Top

ബാഴ്‌സലോണയ്ക്കു മാത്രമല്ല; ഫ്രഞ്ച് ടീമിലും ഡെംപ്‌ലെ നല്ലൊരു തൊന്തരവ് തന്നെ, വീണ്ടും പരുക്ക്, വീണ്ടും പുറത്ത്

സ്പാനിഷ് ലാ ലിഗ ക്ലബ് ബാഴ്‌സലോണ ഏറെ കൊട്ടിഘോഷിച്ചുകൊണ്ടു വന്ന താരമാണ് ഒസ്മാനെ ഡെംപ്‌ലെ എന്ന യുവതാരം. 2017-ല്‍ അന്നത്തെ റെക്കോഡ് തുകയ്ക്ക് ജര്‍മന്‍ ക്ലബായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്നാണ് ഡെംപ്‌ലെ ബാഴ്‌സയില്‍ എത്തുന്നത. എന്നാല്‍ കൊടുത്ത കാശ് മുതലാക്കാന്‍ കറ്റാലന്‍ ക്ലബിന് ഇന്നുവരെ സാധിച്ചിട്ടില്ല. താരത്തെ മോശം ഫോം അല്ല ബാഴ്‌സയെ വലച്ചത് മറിച്ച് ഫിറ്റ്‌നെസ് ആണ്. ഒമ്പതു മാസം നീണ്ടു നില്‍ക്കുന്ന ക്ലബ് സീസണില്‍ ആറു മാസവും ബെഞ്ചിലിരുന്ന താരത്തെ എങ്ങനെയും കൈയൊഴിനാണ് ബാഴ്‌സ […]

21 Jun 2021 5:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബാഴ്‌സലോണയ്ക്കു മാത്രമല്ല; ഫ്രഞ്ച് ടീമിലും ഡെംപ്‌ലെ നല്ലൊരു തൊന്തരവ് തന്നെ, വീണ്ടും പരുക്ക്, വീണ്ടും പുറത്ത്
X

സ്പാനിഷ് ലാ ലിഗ ക്ലബ് ബാഴ്‌സലോണ ഏറെ കൊട്ടിഘോഷിച്ചുകൊണ്ടു വന്ന താരമാണ് ഒസ്മാനെ ഡെംപ്‌ലെ എന്ന യുവതാരം. 2017-ല്‍ അന്നത്തെ റെക്കോഡ് തുകയ്ക്ക് ജര്‍മന്‍ ക്ലബായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്നാണ് ഡെംപ്‌ലെ ബാഴ്‌സയില്‍ എത്തുന്നത.

എന്നാല്‍ കൊടുത്ത കാശ് മുതലാക്കാന്‍ കറ്റാലന്‍ ക്ലബിന് ഇന്നുവരെ സാധിച്ചിട്ടില്ല. താരത്തെ മോശം ഫോം അല്ല ബാഴ്‌സയെ വലച്ചത് മറിച്ച് ഫിറ്റ്‌നെസ് ആണ്. ഒമ്പതു മാസം നീണ്ടു നില്‍ക്കുന്ന ക്ലബ് സീസണില്‍ ആറു മാസവും ബെഞ്ചിലിരുന്ന താരത്തെ എങ്ങനെയും കൈയൊഴിനാണ് ബാഴ്‌സ നോക്കുന്നത്.

അതിനിടെയാണ് ഇപ്പോള്‍ യൂറോ കപ്പ് വന്നതും ഡെംപ്‌ലെ ഫ്രഞ്ച് ടീമിന്റെ ഭാഗമായതും. താരനിമിഡമായ ടീമില്‍ ഡെംപ്‌ലെ എന്തിന് എന്നു നെറ്റിചുളിച്ച ആരാധകര്‍ നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍ അവശ്യസമയത്ത് ഉപയോഗിക്കാനുള്ള ആയുധമെന്ന നിലയ്ക്കാണ് ബാഴ്‌സ താരത്തെ ഫ്രഞ്ച് കോച്ച് ദിദിയര്‍ ദെഷാംപ്‌സ് കരുതിയത്.

ഇപ്പോള്‍ ആ പ്രതീക്ഷയും പൊലിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഹംഗറിക്കെതിരായ ഗ്രൂപ്പ് മത്സരത്തില്‍ താരത്തെ കളത്തിലിറക്കിയ ദെഷാംപ്‌സിന് 30 മിനിറ്റിനുള്ളില്‍ തീരുമാനത്തില്‍ പശ്ചാത്തപിക്കേണ്ടി വന്നു. കാല്‍മുട്ടിലേറ്റ പരുക്കിനെത്തുടര്‍ന്ന് താരത്തിന് യൂറോ കപ്പില്‍ ഇനി കളിക്കാനാകില്ലെന്ന് ടീം ഡോക്ടര്‍മാര്‍ അറിയിച്ചു.

പരുക്ക് ഗുരുതരമായതിനാല്‍ താരത്തിന് രണ്ടു മാസം വരെ വിശ്രമം ആവശ്യമാണെന്നാണ് ടീം ഡോക്ടര്‍മാര്‍ പറയുന്നത്. ഇതോടെ ജൂലൈ 11-ന് അവസാനിക്കുന്ന യൂറോ കപ്പില്‍ താരത്തിന്റെ സേവനം ഇനി ഫ്രാന്‍സിനു ലഭിക്കില്ലെന്നുറപ്പായി.

2016-ലാണ് ഫ്രഞ്ച് ദേശീയ ടീമില്‍ ഡെംപ്‌ലെ അരങ്ങേറുന്നത്. ഇതുവരെ 27 മത്സരങ്ങളില്‍ കളിച്ച താരം നാലു ഗോളുകളും നേടിയിട്ടുണ്ട്. ക്ലബ് ഫുട്‌ബോളില്‍ ബാഴ്‌സയ്ക്കായി 81 മത്സരങ്ങളില്‍ നിന്ന് 18 ഗോളുകളും ബൊറൂസിയയ്ക്കായി 32 മത്സരങ്ങളില്‍ നിന്ന് ആറു ഗോളുകളും നേടിയിട്ടുണ്ട്.

Next Story

Popular Stories