Top

ട്വന്റി 20 ക്രിക്കറ്റിലും ഇരട്ട സെഞ്ചുറി; ചരിത്രം കുറിച്ച് ഡല്‍ഹി താരം

ട്വന്റി 20 ക്രിക്കറ്റ് ചരിത്രത്തില്‍ അപൂര്‍വനേട്ടം കുറിച്ച് ഡല്‍ഹി യുവതാരം. ടി 20 ഫോര്‍മാറ്റില്‍ ഇതാദ്യമായി ഒരു താരം ഇരട്ടസെഞ്ചുറി തികച്ചു. രാജ്യാന്തര ട്വന്റി 20യില്‍ വമ്പന്‍ താരങ്ങള്‍ക്കു പോലും സാധിക്കാത്ത നേട്ടം. ഡല്‍ഹിയില്‍ നിന്നുള്ള രഞ്ജി ക്രിക്കറ്റ് താരം സുബോധ് ഭാട്ടിയാണ് ഈ മിന്നുന്ന നേട്ടം കുറിച്ചത്. എന്നാല്‍ അംഗീകൃത മല്‍സരമല്ലാത്തതിനാല്‍ ഭാട്ടിയുടെ റെക്കോഡിന് അംഗീകാരമില്ല. ഡല്‍ഹിയില്‍ നടന്ന ഒരു ടി20 ക്ലബ്ബ് ടൂര്‍ണമെന്റിലായിരുന്നു പ്രകടനം. ഡല്‍ഹി ഇലവനും സിംബയും തമ്മില്‍ നടന്ന മത്സരത്തില്‍ ഡല്‍ഹി […]

4 July 2021 8:47 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ട്വന്റി 20 ക്രിക്കറ്റിലും ഇരട്ട സെഞ്ചുറി; ചരിത്രം കുറിച്ച് ഡല്‍ഹി താരം
X

ട്വന്റി 20 ക്രിക്കറ്റ് ചരിത്രത്തില്‍ അപൂര്‍വനേട്ടം കുറിച്ച് ഡല്‍ഹി യുവതാരം. ടി 20 ഫോര്‍മാറ്റില്‍ ഇതാദ്യമായി ഒരു താരം ഇരട്ടസെഞ്ചുറി തികച്ചു. രാജ്യാന്തര ട്വന്റി 20യില്‍ വമ്പന്‍ താരങ്ങള്‍ക്കു പോലും സാധിക്കാത്ത നേട്ടം. ഡല്‍ഹിയില്‍ നിന്നുള്ള രഞ്ജി ക്രിക്കറ്റ് താരം സുബോധ് ഭാട്ടിയാണ് ഈ മിന്നുന്ന നേട്ടം കുറിച്ചത്. എന്നാല്‍ അംഗീകൃത മല്‍സരമല്ലാത്തതിനാല്‍ ഭാട്ടിയുടെ റെക്കോഡിന് അംഗീകാരമില്ല.

ഡല്‍ഹിയില്‍ നടന്ന ഒരു ടി20 ക്ലബ്ബ് ടൂര്‍ണമെന്റിലായിരുന്നു പ്രകടനം. ഡല്‍ഹി ഇലവനും സിംബയും തമ്മില്‍ നടന്ന മത്സരത്തില്‍ ഡല്‍ഹി ഇലവനു വേണ്ടി 79 പന്തുകള്‍ നേരിട്ട് താരം അടിച്ചു കൂട്ടിയത് 205 റണ്‍സ്. ആ ഇന്നിങ്‌സില്‍ 17 വീതം സിക്‌സറുകളും ബൗണ്ടറികളും!!! ഭാട്ടിയുടെ പ്രകടനത്തില്‍ ഡല്‍ഹി സ്‌കോര്‍ ചെയ്തത് 256 റണ്‍സ്. 250-ന് മുകളിലായിരുന്നു സ്ട്രൈക്ക്റേറ്റ്.

ഈ പ്രകടനത്തിലൂടെ ഭാട്ടി നോട്ടപ്പുള്ളിയായിരിക്കുകയാണ്. ഐ.പി.എല്ലിന്റെ അടുത്ത സീസണിലെ ലേലത്തില്‍ ഭാട്ടിയെ സ്വന്തമാക്കാന്‍ ടീമുകള്‍ മത്സരിച്ചേക്കും. രഞ്ജി ക്രിക്കറ്റില്‍ ഡല്‍ഹിക്കായി മികച്ച പ്രകടനം കാഴ്ചവച്ചു ശ്രദ്ധേ നേടിയ താരമാണ് സുബോധ് ഭാട്ടി.

ടി20 ഫോര്‍മാറ്റില്‍ നിലവിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോര്‍ യൂനിവേഴ്സല്‍ ബോസ് ക്രിസ് ഗെയ്ലിന്റെ പേരിലാണ്. 2013-ലെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനായി കളിക്കവെയാണ് പൂനെ വാരിയേഴ്സിനെതിരേ അദ്ദേഹം 66 ബോളില്‍ പുറത്താവാതെ 175 റണ്‍സ് അടിച്ചെടുത്തത്. രാജ്യാന്തര ക്രിക്കറ്റില്‍ ഈ റെക്കോഡ് ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചിന്റെ പേരിലും. 2018ല്‍ സിംബാബ്വെയ്ക്കെതിരേ നേടിയ 172 റണ്‍സ്.

Next Story

Popular Stories