Top

സഗൗരവമില്ല, ദൈവ നാമവുമില്ല; ദേവികുളം എംഎല്‍എ എ രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും

ദേവികുളം എംഎല്‍എ എ രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. കഴിഞ്ഞ ദിവസം നടത്തിയ സത്യപ്രതിജ്ഞ എഴുതി കൊടുത്തതിലെ പിഴവാണ് ഇതിന് കാരണം. തമിഴിലായിരുന്നു എ രാജയുടെ സത്യപ്രതിജ്ഞ. ആദ്യ സത്യപ്രതിജ്ഞയില്‍ സഗൗരവമെന്നോ ദൈവനാമത്തിലെന്നോ പറഞ്ഞിരുന്നില്ല. നിയമവകുപ്പ് തര്‍ജ്ജമ ചെയ്തപ്പോഴുണ്ടായ പിഴവാണ് ഇതിനു കാരണമെന്നാണ് വിലയിരുത്തല്‍. കന്നഡയും തമിഴും ഉള്‍പ്പെടെ നാല് ഭാഷകളിലാണ് പതിനഞ്ചാം നിയമസഭയില്‍ എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. 43 പേര്‍ ദൈവനാമത്തിലും 13 പേര്‍ അള്ളാഹുവിന്റെ നാമത്തിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്. കന്നഡയില്‍ സത്യപ്രതിജ്ഞ ചൊല്ലിയ മഞ്ചേശ്വരം […]

26 May 2021 3:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സഗൗരവമില്ല, ദൈവ നാമവുമില്ല; ദേവികുളം എംഎല്‍എ എ രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും
X

ദേവികുളം എംഎല്‍എ എ രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. കഴിഞ്ഞ ദിവസം നടത്തിയ സത്യപ്രതിജ്ഞ എഴുതി കൊടുത്തതിലെ പിഴവാണ് ഇതിന് കാരണം. തമിഴിലായിരുന്നു എ രാജയുടെ സത്യപ്രതിജ്ഞ. ആദ്യ സത്യപ്രതിജ്ഞയില്‍ സഗൗരവമെന്നോ ദൈവനാമത്തിലെന്നോ പറഞ്ഞിരുന്നില്ല. നിയമവകുപ്പ് തര്‍ജ്ജമ ചെയ്തപ്പോഴുണ്ടായ പിഴവാണ് ഇതിനു കാരണമെന്നാണ് വിലയിരുത്തല്‍.

കന്നഡയും തമിഴും ഉള്‍പ്പെടെ നാല് ഭാഷകളിലാണ് പതിനഞ്ചാം നിയമസഭയില്‍ എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. 43 പേര്‍ ദൈവനാമത്തിലും 13 പേര്‍ അള്ളാഹുവിന്റെ നാമത്തിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്. കന്നഡയില്‍ സത്യപ്രതിജ്ഞ ചൊല്ലിയ മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫാണ് നിയമസഭയിലെ ഭാഷാ വൈവിധ്യത്തിന് തുടക്കമിട്ടത്. പാലാ എംഎല്‍എ മാണി സി കാപ്പനും മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍ നാടനും ഇംഗ്ലീഷിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. മുന്‍ഗാമി കെ രാജേന്ദ്രനെ പോലെ ദേവികുളം എംഎല്‍എ രാജ തമിഴിലും സത്യപ്രതിജ്ഞ ചെയ്തു.

എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന യുഡിഎഫിന്റെ ഡി കുമാറിനെ പരാജയപ്പെടുത്തിയാണ് എല്‍ഡിഎഫിന്റെ എ രാജ ഇത്തവണ ദേവികുളത്ത് വിജയിച്ചത്. തുടര്‍ച്ചയായി നാലാം തവണയാണ് ദേവികുളം മണ്ഡലത്തില്‍ എല്‍ഡിഎഫ് വിജയിച്ചത്.

Next Story