സുരേന്ദ്രന്റെ മകള്‍ക്ക് നേരെ അശ്ലീലപരാമര്‍ശം; കിരണ്‍ ദാസിനെ ചോദ്യംചെയ്യും; ബിജെപിക്കാരനെന്ന് നാട്ടുകാര്‍
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകള്‍ക്ക് നേരെ നടത്തിയ അശ്ലീലപരാമര്‍ശത്തില്‍ കിരണ്‍ ദാസ് എന്ന ഫേസ്ബുക്ക് പ്രൊഫൈല്‍ ഉടമയെ ചോദ്യംചെയ്യാനൊരുങ്ങി പൊലീസ്. തനിക്കെതിരെ കേസെടുത്തില്ലെങ്കില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് പൊലീസ് ഉത്തരവാദിയാകുമെന്ന വിചിത്ര പരാതിയും കിരണ്‍ദാസ് ഉന്നയിച്ചിട്ടുണ്ട്. ഇത്തരമൊരു പരാതി ആദ്യമായാണ് കാണുന്നതെന്ന് പൊലീസ് പറഞ്ഞു. കേസില്‍ ആദ്യം ആരോപണവിധേയനായിരുന്ന അജ്നാസിന്റെ പേരിലുള്ള എഫ്ബി ലിങ്കില്‍ കിരണ്‍ദാസിന്റെ പ്രൊഫൈലാണ് അടിസ്ഥാന ഐഡിയായുള്ളത്. എന്നാല്‍ തന്റെ എഫ്ബി ഐഡി ജനുവരില്‍ നാലിന് ഹാക്ക് ചെയ്തെന്ന് പറഞ്ഞ് അഞ്ചിനും ഒന്‍പതിനും […]

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകള്‍ക്ക് നേരെ നടത്തിയ അശ്ലീലപരാമര്‍ശത്തില്‍ കിരണ്‍ ദാസ് എന്ന ഫേസ്ബുക്ക് പ്രൊഫൈല്‍ ഉടമയെ ചോദ്യംചെയ്യാനൊരുങ്ങി പൊലീസ്. തനിക്കെതിരെ കേസെടുത്തില്ലെങ്കില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് പൊലീസ് ഉത്തരവാദിയാകുമെന്ന വിചിത്ര പരാതിയും കിരണ്‍ദാസ് ഉന്നയിച്ചിട്ടുണ്ട്. ഇത്തരമൊരു പരാതി ആദ്യമായാണ് കാണുന്നതെന്ന് പൊലീസ് പറഞ്ഞു.
കേസില്‍ ആദ്യം ആരോപണവിധേയനായിരുന്ന അജ്നാസിന്റെ പേരിലുള്ള എഫ്ബി ലിങ്കില്‍ കിരണ്‍ദാസിന്റെ പ്രൊഫൈലാണ് അടിസ്ഥാന ഐഡിയായുള്ളത്. എന്നാല്‍ തന്റെ എഫ്ബി ഐഡി ജനുവരില്‍ നാലിന് ഹാക്ക് ചെയ്തെന്ന് പറഞ്ഞ് അഞ്ചിനും ഒന്‍പതിനും ഇ-മെയിലിലൂടെ കിരണ്‍ദാസ് കോഴിക്കോട് ഫറോക്ക് പൊലീസിന് പരാതി നല്‍കിയിരുന്നു. തന്റെ ഐഡി വഴിയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് താന്‍ ഉത്തരവാദിയല്ലെന്നും ഇയാള്‍ പരാതിയില്‍ പറഞ്ഞിരുന്നു. അതേസമയം, ഫറോക്ക് സ്വദേശിയായ കിരണ്‍ദാസ് ബിജെപിയുടെ സജീവപ്രവര്‍ത്തകനാണെന്നും നാട്ടുകാര്‍ പറഞ്ഞു. ബിജെപിയിലെ ചില ഗ്രൂപ്പ് വഴക്കുകളില്‍ ഉള്‍പ്പെട്ടതായും സൂചനയുണ്ട്. ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വികെ സജീവന്റെ പരാതിയില്‍ മേപ്പയ്യൂര്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
സംഭവത്തില്‍ വിശദീകരണവുമായി കേസില്‍ ആരോപണ വിധേയനായ അജ്നാസ് രംഗതെത്തിയിരുന്നു. തന്റെ പേരിലുള്ള വ്യാജ വിലാസത്തില്‍ നിന്നാണ് കമന്റ് വന്നതെന്നും അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്നും അജ്നാസ് പറഞ്ഞിരുന്നു.
