Top

മമ്മൂട്ടിക്ക് തിരിച്ചുവരവ് ഒരുക്കിയ ന്യുഡൽഹി, മോഹൻലാലിനെ താരമാക്കിയ രാജാവിന്റെ മകൻ

മമ്മൂട്ടി, മോഹൻലാൽ എന്നീ നടന്മാരുടെ അഭിനയ ജീവിതത്തിൽ നാഴികകല്ലുകളായ നിരവധി കഥാപാത്രങ്ങൾക്ക് തൂലിക പിടിച്ചത് ഡെന്നിസ് ജോസഫ് ആയിരുന്നു.

10 May 2021 10:53 AM GMT
ഫിൽമി റിപ്പോർട്ടർ

മമ്മൂട്ടിക്ക് തിരിച്ചുവരവ് ഒരുക്കിയ ന്യുഡൽഹി, മോഹൻലാലിനെ താരമാക്കിയ രാജാവിന്റെ മകൻ
X

മലയാളത്തിന്റെ പ്രിയ തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കോട്ടയത്തെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

അദ്ദേഹം വിടവാങ്ങുമ്പോൾ മലയാള സിനിമയ്ക്ക് തീർത്തലും തീരാത്ത വിടവാണ് സംഭവിച്ചിരിക്കുന്നത്.1985ൽ ജെസി സംവിധാനം ചെയ്ത ഈറൻ സന്ധ്യ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാളം സിനിമ മേഖലയിലേക്ക് എത്തുന്നത്. തുടർന്ന് നിറക്കൂട്ട് എന്ന സിനിമയ്ക്കായി ജോഷിയ്‌ക്കൊപ്പം കൈ കൊടുത്തു. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രത്തിന്റെ വിജയത്തിന് ശേഷം മലയാളം സിനിമ കണ്ടത് മലയാള സിനിമയിലെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്തിന്റെ ഉദയമായിരുന്നു.

മമ്മൂട്ടി, മോഹൻലാൽ എന്നീ നടന്മാരുടെ അഭിനയ ജീവിതത്തിൽ നാഴികകല്ലുകളായ നിരവധി കഥാപാത്രങ്ങൾക്ക് തൂലിക പിടിച്ചത് ഡെന്നിസ് ജോസഫ് ആയിരുന്നു. മോഹൻലാലിനെ താരപദവിയിലേക്ക് കൈപിടിച്ച് ഉയർത്തിയ ചിത്രമായിരുന്നു രാജാവിന്റെ മകൻ. തുടർന്ന് മോഹൻലാലിനെ നായകനാക്കി ഭൂമിയുടെ അവകാശികൾ എന്ന സിനിമയും ചെയ്‌തു.

ഒരു സമയത്ത് മമ്മൂട്ടി എന്ന നടന്റെ സിനിമ ജീവിതം അവസാനിക്കും എന്ന അവസ്ഥ വന്നപ്പോൾ അവിടെയും രക്ഷകനായതും അദ്ദേഹം തന്നെ. ന്യൂഡൽഹി എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയ്ക്ക് ലഭിച്ചത് തന്റെ സിനിമ ജീവിതം തന്നെയാണ്. ഇന്ത്യൻ സിനിമയിലെ അതുല്യ സംവിധായകൻ സത്യജിത്ത് റേ കാണാൻ താല്പര്യമെടുത്ത മലയാളത്തിലെ ഏക മുഖ്യധാരാ സിനിമ, മണിരത്നം, ‘ഷോലെ ‘ കഴിഞ്ഞാൽ ഇന്ത്യൻ കൊമേഴ്‌സ്യൽ സിനിമയിലെ ഏറ്റവും മികച്ച തിരക്കഥയെന്ന് വാഴ്ത്തിയ ചിത്രം ഏന്നീ ഖ്യാതികളും ന്യൂഡൽഹിക്ക് സ്വന്തം.

ന്യുഡൽഹിയും , ആകാശദൂതും , കോട്ടയം കുഞ്ഞച്ചനും അങ്ങന വ്യത്യസ്ത ശൈലികളിലെ തിരക്കഥകളിലൂടെ അദ്ദേഹം എന്നും അത്ഭുതപെടുത്തികൊണ്ടേയിരുന്നു. ഒരു തിരക്കഥാകൃത്ത് എന്ന നിലയിൽ മാത്രമല്ല സംവിധായകൻ എന്ന നിലയിലും ഡെന്നിസ് ജോസഫ് തന്റെ കഴിവുകൾ തെളിയിച്ചിരുന്നു. ആദ്യമായി സംവിധാനം ചെയ്ത മനു അങ്കിൾ എന്ന ചിത്രത്തിലൂടെ തന്നെ കുട്ടികൾക്കുള്ള മികച്ച ചിത്രത്തിനുള്ള ദേശിയ പുരസ്കാരവും അദ്ദേഹം സ്വന്തമാക്കി. തുടർന്ന് അഥർവ്വം, അപ്പു തുടങ്ങി അഞ്ചോളം സിഎന്മകൾ സംവിധാനം ചെയ്തു.

പവർ സ്റ്റാർ എന്ന ചിത്രം ബാക്കിവെച്ചുകൊണ്ടാണ് അദ്ദേഹം നമ്മെ വിട്ടു പിരിയുന്നത്. ഏറെ വർഷങ്ങൾക്ക് ശേഷം അദ്ദേഹം വീണ്ടും തൂലിക ചലിപ്പിച്ച പവർ സ്റ്റാർ സംവിധാനം ചെയ്യുന്നത് ഒമർ ലുലുവാണ്.

Next Story