ദീപിക പദുകോണിനിതെന്ത് പറ്റി? സമൂഹമാധ്യമങ്ങളില്‍ നിന്നും പോസ്റ്റുകളെല്ലാം നീക്കം ചെയ്ത് താരം

പുതുവത്സര ദിനത്തില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും പോസ്റ്റുകളെല്ലാം നീക്കം ചെയ്ത് ബോളിവുഡ് നടി ദീപിക പദുകോണ്‍. ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങി എല്ലാ പ്ലാറ്റ്ഫോമുകളില്‍ നിന്നും നടി തന്റെ പോസ്റ്റുകളെല്ലാം പിന്‍വലിച്ചിട്ടുണ്ട്. തീരുമാനത്തിന് പിന്നിലെ കാരണമെന്താണെന്ന് നടി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
5.2 കോടി ഫോളോവേഴ്സാണ് ദീപിക പദുകോണിന് ഇന്‍സ്റ്റഗ്രാമിലുള്ളത്. 4 കോടിയോളം പേര് ഫേസ്ബുക്കിലും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സുള്ള താരങ്ങളിലൊരാളാണ് ദീപിക. ഇന്സ്റ്റ്ഗാമില് ബ്രാന്‍ഡ് പ്രൊമോഷനിലൂടെ കോടിക്കണക്കിന് രൂപ നടി സ്വന്തമാക്കുന്നുമുണ്ട്.
സോഷ്യല്‍മീഡിയയില്‍ നിന്നും നടി പിന്മാറുന്നതിന്റെ സൂചനയോ അല്ലെങ്കില്‍ സൈബര്‍ സെക്യൂരിറ്റി വിഷയമാണോ തീരുമാനത്തിന് പിന്നിലെന്ന് വ്യക്തമല്ല.