Top

കൊല്‍ക്കത്തയ്ക്കും ചെന്നൈയ്ക്കും പിന്നാലെ ഡല്‍ഹിയും കോവിഡ് ഭീതിയില്‍; എന്നിട്ടും ഐ.പി.എല്‍. തുടരണമെന്ന് ആവശ്യപ്പെട്ട് ടീമുകള്‍, വിമര്‍ശനം രൂക്ഷം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കോവിഡ് ഭീതി ഉയരുന്നു. കൊല്‍ക്കത്ത നൈ്റ്റ് റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാമ്പുകളില്‍ കോവിഡ് സ്ഥിരീകരിച്ചതിനു പിന്നിലെ ഡല്‍ഹി ക്യാപിറ്റല്‍സും മുഴുവന്‍ താരങ്ങളെയും ക്വാറന്റീനിലാക്കി. കഴിഞ്ഞ 29-ന് കൊല്‍ക്കത്തയ്‌ക്കെതിരേ ഡല്‍ഹിക്കു മത്സരമുണ്ടായിരുന്നു. ഇപ്പോള്‍ കൊല്‍ക്കത്ത നിരയില്‍ കോവിഡ് സ്ഥിരീകരിച്ച വരുണ്‍ ചക്രവര്‍ത്തി അന്നു ആദ്യ ഇലവനിലുണ്ടായിരുന്നു. രോഗം സ്ഥിരീകരിക്കപ്പെട്ട മറ്റൊരു കൊല്‍ക്കത്ത താരം മലയാളിയായ സന്ദീപ് വാര്യര്‍ ഡഗ്ഗൗട്ടിലുമുണ്ടായിരുന്നു. ഇവരുമായി ഡല്‍ഹി താരങ്ങള്‍ സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തിരുന്നു. ഇതു കൂടാതെ അന്നത്തെ മത്സരവുമായി […]

3 May 2021 11:32 PM GMT

കൊല്‍ക്കത്തയ്ക്കും ചെന്നൈയ്ക്കും പിന്നാലെ ഡല്‍ഹിയും കോവിഡ് ഭീതിയില്‍; എന്നിട്ടും ഐ.പി.എല്‍. തുടരണമെന്ന് ആവശ്യപ്പെട്ട് ടീമുകള്‍, വിമര്‍ശനം രൂക്ഷം
X

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കോവിഡ് ഭീതി ഉയരുന്നു. കൊല്‍ക്കത്ത നൈ്റ്റ് റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാമ്പുകളില്‍ കോവിഡ് സ്ഥിരീകരിച്ചതിനു പിന്നിലെ ഡല്‍ഹി ക്യാപിറ്റല്‍സും മുഴുവന്‍ താരങ്ങളെയും ക്വാറന്റീനിലാക്കി.

കഴിഞ്ഞ 29-ന് കൊല്‍ക്കത്തയ്‌ക്കെതിരേ ഡല്‍ഹിക്കു മത്സരമുണ്ടായിരുന്നു. ഇപ്പോള്‍ കൊല്‍ക്കത്ത നിരയില്‍ കോവിഡ് സ്ഥിരീകരിച്ച വരുണ്‍ ചക്രവര്‍ത്തി അന്നു ആദ്യ ഇലവനിലുണ്ടായിരുന്നു. രോഗം സ്ഥിരീകരിക്കപ്പെട്ട മറ്റൊരു കൊല്‍ക്കത്ത താരം മലയാളിയായ സന്ദീപ് വാര്യര്‍ ഡഗ്ഗൗട്ടിലുമുണ്ടായിരുന്നു. ഇവരുമായി ഡല്‍ഹി താരങ്ങള്‍ സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തിരുന്നു. ഇതു കൂടാതെ അന്നത്തെ മത്സരവുമായി സഹകരിച്ച ഗ്രൗണ്ട് സ്റ്റാഫുകള്‍ അടക്കമുള്ള മറ്റു ചിലര്‍ക്കും കോവിഡ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതായി വാര്‍ത്തകള്‍ വന്നിരുന്നു.

ഈ സാഹചര്യത്തിലാണ് മുഴുവന്‍ താരങ്ങളെയും ക്വാറന്റീനിലേക്കു മാറ്റാന്‍ ഡല്‍ഹി ടീം മാനേജ്‌മെന്‍്‌റ് തീരുമാനിച്ചത്. എത്ര ദിവസത്തേക്കാണ് ക്വാറന്റീന്‍ എന്നു പ്രഖ്യാപിച്ചിട്ടില്ല. കൊല്‍ക്കത്ത ടീമും ക്വാറന്റീനിലാണ്. ഷെഡ്യൂള്‍ പ്രകാരം നേര്‍ക്കുനേര്‍ പോരാട്ടമാണ് ഇനി ഇവരുടെ അടുത്ത മത്സരം.

ഇതുവരെ സുരക്ഷിതമായി നടന്നുവന്ന ഐ.പി.എല്‍. ഇതോടെ അതീവ ആശങ്കയിലേക്കു വഴുതി വീണിരിക്കുകയാണ്. ഉയര്‍ന്ന സുരക്ഷാ സംവിധാനങ്ങള്‍ എന്നു ബി.സി.സി.ഐ. അവകാശപ്പെട്ട ബയോ സെക്യുവര്‍ ബബിളിനുള്ളിലേക്കു നുഴഞ്ഞു കയറിയാണ് താരങ്ങള്‍ക്കു വരെ കോവിഡ് ബാധയേറ്റത്. ഈ സാഹചര്യത്തില്‍ ഈ സീസണിലെ ഐ.പി.എല്‍. ഉപേക്ഷിക്കണമെന്നാണ് വിവിധ കോണുകളില്‍ നിന്നുയരുന്ന ആവശ്യം.

എന്നാല്‍ ഈ നിര്‍ദേശം തള്ളിക്കളയുകയാണ് ടീമുകള്‍. ടീമുകളുടെ സുരക്ഷയ്ക്കായി എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ബയോ ബബിളിലുള്ളവര്‍ക്ക് ഇതുവരെ രോഗബാധയുണ്ടായിട്ടില്ലെന്നും കൊല്‍ക്കത്ത അടക്കമുള്ള ടീമുകള്‍ വ്യക്തമാക്കി. സ്‌കാനിങ്ങിനും മറ്റു ആരോഗ്യസംബന്ധമായ ചികിത്സകള്‍ക്കുമായി ചില താരങ്ങളെ ബബിളിനു പുറത്തേക്ക് അയയ്‌ക്കേണ്ടി വന്നിട്ടുണ്ടെന്നും അവരിലൂടെയാണ് രോഗബാധ ഉണ്ടായതെന്നുമാണ് ടീമുകളുടെ വിലയിരുത്തല്‍. ഐ.പി.എല്‍. ഈ സീസണിലെ പകുതിയിലേറെ മത്സരങ്ങള്‍ സുരക്ഷിതമായി നടന്നു കഴിഞ്ഞതിനായി ഇനി മറ്റൊരു തീരുമാനം വേണ്ടെന്നും പരമാവധി സുരക്ഷ വര്‍ധിപ്പിച്ചു ലീഗ് മുന്നോട്ടു കൊണ്ടുപോകാമെന്നുമാണ് ടീമുകള്‍ ഐകകണ്‌ഠേന അഭിപ്രായപ്പെടുന്നത്.

Next Story

Popular Stories