ദീപിക പദുക്കോണിന്‌ കോവിഡ്

ബോളിവുഡ് നടി ദീപിക പദുക്കോണിനു കോവിഡെന്നു റിപ്പോര്‍ട്ട്. ദീപികയുടെ പിതാവും മുന്‍ ദേശീയ ബാഡ്മിന്‍റെണ്‍ താരവുമായ പ്രകാശ്‌ പദുക്കോണിനെ കോവിഡ് രോഗ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ദീപികയുടെ മാതാവ് ഉജ്ജല, സഹോദരി അനിഷ എന്നിവര്‍ക്കും രോഗബാധയേറ്റിട്ടുണ്ട്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം പത്തു ദിവസം മുന്നേ രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയതിനുശേഷം കുടുംബം ചികിത്സ തേടുകയായിരുന്നു. ആരോഗ്യാവസ്ഥ തൃപ്തികരമാണെന്ന് പ്രകാശിന്‍റെ അടുത്ത സുഹൃത്തിനെ ഉദ്ധരിച്ചു കൊണ്ട് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.

കൊവിഡ് സമയത്ത് മാനസികാരോഗ്യം ശ്രദ്ധിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും പറഞ്ഞു കൊണ്ട് ദീപിക വീഡിയോ ഷെയര്‍ ചെയ്തിരുന്നു.
ഭര്‍ത്താവും നടനുമായ രണ്‍വീര്‍ സിങ്ങിന്‍റെ കൂടെ അഭിനയിച്ച 83, ഷാരൂഖ് ഖാന്‍റെ കൂടെ അഭിനയിക്കുന്ന പത്താന്‍ എന്നിവയാണ് ദീപികയുടെതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.

Covid 19 updates

Latest News