Top

ഏഷ്യന്‍ വംശജര്‍ക്കെതിരായ വംശീയാധിക്ഷേപം; മാപ്പു പറഞ്ഞ് ഗ്രീസ്മാനും ഡെംപ്‌ലെയും

യൂറോ കപ്പ് മത്സരത്തിനിടെ താമസിക്കുന്ന ഹോട്ടലിലെ ടെലിവിഷന്‍ ടെക്നീഷ്യന്മാരെ വംശീയമായി അധിക്ഷേപിച്ച സംഭവത്തില്‍ മാപ്പു പറഞ്ഞ് ഫ്രഞ്ച് താരങ്ങളായ ഒസ്മാെന ഡെംപ്ലെയും അന്റോയിന്‍ ഗ്രീസ്മാനും. ഇരുവരും വംശീയാധിക്ഷേപം നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് ഇരു താരങ്ങളുടെയും മാപ്പു പറച്ചില്‍. എന്നാല്‍ യൂറോ കപ്പിനിടെ ഹോട്ടല്‍ ജീവനക്കാരെ വംശീയമായി അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്ന ആരോപണം ഇരുവരും നിഷേധിച്ചു. 2019-2020ലെ ബാഴ്‌സലോണയുടെ പ്രീ സീസണ്‍ ടൂറിന്റെ ഭാഗമായി ജപ്പാന്‍ സന്ദര്‍ശിച്ചപ്പോഴുള്ള വീഡിയോ ആണിതെന്നും മനപ്പൂര്‍മല്ലാതെ ചെയ്തുപോയതാണെന്നും ഇതുമായി […]

6 July 2021 3:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഏഷ്യന്‍ വംശജര്‍ക്കെതിരായ വംശീയാധിക്ഷേപം; മാപ്പു പറഞ്ഞ് ഗ്രീസ്മാനും ഡെംപ്‌ലെയും
X

യൂറോ കപ്പ് മത്സരത്തിനിടെ താമസിക്കുന്ന ഹോട്ടലിലെ ടെലിവിഷന്‍ ടെക്നീഷ്യന്മാരെ വംശീയമായി അധിക്ഷേപിച്ച സംഭവത്തില്‍ മാപ്പു പറഞ്ഞ് ഫ്രഞ്ച് താരങ്ങളായ ഒസ്മാെന ഡെംപ്ലെയും അന്റോയിന്‍ ഗ്രീസ്മാനും. ഇരുവരും വംശീയാധിക്ഷേപം നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് ഇരു താരങ്ങളുടെയും മാപ്പു പറച്ചില്‍.

എന്നാല്‍ യൂറോ കപ്പിനിടെ ഹോട്ടല്‍ ജീവനക്കാരെ വംശീയമായി അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്ന ആരോപണം ഇരുവരും നിഷേധിച്ചു. 2019-2020ലെ ബാഴ്‌സലോണയുടെ പ്രീ സീസണ്‍ ടൂറിന്റെ ഭാഗമായി ജപ്പാന്‍ സന്ദര്‍ശിച്ചപ്പോഴുള്ള വീഡിയോ ആണിതെന്നും മനപ്പൂര്‍മല്ലാതെ ചെയ്തുപോയതാണെന്നും ഇതുമായി ബന്ധപ്പെട്ട് വിഷമം നേരിട്ട എല്ലാവരോടും സമൂഹത്തോടും മാപ്പു ചോദിക്കുന്നുവെന്നുമാണ് ഇരുവരും പ്രതികരിച്ചത്.

വീഡിയോ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇതു സംബന്ധിച്ച് അന്വേഷിക്കുമെന്നും ഫ്രഞ്ച് ടീമധികൃതര്‍ വ്യക്തമാക്കി. യുവേഫയും സംഭവത്തില്‍ അന്വേഷണം നടത്തുമെന്നാണ് കരുതുന്നത്. അധിക്ഷേപം നടന്നതായി തെളിഞ്ഞാല്‍ താരങ്ങള്‍ക്ക് വിലക്കടക്കമുള്ള ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരും.

തങ്ങള്‍ താമസിക്കുന്ന ഹോട്ടല്‍ മുറിയില്‍ ടിവി നന്നാക്കാനെത്തിയ ഏഷ്യന്‍ വംശജരെയാണ് ഇരുവരും അധിക്ഷേപിച്ചത്. വീഡിയോയില്‍ ഗ്രീസ്മാനെ മാത്രമാണ് കാണുന്നത്. വീഡിയോ റെക്കോഡ് ചെയ്യുന്ന ഡെംബലെ ശബ്ദം കേള്‍ക്കാന്‍ സാധിക്കുന്നുണ്ട്. ഏഷ്യക്കാരുടെ ഭാഷയേയും ശരീരത്തേയും ഡെംബലെ പരിഹസിച്ച് ചിരിക്കുന്നുണ്ട്.

”ഇത്രയും വൃത്തികെട്ട മുഖവുമായി നിങ്ങള്‍ പെസ് (പ്രോ എവല്യൂഷന്‍ സോക്കര്‍) കളിക്കാന്‍ സാധിക്കും. ഏത് തരത്തിലുള്ള ഭാഷയാണ് നിങ്ങള്‍ സംസാരിക്കുന്നത്.? നിങ്ങള്‍ക്ക് ഒട്ടും ലജ്ജ തോന്നുന്നില്ലേ..? നിങ്ങളുടെ രാജ്യം സാങ്കേതികമായി പിന്നിലാണോ..?” എന്നു വീഡിയോയില്‍ ജീവനക്കാരോട് ഡെംപ്‌ലെ ചോദിക്കുന്നത് വ്യക്തമാണ്. ഇതു കേട്ട് ഗ്രീസ്മാന്‍ ചിരിക്കുന്നതും വീഡിയോയില്‍ കാണാം.

Next Story

Popular Stories