Top

‘അയ്യപ്പ സ്വാമിയെ പൂജിക്കാന്‍ വിദ്യ പഠിച്ചവനെ അംഗീകരിക്കണം; ദേവസ്വം ബോര്‍ഡ് ജാതി വിവേചനം വളര്‍ത്തുന്നു’: ബിഡിജെഎസ് പ്രക്ഷോഭത്തിന്

തന്ത്ര മന്ത്ര പൂജാവിധികള്‍ പഠിച്ചവരെ ജാതിവിവേചനമില്ലാതെ ശബരിമലയില്‍ മേല്‍ശാന്തിമാരായി നിയമിക്കണമെന്ന് ബിഡിജെഎസ്. ശബരിമലയിലെ പുതിയ മേല്‍ശാന്തി നിയമനത്തിന് മലയാളി ബ്രാഹ്മണരെ ക്ഷണിച്ചുകൊണ്ടുള്ള ദേവസ്വം ബോര്‍ഡ് തീരുമാനം തിരുത്തിയില്ലെങ്കില്‍ പ്രക്ഷോഭത്തിന് ബിഡിജെഎസ് പ്രക്ഷോഭത്തിന് ഇറങ്ങുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. ഭരണഘടനാ വിരുദ്ധമായ ജാതിവ്യവസ്ഥകള്‍ എഴുതിച്ചേര്‍ത്ത് ശബരിമല മേല്‍ശാന്തി നിയമനം നടത്തുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചെയ്യുന്നത്. ശിവഗിരി മഠത്തിന്റെ യോഗ്യത പരിചയ സമ്പന്ന സര്‍ട്ടിഫിക്കറ്റിനെ വരെ അപമാനിക്കുന്ന നിലപാടാണിത്. ബ്രാഹ്മണനല്ലെന്നതിന്റെ പേരില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് […]

22 July 2021 9:03 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘അയ്യപ്പ സ്വാമിയെ പൂജിക്കാന്‍ വിദ്യ പഠിച്ചവനെ അംഗീകരിക്കണം; ദേവസ്വം ബോര്‍ഡ് ജാതി വിവേചനം വളര്‍ത്തുന്നു’: ബിഡിജെഎസ് പ്രക്ഷോഭത്തിന്
X

തന്ത്ര മന്ത്ര പൂജാവിധികള്‍ പഠിച്ചവരെ ജാതിവിവേചനമില്ലാതെ ശബരിമലയില്‍ മേല്‍ശാന്തിമാരായി നിയമിക്കണമെന്ന് ബിഡിജെഎസ്. ശബരിമലയിലെ പുതിയ മേല്‍ശാന്തി നിയമനത്തിന് മലയാളി ബ്രാഹ്മണരെ ക്ഷണിച്ചുകൊണ്ടുള്ള ദേവസ്വം ബോര്‍ഡ് തീരുമാനം തിരുത്തിയില്ലെങ്കില്‍ പ്രക്ഷോഭത്തിന് ബിഡിജെഎസ് പ്രക്ഷോഭത്തിന് ഇറങ്ങുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.

ഭരണഘടനാ വിരുദ്ധമായ ജാതിവ്യവസ്ഥകള്‍ എഴുതിച്ചേര്‍ത്ത് ശബരിമല മേല്‍ശാന്തി നിയമനം നടത്തുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചെയ്യുന്നത്. ശിവഗിരി മഠത്തിന്റെ യോഗ്യത പരിചയ സമ്പന്ന സര്‍ട്ടിഫിക്കറ്റിനെ വരെ അപമാനിക്കുന്ന നിലപാടാണിത്. ബ്രാഹ്മണനല്ലെന്നതിന്റെ പേരില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തിരസ്‌കരിക്കുന്ന അപേക്ഷകളില്‍ ശിവഗിരി മഠത്തിന്റെ വിവിധ ക്ഷേത്രങ്ങളില്‍ വര്‍ഷങ്ങളായി ശാന്തി ജോലി നിര്‍വ്വഹിച്ചു വരുന്നു നിരവധി പേരുണ്ട്. ഈഴവനായ തന്ത്രി പ്രതിഷ്ഠ നടത്തിയ ക്ഷേത്രത്തില്‍ ശാന്തിയായിരിക്കുന്ന ബ്രഹ്മണനു മേല്‍ശാന്തിയായി നിയമനം ലഭിക്കുമ്പോള്‍ തന്നെ ആ പ്രതിഷ്ഠ നിര്‍വ്വഹിച്ച തന്ത്രി മുഖ്യനു പോലും ജാതിയുടെ പേരില്‍ ഈ മേല്‍ശാന്തി നിയമനത്തില്‍ അയിത്തം കല്പിക്കപ്പെടുന്നത് കടുത്ത വിരോധാഭസവും മനുഷ്യാവകാശ ലംഘനവുമാണെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. പാര്‍ട്ടി നിലപാട് വ്യക്തമാക്കി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

പരമ്പരാഗത രീതിയില്‍ തന്ത്ര മന്ത്ര വിദ്യ സ്വായത്തമാക്കിയവരെ പുറത്തു നിര്‍ത്തി ഹിന്ദു സമൂഹത്തിലെ ജാതി വിവേചനത്തിനു വെള്ളവും വളവും നല്‍കുന്ന കാഴ്ചയാണ് ‘ശബരിമല മേല്‍ശാന്തി’ നിയമനത്തിലൂടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്നോട്ട് വയ്ക്കുന്നത്. ഇത് സാക്ഷര കേരളത്തിനു യോജിച്ചതല്ല.

ദേവസ്വം വകുപ്പ് മന്ത്രിയായി ഒരു ദളിതനെ നിയമിച്ചതില്‍ അഭിമാനം കൊള്ളുകയും അഭിനന്ദനങ്ങള്‍ ഏറ്റവാങ്ങുകയും അത് നവോത്ഥാനത്തിന്റെ തുടര്‍ച്ചയാണ് എന്നും പ്രഖ്യാപിക്കുകയും ചെയ്ത ഒരു സര്‍ക്കാറാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. എന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ മേല്‍ശാന്തി നിയമനത്തിലെ ഈ സാമൂഹ്യ നീതി നിഷേധത്തിനെതിരെ കണ്ണടയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇത് പിന്നോക്ക ദളിത് വിഭാഗങ്ങളോടുള്ള തികഞ്ഞ അവഗണയാണ് എന്നും തുഷാര്‍ വെള്ളാപ്പള്ളി ആരോപിക്കുന്നു. ജാതി മത വര്‍ഗ്ഗ വര്‍ണ്ണ വ്യത്യാസങ്ങള്‍ ഇല്ലാത്ത അയ്യപ്പ സ്വാമിക്ക് പൂജ ചെയ്യാന്‍ വിദ്യ പഠിച്ചവനെ അംഗീകരിക്കണം. യോഗ്യരായ അനവധി പേരെ പുറത്തു നിര്‍ത്തിയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഈ അന്യായം തുടരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

നീതി നിക്ഷേധത്തിനെതിരെ ബിഡിജെഎസ് പ്രക്ഷോഭത്തിലേയ്ക്ക് നീങ്ങുകയാണെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കുന്നു. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ 11 നു തിരുവനന്തപുരത്ത് കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. മേല്‍ശാന്തി നിയമനത്തിലെ ജാതി വിവേചനം ഇല്ലാതാക്കി. സുപ്രീംകോടതി വിധി നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Next Story

Popular Stories