Top

‘എടപ്പാളുകാരന്‍ ചെറിയ മീനല്ല’; സംഗക്കാരയ്ക്കും പീറ്റേഴ്‌സണുമൊപ്പമെത്തി വിജയ് ഹസാരെ റണ്‍വേട്ടക്കാരന്‍ ദേവ്ദത്ത് പടിക്കല്‍

വിജയ് ഹസാരെ ട്രോഫിയില്‍ തുടര്‍ച്ചയായ സെഞ്ച്വറിയടിച്ച് കര്‍ണാടക സൂപ്പര്‍ താരം ദേവ്ദത്ത് പടിക്കല്‍. ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാര, സൗത്ത് ആഫ്രിക്കയുടെ അല്‍വിരോ പീറ്റേഴ്സണ്‍ എന്നിവരാണ് അന്താരാഷ്ട്ര തലത്തില്‍ തുടര്‍ച്ചയായി നാല് സെഞ്ച്വറികള്‍ അടിച്ചിരിക്കുന്നത്. ഇതിഹാസങ്ങളുടെ പേരിനൊപ്പം ചേരുന്നതോടെ മലപ്പുറം ജില്ലയിലെ എടപ്പാള്‍ സ്വദേശിയായ ദേവ്ദത്ത് പടിക്കലിന് അന്താരാഷ്ട്ര ശ്രദ്ധയും ലഭിക്കും. വിജയ് ഹസാരെയില്‍ ആറ് മത്സരങ്ങളില്‍ നാലിലും സെഞ്ച്വറി നേടിയ പടിക്കല്‍ ടൂര്‍ണമെന്റ് റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമനാണ്. തുടര്‍ച്ചയായ ഇന്നിംഗ്സുകളില്‍ സെഞ്ച്വറി നേടിയ പടിക്കലിന്റെ പേരില്‍ […]

10 March 2021 12:07 AM GMT

‘എടപ്പാളുകാരന്‍ ചെറിയ മീനല്ല’; സംഗക്കാരയ്ക്കും പീറ്റേഴ്‌സണുമൊപ്പമെത്തി വിജയ് ഹസാരെ റണ്‍വേട്ടക്കാരന്‍ ദേവ്ദത്ത് പടിക്കല്‍
X

വിജയ് ഹസാരെ ട്രോഫിയില്‍ തുടര്‍ച്ചയായ സെഞ്ച്വറിയടിച്ച് കര്‍ണാടക സൂപ്പര്‍ താരം ദേവ്ദത്ത് പടിക്കല്‍. ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാര, സൗത്ത് ആഫ്രിക്കയുടെ അല്‍വിരോ പീറ്റേഴ്സണ്‍ എന്നിവരാണ് അന്താരാഷ്ട്ര തലത്തില്‍ തുടര്‍ച്ചയായി നാല് സെഞ്ച്വറികള്‍ അടിച്ചിരിക്കുന്നത്. ഇതിഹാസങ്ങളുടെ പേരിനൊപ്പം ചേരുന്നതോടെ മലപ്പുറം ജില്ലയിലെ എടപ്പാള്‍ സ്വദേശിയായ ദേവ്ദത്ത് പടിക്കലിന് അന്താരാഷ്ട്ര ശ്രദ്ധയും ലഭിക്കും.

വിജയ് ഹസാരെയില്‍ ആറ് മത്സരങ്ങളില്‍ നാലിലും സെഞ്ച്വറി നേടിയ പടിക്കല്‍ ടൂര്‍ണമെന്റ് റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമനാണ്. തുടര്‍ച്ചയായ ഇന്നിംഗ്സുകളില്‍ സെഞ്ച്വറി നേടിയ പടിക്കലിന്റെ പേരില്‍ രണ്ട് അര്‍ധസെഞ്ച്വറിയുമുണ്ട്. കേരളത്തിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ 101 റണ്‍സും ഗ്രൂപ്പ് ഘട്ടത്തിലും പുറത്താവാതെ 126 റണ്‍സും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. ഒഡിഷയ്ക്കെതിരെ 152 റണ്‍സും റെയില്‍വേസിനെതിരെ പുറത്താവാതെ 145 റണ്‍സുമെടുത്തു.

സെമിയിലും മുന്നേറ്റം തുടര്‍ന്നാല്‍ ടൂര്‍ണമെന്റിലെ താരമാവാനും പടിക്കലിന് സാധിക്കും. 673 റണ്‍സാണ് ആറ് മത്സരങ്ങളില്‍ നിന്നായി ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് ഓപ്പണര്‍ സ്വന്തമാക്കിയത്. ഫോം തുടരുന്നത് പടിക്കലിന്റെ ഇന്ത്യന്‍ ടീം പ്രവേശനവും വേഗത്തിലാക്കും. ഐപിഎല്ലില്‍ മിന്നും പ്രകടനമാണ് പടിക്കല്‍ കഴിഞ്ഞ സീസണില്‍ നടത്തിയത്. അരങ്ങേറ്റ സീസണില്‍ തന്നെ മികച്ച പ്രകടനം നടത്തുന്ന അപൂര്‍വ്വ യുവതാരങ്ങളുടെ പട്ടികയില്‍ ഇടംനേടാനും താരത്തിന് കഴിഞ്ഞു.

നിലവില്‍ ഇന്ത്യന്‍ ടീമില്‍ മികച്ച ഓപ്പണര്‍മാരുണ്ടെങ്കിലും കെ.എല്‍ രാഹുല്‍, രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍ തുടങ്ങിയ സീനിയര്‍ താരങ്ങളിലൊരാള്‍ക്ക് ഫോം നഷ്ടപ്പെടുകയോ മറ്റെന്തെങ്കിലും സാഹചര്യത്തില്‍ മാറിനില്‍ക്കേണ്ടി വരികയോ ചെയ്താല്‍ പടിക്കലിന്റെ നീലക്കുപ്പായത്തിലെ അരങ്ങേറ്റം സാധ്യമാവും. അതേസമയം മികച്ച ഫോമില്‍ കളിക്കുന്ന പൃഥ്വി ഷാ ദേവ്ദത്തിന് മുന്നിലെ ഭീഷണിയാവും. താരതമ്യം ചെയ്യുമ്പോള്‍ പടിക്കലിനെക്കാള്‍ പരിചയ സമ്പത്ത് ഷായ്ക്കുണ്ട്. അതുകൊണ്ടു തന്നെ ഓപ്പണര്‍ സ്ഥാനത്തേക്ക് ഷായ്ക്ക് കൂടുതല്‍ സാധ്യതയെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

Next Story

Popular Stories