Top

ദേവികുളം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി; ഡമ്മി സ്ഥാനാര്‍ത്ഥിയുടേതും

മൂന്നാര്‍: ദേവികുളം നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളി. എഐഡിഎംകെ സ്ഥാനാര്‍ത്ഥി ആര്‍എം ധനലക്ഷ്മിയുടെ പത്രികയാണ് തള്ളിയത്. ഫോം 26 പൂര്‍ണ്ണമായും പൂരിപ്പിച്ചിട്ടില്ലെന്ന് ദേവികുളം സബ് കളക്ടര്‍ പറഞ്ഞു. ഡമ്മി സ്ഥാനാര്‍ത്ഥിയുടെയും പത്രിക തള്ളി. ഇതോടെ മണ്ഡലത്തില്‍ എന്‍ഡിഎക്ക് സ്ഥാനാര്‍ത്ഥിയുണ്ടാവില്ല. യുഡിഎഫിന്റെ ഡി കുമാറും എല്‍ഡിഎഫിന്റെ എ രാജയും തമ്മിലുള്ള നേര്‍ക്ക് നേര്‍ പോരാട്ടം എന്ന സ്ഥിതിയിലേക്ക് മാറും. ഏതെങ്കിലും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ എന്‍ഡിഎ പിന്തുണക്കുമോ എന്നത് ഇപ്പോള്‍ വ്യക്തമല്ല. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇല്ലാത്തതിനാല്‍ […]

20 March 2021 2:07 AM GMT

ദേവികുളം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി; ഡമ്മി സ്ഥാനാര്‍ത്ഥിയുടേതും
X

മൂന്നാര്‍: ദേവികുളം നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളി. എഐഡിഎംകെ സ്ഥാനാര്‍ത്ഥി ആര്‍എം ധനലക്ഷ്മിയുടെ പത്രികയാണ് തള്ളിയത്. ഫോം 26 പൂര്‍ണ്ണമായും പൂരിപ്പിച്ചിട്ടില്ലെന്ന് ദേവികുളം സബ് കളക്ടര്‍ പറഞ്ഞു.

ഡമ്മി സ്ഥാനാര്‍ത്ഥിയുടെയും പത്രിക തള്ളി. ഇതോടെ മണ്ഡലത്തില്‍ എന്‍ഡിഎക്ക് സ്ഥാനാര്‍ത്ഥിയുണ്ടാവില്ല.

യുഡിഎഫിന്റെ ഡി കുമാറും എല്‍ഡിഎഫിന്റെ എ രാജയും തമ്മിലുള്ള നേര്‍ക്ക് നേര്‍ പോരാട്ടം എന്ന സ്ഥിതിയിലേക്ക് മാറും. ഏതെങ്കിലും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ എന്‍ഡിഎ പിന്തുണക്കുമോ എന്നത് ഇപ്പോള്‍ വ്യക്തമല്ല.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇല്ലാത്തതിനാല്‍ എന്‍ഡിഎ വോട്ടുകള്‍ എവിടേക്ക് എന്നത് ഒരു ചോദ്യമായി ഉയരും. കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എസ് രാജേന്ദ്രന്‍ 6232 വോട്ടുകള്‍ക്കാണ് വിജയിച്ചത്. അതിന് മുമ്പ് 4078 വോട്ടുകള്‍ക്കും. അത് കൊണ്ട് തന്നെ എന്‍ഡിഎക്ക് സ്ഥാനാര്‍ത്ഥിയില്ലെങ്കില്‍ എന്‍ഡിഎ വോട്ടുകള്‍ ആര്‍ക്കെന്നത് ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാവും.

Popular Stories

    Next Story