Top

ദേവികുളത്ത് എ രാജ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി; യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ അറിഞ്ഞ ശേഷം സിപി ഐഎം പ്രഖ്യാപനം

തിരുവനന്തപുരം; ദേവികുളം നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി അഡ്വ എ രാജ മത്സരിക്കും. ഡിവൈഎഫ്‌ഐ സംസ്ഥാന സമിതി അംഗവും സിപിഐഎം ഏരിയാ സമിതി അംഗവുമാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആരാണെന്ന് പ്രഖ്യാപിച്ചതിന് ശേഷം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാം എന്നതായിരുന്നു സിപിഐഎം തീരുമാനം. ഡി കുമാറിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് ശേഷമാണ് രാജയുടെ സ്ഥാനാര്‍ത്ഥിത്വം സിപിഐഎം പ്രഖ്യാപിച്ചത്. ഡിവൈഎഫ്‌ഐ ഇടുക്കി ജില്ലാ ട്രഷറര്‍, ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിലും രാജ പ്രവര്‍ത്തിക്കുന്നു. 2009 മുതല്‍ […]

14 March 2021 8:15 AM GMT

ദേവികുളത്ത് എ രാജ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി; യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ അറിഞ്ഞ ശേഷം സിപി ഐഎം പ്രഖ്യാപനം
X

തിരുവനന്തപുരം; ദേവികുളം നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി അഡ്വ എ രാജ മത്സരിക്കും. ഡിവൈഎഫ്‌ഐ സംസ്ഥാന സമിതി അംഗവും സിപിഐഎം ഏരിയാ സമിതി അംഗവുമാണ്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ആരാണെന്ന് പ്രഖ്യാപിച്ചതിന് ശേഷം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാം എന്നതായിരുന്നു സിപിഐഎം തീരുമാനം. ഡി കുമാറിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് ശേഷമാണ് രാജയുടെ സ്ഥാനാര്‍ത്ഥിത്വം സിപിഐഎം പ്രഖ്യാപിച്ചത്.

ഡിവൈഎഫ്‌ഐ ഇടുക്കി ജില്ലാ ട്രഷറര്‍, ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിലും രാജ പ്രവര്‍ത്തിക്കുന്നു. 2009 മുതല്‍ ദേവികുളം മുന്‍സിഫ് കോടതിയില്‍ അഭിഭാഷകനാണ്. 2018 മുതല്‍ സര്‍ക്കാര്‍ അഭിഭാഷകന്‍.

Next Story