കൊവിഡ് വാക്സിൻ ദിവസങ്ങൾക്കകം ഇന്ത്യയിൽ; ഒരുക്കങ്ങളുമായി ആരോഗ്യരംഗം

ന്യൂ ഡൽഹി: കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള വാക്സിൻ ഡിസംബർ അവസാനവാരത്തോടെ ഡൽഹിയിലെത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ. ഇന്ത്യാ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് ഈ വാർത്ത സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാൽ തലസ്ഥാനത്തെ ജനങ്ങൾക്ക് പ്രതിരോധ വാക്സിൻ എന്ന് നൽകാനാകും എന്നതിനെ കുറിച്ച് ഇനിയും വ്യക്തത ആയിട്ടില്ല.

പ്രതിരോധ വാക്സിൻ എങ്ങനെയാണ് ജനങ്ങൾക്ക് നൽകേണ്ടത് എന്നുള്ളതിനുള്ള പരിശീലന പരിപാടികൾ തലസ്ഥാനത്തെ ആരോഗ്യ പ്രവർത്തകർക്ക് നൽകി വരുന്നതിനിടെ ആണ് ദിവസങ്ങൾക്കകം തന്നെ വാക്സിൻ ഇന്ത്യയിൽ എത്തിയേക്കുമെന്ന വാർത്ത പുറത്തുവരുന്നത്. ഡൽഹിയിൽ 3,500ഓളം ആരോഗ്യ പ്രവർത്തകർക്ക് ഇതിനായുള്ള പരിശീലന ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

മൗലാന ആസാദ് മെഡിക്കൽ കോളേജ് (എം‌എം‌സി) മൂന്ന് ഡോക്ടർമാരെയാണ് ‘വാക്സിനേഷൻ ഓഫീസർ’മാരായി തിരഞ്ഞെടുത്തിട്ടുള്ളത്. ഇവരാകും ആരോഗ്യപ്രവർത്തകരെ പരിശീലിപ്പിക്കുന്നതിന്റെ മേൽനോട്ടം വഹിക്കുക. ആദ്യഘട്ടത്തിൽ ഇങ്ങനെ പരിശീലനം നേടുന്നവർ കൂടുതൽ ആരോഗ്യ പ്രവർത്തകരിലേക്കും അവർ അത് മറ്റ് ജില്ലാതല ആരോഗ്യ പ്രവർത്തകരിലേക്കും കൈമാറും.

Latest News