Top

യൂറോ മത്സരത്തിനിടെ ഡെന്‍മാര്‍ക്ക് നായകന്‍ കുഴഞ്ഞുവീണു, ആശുപത്രിയില്‍; മത്സരം ഉപേക്ഷിച്ചു

യൂറോ കപ്പ് ഫുട്‌ബോളില്‍ ഡെന്‍മാര്‍ക്ക്-ഫിന്‍ലന്‍ഡ് മത്സരത്തിനിടെ ഡെന്‍മാര്‍ക്ക് നായകന്‍ ക്രിസ്റ്റിയന്‍ എറിക്‌സണ്‍ കുഴഞ്ഞുവീണു. മത്സരത്തിന്റെ ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമിലാണ് പൊടുന്നനെ ടച്ച്‌ലൈനിന് അരികില്‍ താാരം കഴുഞ്ഞുവീണത്. ഉടന്‍തന്നെ സഹതാരങ്ങള്‍ ഇതു റഫറിയുടെയും മെഡിക്കല്‍ ടീമിന്റെയും ശ്രദ്ധയില്‍പ്പെടുത്തി. താരങ്ങളും മെഡിക്കല്‍ സംഘവും എറിക്‌സണ് ഗ്രൗണ്ടില്‍ വച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും താരം ബോധക്ഷയത്തിലേക്ക് വീണതായാണ് റിപ്പോര്‍ട്ടുകള്‍. ഇതേത്തുടര്‍ന്ന് അടിയന്തരമായി എറിക്‌സണെ ആശുപത്രിയിലേക്കു മാറ്റി. എറിക്‌സന്റെ ആരോഗ്യനില ആശങ്കാജനകമല്ലെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. സംഭവത്തെത്തുടര്‍ന്ന് മത്സരം ഉപേക്ഷിക്കാന്‍ യുവേ […]

12 Jun 2021 11:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യൂറോ മത്സരത്തിനിടെ ഡെന്‍മാര്‍ക്ക് നായകന്‍ കുഴഞ്ഞുവീണു, ആശുപത്രിയില്‍; മത്സരം ഉപേക്ഷിച്ചു
X

യൂറോ കപ്പ് ഫുട്‌ബോളില്‍ ഡെന്‍മാര്‍ക്ക്-ഫിന്‍ലന്‍ഡ് മത്സരത്തിനിടെ ഡെന്‍മാര്‍ക്ക് നായകന്‍ ക്രിസ്റ്റിയന്‍ എറിക്‌സണ്‍ കുഴഞ്ഞുവീണു. മത്സരത്തിന്റെ ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമിലാണ് പൊടുന്നനെ ടച്ച്‌ലൈനിന് അരികില്‍ താാരം കഴുഞ്ഞുവീണത്.

ഉടന്‍തന്നെ സഹതാരങ്ങള്‍ ഇതു റഫറിയുടെയും മെഡിക്കല്‍ ടീമിന്റെയും ശ്രദ്ധയില്‍പ്പെടുത്തി. താരങ്ങളും മെഡിക്കല്‍ സംഘവും എറിക്‌സണ് ഗ്രൗണ്ടില്‍ വച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും താരം ബോധക്ഷയത്തിലേക്ക് വീണതായാണ് റിപ്പോര്‍ട്ടുകള്‍.

ഇതേത്തുടര്‍ന്ന് അടിയന്തരമായി എറിക്‌സണെ ആശുപത്രിയിലേക്കു മാറ്റി. എറിക്‌സന്റെ ആരോഗ്യനില ആശങ്കാജനകമല്ലെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം.

സംഭവത്തെത്തുടര്‍ന്ന് മത്സരം ഉപേക്ഷിക്കാന്‍ യുവേ തീരുമാനിച്ചു. ഇരുടീമുകള്‍ക്കും ഓരോ പോയിന്റ്് പങ്കിട്ടുനല്‍കും. മത്സരം നിര്‍ത്തിവയ്ക്കുമ്പോള്‍ ഇരുകൂട്ടരും ഗോളൊന്നും സ്‌കോര്‍ ചെയ്തിരുന്നില്ല.

ഡെന്‍മാര്‍ക്ക് ടീമിന്റെ നെടുന്തൂണാണ് ക്രിസ്റ്റിയന്‍ എറിക്‌സണ്‍. രാജ്യത്തിനായി 108 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ താരം ഇതുവരെ 36 ഗോളുകളും നേടിയിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിന്റെ വിശ്വസ്ത താരമായിരുന്നു. 2013 മുതല്‍ ഏഴു സീസണുകളിലായി സ്പര്‍സിനു വേണ്ടി 22ഭ മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 51 ഗോളുകളും നേടി.

ഇക്കഴിഞ്ഞ സീസണില്‍ ഇറ്റലിയിലേക്കു കൂടുമാറിയ എറിക്‌സണ്‍ 11 വര്‍ഷങ്ങള്‍ക്കു ശേഷം കിരീടം നേടിയ ഇന്റര്‍മിലാന്റെ വിജയക്കുതിപ്പില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇന്ററിനായി 43 മത്സരങ്ങളില്‍ നിന്ന് നാലു ഗോളുകള്‍ നേടിയിട്ടുണ്ട്.

Next Story

Popular Stories