അജ്നാസ് പറഞ്ഞത് ഇങ്ങനെ: ”എന്നെ മോശമായി ചിത്രീകരിച്ചുകൊണ്ടുള്ള വിവാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്നുകൊണ്ടിരിക്കുകയാണ്. ഫേസ്ബുക്കില്‍ എനിക്ക് ഒരു അക്കൗണ്ടുണ്ട്. അത് എന്റെ ഫോട്ടോസും വീഡിയോസും പോസ്റ്റ് ചെയ്യാനാണ് ഉപയോഗിക്കാറ്. കമന്റടിക്കാന്‍ പോകാറില്ല. കേരളത്തിലെ വലിയ ബിജെപി നേതാവിന്റെ പേജില്‍ പോയിട്ട് അദ്ദേഹവും മകളും ഇരിക്കുന്ന ചിത്രത്തില്‍ എന്റെ പേരും എന്റെ ഫോട്ടോയും വെച്ച് വളരെ മോശമായി ഒരാള്‍ കമന്റ് ഇടിട്ടുണ്ട്. എന്റെ ഫേസ്ബുക്ക് അക്കൗണ്ട് നെയിം അജ്നാസ് ആശാസ് അജ്നാസ് എന്നാണ്. ഈ കമന്റ് വന്നത് അജ്നാസ് അജ്നാസ് എന്ന അക്കൗണ്ടില്‍ നിന്നും. സാധാരണ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ക്ക് മനസിലാകും ഇതൊരു ഫേക്ക് ഐഡിയാണെന്നത്.”
”കൂടുതല്‍ അന്വേഷിച്ചാല്‍ ഈ അക്കൗണ്ട് ഓപ്പണ്‍ ആക്കിയിരിക്കുന്നത് കിരണ്‍ ദാസ് എന്നയാളാണെന്ന് മനസിലാകും. അയാളില്‍ നിന്നാണ് കമന്റ് വന്നത് തന്നെ. എന്നോട് വ്യക്തിപരമായി ആളുകള്‍ക്ക് പ്രശ്നമുണ്ടെങ്കില്‍ നേരിട്ടുവന്ന് പറഞ്ഞുതീര്‍ക്കുകയാണ് വേണ്ടത്, അല്ലാതെ സോഷ്യല്‍ മീഡിയയിലൂടെ മോശമാക്കുകയല്ല. നാട്ടിലാണെങ്കിലും ഖത്തറിലാണെങ്കിലും വളരെ മോശമായാണ് വാര്‍ത്തകള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഞാന്‍ നാല് അഞ്ച് വര്‍ഷമായി ടിക് ടോക് ഉപയോഗിക്കുന്നുണ്ട്. മോശം കമന്റിടുന്നവര്‍ക്ക് മറുപടി കൊടുക്കാറില്ല.”
”ജനുവരി 13ന് എനിക്ക് ഫെയ്സ്ബുക്കില്‍ നിന്നും മെയില്‍ വന്നിരുന്നു. നിങ്ങളുടെ അക്കൗണ്ട് അബുദാബിയില്‍ നിന്ന് ഹാക്ക് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട് എന്ന് അറിയിച്ചു. ഞാന്‍ പെട്ടെന്ന് തന്നെ പാസ് വേഡ് മാറ്റി. ഇപ്പോള്‍ ഈ മോശം കമന്റിട്ട ടീം എന്റെ അക്കൗണ്ട് തുറക്കാനോ ഹാക്ക് ചെയ്യാനോ പറ്റാതെയായപ്പോള്‍ എന്റെ പേരും ഒരു ഫോട്ടോയും വെച്ച് ബിജെപി നേതാവിന്റെ പേജില്‍ മോശം കമന്റിടുകയാണ് ചെയ്തിരിക്കുന്നത്. ഈ തെറിക്കമന്റില് നിന്ന് എന്ത് നേട്ടമാണ് അവര്‍ക്ക് കിട്ടുന്നതെന്ന് അറിയില്ല. ഇതിനെതിരെ നിയമപരമായി നീങ്ങും. ഖത്തറിലെ സൈബര്‍ സെല്‍, ഇന്ത്യന്‍ എംബസി, നാട്ടിലെ സൈബര്‍ സെല്‍, പൊലീസ് സ്റ്റേഷന് എന്നിവിടങ്ങളില്‍ പരാതി നല്‍കും. എന്റെ അജ്നാസ് ആശാസ് അജ്നാസ് എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് തെറികമന്റ് പോയതെന്ന് തെളിയിച്ചുകഴിഞ്ഞാല്‍ ഏത് നിയമനടപടി നേരിടാനും തയ്യാറാണ്.”