഉള്ളപ്പോഴാണ് പോലീസിന്റെ വന്‍ പട ഗുരുവായൂര്‍ സ്റ്റേഷന് ഉദ്ഘാടനത്തിന് എത്തിയത്.
ആദ്യം മാസ്ക് ധരിച്ചും സാനിറ്റൈസര്‍ വിതരണം ചെയ്തുമൊക്കെയായിരുന്നു തുടങ്ങിയതെങ്കിലും പിന്നെ പരിധി വിടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മാസ്ക് അഴിച്ചു മാറ്റി സാമൂഹ്യ അകലം പാലിക്കാതെ കൂടിയിരുന്നും നിന്നും ഫോട്ടോക്ക് വരെ പോസ് ചെയ്തു. ഗുരുവായൂര്‍ ദേവസ്വം പാട്ടത്തിന് നല്കിയ ഭൂമിയിലാണ് പുതിയ സ്റ്റേഷന് നിര്‍മിച്ചിരിക്കുന്നത്. ചടങ്ങിലേക്ക് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
തുടര്‍ന്ന് പൊലീസുകാര്‍ തന്നെ എടുത്ത ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്ന് ഡിജിപി അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ഉദ്ഘാട ചടങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് നജീബ് കാന്തപുരം എംഎല്‍എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു.