Top

‘സിമി പശ്ചാത്തലമുള്ള മന്ത്രി വര്‍ഗീയ തീരുമാനങ്ങള്‍ നടപ്പാക്കുന്നു’, ‘യുഡിഎഫില്‍ സ്‌ട്രോങ്ങ് മുസ്ലീം ലീഗ്’; ചോദ്യമുയര്‍ത്താന്‍ ബിജെപി മാത്രമെന്ന് ദീപിക ലേഖനം

സംസ്ഥാന സര്‍ക്കാരിനും യുഡിഎഫിനും മുസ്ലീം ലീഗിനുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചും കേന്ദ്ര സര്‍ക്കാരിനേയും ബിജെപിയേയും പിന്തുണച്ചും ബിജെപി ലേഖനം. ക്രൈസ്തവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ മുസ്ലീം വിഭാഗം തട്ടിയെടുക്കുമ്പോള്‍ എല്‍ഡിഫും യുഡിഎഫും നോക്കി നില്‍ക്കുകയാണെന്നും ബിജെപി മാത്രമാണ് ചോദ്യമുയര്‍ത്താനുള്ളതെന്നും ‘എവിടെയായിരുന്നു നിങ്ങള്‍?’ എന്ന തലക്കെട്ടിലെഴുതിയ ലേഖനം ആരോപിക്കുന്നു. അനന്തപുരി ദ്വിജന്‍ എന്ന ബൈലൈനോടുകൂടിയ സുദീര്‍ഘ ലേഖനം ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കെ ടി ജലീലിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. ന്യൂനപക്ഷ ക്ഷേമവകുപ്പ് ഫലത്തില്‍ മുസ്ലീം ക്ഷേമവകുപ്പായി പ്രവര്‍ത്തിക്കുന്നു. സിമി […]

19 Jan 2021 8:16 AM GMT

‘സിമി പശ്ചാത്തലമുള്ള മന്ത്രി വര്‍ഗീയ തീരുമാനങ്ങള്‍ നടപ്പാക്കുന്നു’, ‘യുഡിഎഫില്‍ സ്‌ട്രോങ്ങ് മുസ്ലീം ലീഗ്’; ചോദ്യമുയര്‍ത്താന്‍ ബിജെപി മാത്രമെന്ന് ദീപിക ലേഖനം
X

സംസ്ഥാന സര്‍ക്കാരിനും യുഡിഎഫിനും മുസ്ലീം ലീഗിനുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചും കേന്ദ്ര സര്‍ക്കാരിനേയും ബിജെപിയേയും പിന്തുണച്ചും ബിജെപി ലേഖനം. ക്രൈസ്തവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ മുസ്ലീം വിഭാഗം തട്ടിയെടുക്കുമ്പോള്‍ എല്‍ഡിഫും യുഡിഎഫും നോക്കി നില്‍ക്കുകയാണെന്നും ബിജെപി മാത്രമാണ് ചോദ്യമുയര്‍ത്താനുള്ളതെന്നും ‘എവിടെയായിരുന്നു നിങ്ങള്‍?’ എന്ന തലക്കെട്ടിലെഴുതിയ ലേഖനം ആരോപിക്കുന്നു. അനന്തപുരി ദ്വിജന്‍ എന്ന ബൈലൈനോടുകൂടിയ സുദീര്‍ഘ ലേഖനം ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കെ ടി ജലീലിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. ന്യൂനപക്ഷ ക്ഷേമവകുപ്പ് ഫലത്തില്‍ മുസ്ലീം ക്ഷേമവകുപ്പായി പ്രവര്‍ത്തിക്കുന്നു. സിമി മുന്‍ പശ്ചാത്തലമുള്ള ഒരു വ്യക്തി പിണറായിയുടെ മന്ത്രിസഭയിലായാലും എത്ര മനോഹരമായി വര്‍ഗീയ തീരുമാനങ്ങള്‍ നടപ്പാക്കുന്നു. നിയമഭേദഗതിയിലൂടെ കമ്മീഷനിലെ അംഗങ്ങളെയെല്ലാം ഒരു സമുദായത്തില്‍ നിന്നുള്ളവരാക്കാമെന്നായെന്നും ലേഖനം വിമര്‍ശിക്കുന്നു.

എന്താവും നമ്മുടെ ക്ഷേമകാര്യം എന്ന് ജനം ചോദിക്കണം. എല്ലാം ഒരു കൂട്ടര്‍ തന്നെ കൊണ്ടുപോയപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു. ആരും ചോദിച്ചില്ലെങ്കിലും ബിജെപി ഈ ചോദ്യങ്ങള്‍ ഉയര്‍ത്തും. അതുകൊണ്ട് ഉത്തരം കണ്ടുവെയ്ക്കുന്നത് നല്ലത്. അച്യുതാനന്ദന്‍ സംഭവത്തിലുണ്ടായതുപോലെയുള്ള പ്രതികരണങ്ങള്‍ ഇനിയുമുണ്ടാകും. ജനം ബോധവാന്മാരായി വരുന്നു.

ദീപിക ലേഖനം

യുഡിഎഫ് പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്ന വാഗ്ദാനമാണ് സാമ്പത്തിക സംവരണം. അതിനെതിരെ ലീഗ് സമരം ചെയ്യുന്നു. മുന്നണിയുടെ പ്രകടനപത്രികയില്‍ നല്ല വാഗ്ദാനങ്ങളൊക്കെ നല്‍കി വോട്ടുപിടിച്ചാലും അധികാരം കിട്ടിയാല്‍ തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തത് നടപ്പാക്കിക്കാതിരിക്കാന്‍ ലീഗിനറിയാം എന്ന് വ്യക്തം. മറ്റ് ന്യൂനപക്ഷങ്ങളോട് കാണിക്കുന്ന അനീതിയേക്കുറിച്ച് മാധ്യമങ്ങള്‍ നിശബ്ദരാകുകയാണ്. അക്കാര്യം ഉച്ചത്തില്‍ പറയുന്നവരെ വര്‍ഗീയവാദികളാക്കാനും മാധ്യമങ്ങള്‍ മത്സരിക്കുകയാണെന്നും ലേഖനം വിമര്‍ശിക്കുന്നു.

ലേഖനത്തില്‍ പറയുന്നത്

കേരളത്തിലെ ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ ആനുകൂല്യങ്ങളും പദ്ധതികളും ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യയ്ക്ക് ആനുപാതികമായി വിതരണം ചെയ്യണമെന്ന് കേരള ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. സുപ്രധാനമായ ഈ ഉത്തരവ് പിണറായി സര്‍ക്കാര്‍ നടപ്പാക്കുമോ എന്ന് ആകാംഷയുണ്ട്. നാലുമാസത്തെ സാവകാശത്തിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തി തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ നീട്ടിക്കൊണ്ടുപോകില്ലേ? ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാരിനോട് ശക്തമായി ആവശ്യപ്പെടാന്‍ പ്രതിപക്ഷത്തിന് തന്റേടമുണ്ടോ? മുസ്ലീം ഇതര ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം അതിപ്രധാനമായ ആ വിധി മുഖ്യധാരാ മാധ്യമങ്ങള്‍ പോലും തമസ്‌കരിച്ചു.

മറ്റ് ന്യൂനപക്ഷങ്ങളോട് കാണിക്കുന്ന അനീതിയേക്കുറിച്ച് നിശബ്ദരാകുക മാത്രമല്ല, അക്കാര്യം ഉച്ചത്തില്‍ പറയുന്നവരെ വര്‍ഗീയവാദികളാക്കാനും മാധ്യമങ്ങള്‍ മത്സരിക്കുന്നു. മുസ്ലീം സമൂഹം അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ വളരെ സ്‌ട്രോങ്ങാണ്. അന്യായമായി അനുഭവിക്കുന്നവകളില്‍ പോലും മാറ്റം വരുത്തിയാല്‍ ശക്തമായി പ്രതികരിച്ചേക്കാം. മറ്റ് ന്യൂനപക്ഷങ്ങളോ കിട്ടുന്നതാകട്ടെ എന്ന മട്ടിലും. അതുകൊണ്ട് തന്നെയാണ് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ പോലും നഷ്ടപ്പെടുന്നതും അന്യായം അനുഭവിക്കേണ്ടി വരുന്നതും.

ലീഗ് സ്‌ട്രോംഗ്

യുഡിഎഫ് പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്ന വാഗ്ദാനമാണ് സാമ്പത്തിക സംവരണം. അതിനെതിരെ ലീഗ് സമരം ചെയ്യുന്നു. മുന്നണിയുടെ പ്രകടനപത്രികയില്‍ നല്ല വാഗ്ദാനങ്ങളൊക്കെ നല്‍കി വോട്ടുപിടിച്ചാലും അധികാരം കിട്ടിയാല്‍ തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തത് നടപ്പാക്കിക്കാതിരിക്കാന്‍ ലീഗിനറിയാം എന്ന് വ്യക്തം. കരുണാകനേപ്പോലുള്ള ശക്തന്‍മാര്‍ മുന്നണിയെ നയിച്ചപ്പോഴും, ഇന്നത്തെ ശക്തി ലീഗിന് ഇല്ലാതിരുന്നിട്ടും സാമ്പത്തിക സംവരണം എന്ന മന്ത്രിസഭയുടെ തീരുമാനം പരണത്തു വയ്പിക്കാന്‍ ലീഗിനായി. അത്ര സ്‌ട്രോംഗായിരുന്നു അവരുടെ നിലപാട്. ഇപ്പോള്‍ പിണറായിക്ക് പോലും സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള ധൈര്യം കിട്ടിയത് കേന്ദ്ര നിയമത്തിന്റെ പിന്‍ബലത്തിലാണ്. കേന്ദ്രം നടത്തിയ ഭരണഘടനാ ഭേദഗതിയാണ്.

2011ലെ സെന്‍സസ് പ്രകാരം കേരളത്തിലെ ജനസംഖ്യയുടെ 26.6 ശതമാനം മുസ്ലീംകളും 18.38 ശതമാനം ക്രൈസ്തവരുമാണ്. ആനുകൂല്യങ്ങള്‍ ജനസംഖ്യാനുപാതികമായി വിഭജിച്ചാല്‍ ക്രൈസ്തവര്‍ക്ക് 40.9 ശതമാനം ലഭിക്കണം. മുസ്ലീംകള്‍ ഒഴികെയുള്ള മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് 0.34 ശതമാനവും. എന്നിട്ടുമെന്തേ കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ 80:20 എന്ന അനുപാതത്തില്‍ പങ്കുവെയ്ക്കപ്പെടുന്നു എന്ന ചോദ്യത്തിന് ഇപ്പോഴുള്ള സര്‍ക്കാരും ജനപ്രതിനിധികളും ഉത്തരം പറയേണ്ടതുണ്ട്. 2011ല്‍ കേരളത്തില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ആരംഭിച്ചപ്പോള്‍ മുതല്‍ അതിന്റെ മന്ത്രി മുസ്ലീം സമൂഹത്തില്‍ നിന്ന് മാത്രം എന്നതും മറക്കരുത്.

സ്‌നേഹിച്ച് തകര്‍ക്കപ്പെടുന്നവനാണ് മുഖ്യമന്ത്രി പിണറായി. സാമ്പത്തിക സംവരണം പോലുള്ള വിഷയങ്ങളില്‍ സുധീരമായ തീരുമാനമെടുത്തു. അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ ചെയ്തുകൂട്ടിയ പാതകങ്ങളുടെ കഥകള്‍ ആരെയാണ് അമ്പരപ്പിക്കാത്തത്? ഉപ്പുതിന്നവന്‍ വെള്ളം കുടിക്കട്ടെ എന്ന ന്യായം പറഞ്ഞ് തലയൂരാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ടെങ്കിലും, ഇത്ര പാവമായിപ്പോയോ പിണറായി എന്ന് ആരും സംശയിക്കും. അതുപോലെയാണ് അദ്ദേഹം വല്ലാതെ സ്‌നേഹിക്കുന്ന മന്ത്രി ജലീല്‍ ഇടതുമുന്നണിയുടെ മതേതര സമീപനങ്ങളില്‍ ചാര്‍ത്തുന്ന കളങ്കവും.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഓരോ സമുദായവും എന്തു തീരുമാനമെടുക്കും എന്ന കാര്യത്തില്‍ എല്ലാ പാര്‍ട്ടികള്‍ക്കും ആശങ്കയുണ്ട്. സമുദായ നേതാക്കള്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് വിലയുണ്ടെന്ന് എല്ലാവരും രഹസ്യമായി സമ്മതിക്കുന്നു. അതിലും ആഴമുണ്ടാകും സമുദായാംഗങ്ങളില്‍ പടരുന്ന വികാരത്തിന്. അവര്‍ വലിയ പരസ്യപ്രതികരണത്തിനൊന്നും തുനിയണമെന്നില്ല.

1996ല്‍ ഇടതുകോട്ടയായ മാരാരിക്കുളത്ത് വി എസ് അച്യുതാനന്ദന്‍ കോണ്‍ഗ്രസിലെ അത്ര പ്രമുഖനല്ലാത്ത പി ജെ ഫ്രാന്‍സിസിനോട് തോറ്റത് പാര്‍ട്ടിക്കുള്ളിലെ ചതികൊണ്ട് മാത്രമല്ല. അവിടുത്തെ എംഎല്‍എ ആയിരുന്ന ടി ജെ ആഞ്ചലോസിനേക്കുറിച്ച് വിഎസ് നടത്തിയ വിലകുറഞ്ഞ ഒരു പരാമര്‍ശം അവിടുത്തെ ക്രൈസ്തവ സമൂഹത്തെ അക്കാലത്ത് വല്ലാതെ മുറിപ്പെടുത്തിയിരുന്നു.

കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മിക്കവാറും ക്രൈസ്തവരാണ്. ക്രൈസ്തവ മേഖലകളില്‍ കോണ്‍ഗ്രസും മിക്കവാറും ക്രൈസ്തവരെ തന്നെ നിര്‍ത്തുന്നു. കോട്ടയംകാരന്‍ കെ സി ജോസഫ് ഇരിക്കൂറിലേക്ക് വണ്ടി കയറിയത് ഇടയ്‌ക്കൊന്നും കോണ്‍ഗ്രസുകാര്‍ ഇല്ലാത്തതുകൊണ്ടായിരുന്നില്ല. ഇങ്ങനെ വരുന്നവരോടെങ്കിലും എന്താവും നമ്മുടെ ക്ഷേമകാര്യം എന്ന് ജനം ചോദിക്കണം. എല്ലാം ഒരു കൂട്ടര്‍ തന്നെ കൊണ്ടുപോയപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു. ആരും ചോദിച്ചില്ലെങ്കിലും ബിജെപി ഈ ചോദ്യങ്ങള്‍ ഉയര്‍ത്തും. അതുകൊണ്ട് ഉത്തരം കണ്ടുവെയ്ക്കുന്നത് നല്ലത്. അച്യുതാനന്ദന്‍ സംഭവത്തിലുണ്ടായതുപോലെയുള്ള പ്രതികരണങ്ങള്‍ ഇനിയുമുണ്ടാകും. ജനം ബോധവാന്മാരായി വരുന്നു.

മതേതരത്വം വല്ലാതെ പറയുന്ന സിപിഐഎമ്മിന്റെ മന്ത്രിസഭയിലെ ന്യൂനപക്ഷ ക്ഷേമ മന്ത്രി വരുത്തിയ നിയമഭേദഗതിയിലൂടെ കമ്മീഷനിലെ അംഗങ്ങളെയെല്ലാം ഒരു സമുദായത്തില്‍ നിന്നുള്ളവരാക്കാമെന്നായി. ആ ഭേദഗതിയുടെ അപകടം ആരും അറിഞ്ഞില്ല. ഇത്രയും അന്യായം നടന്നിട്ടും ആരും പ്രതിഷേധിച്ചില്ല. സര്‍ക്കാരിനെ ചോദ്യം ചെയ്തില്ല.

ന്യൂനപക്ഷ ക്ഷേമവകുപ്പ് ഫലത്തില്‍ മുസ്ലീം ക്ഷേമവകുപ്പായി പ്രവര്‍ത്തിക്കുന്നു. ന്യൂനപക്ഷ ക്ഷേമ മന്ത്രി, സെക്രട്ടറി, കമ്മീഷന്‍ ചെയര്‍മാന്‍, അംഗം, ഉദ്യോഗസ്ഥര്‍ എല്ലാം മിക്കവാറും ഒരു സമുദായത്തില്‍ പെട്ടവര്‍ എന്തേ ഇങ്ങനെ എന്നോ പോലും ചോദിക്കാന്‍ ആരുമില്ല. ന്യൂനപക്ഷ ക്ഷേമ മന്ത്രി തന്റെ മതേതര സ്വഭാവത്തേക്കുറിച്ച് ഉറക്കെ പറഞ്ഞുകൊണ്ട് സര്‍ക്കാര്‍ ചെലവില്‍ ഖുറാന്‍ വിതരണം വരെ നടത്തുന്നു. എല്ലാം മതേതരത്വം. മദ്രസകള്‍ക്ക് അദ്ദേഹം വാരിക്കോരി നല്‍കിയ സര്‍ക്കാര്‍ സഹായങ്ങളും എല്ലാവരേയും അമ്പരപ്പിക്കുന്ന വിധമായി. എന്നിട്ടും ഞങ്ങള്‍ക്ക് കൂടി തരണം എന്നുപോലും ആരും വായ് തുറക്കുന്നില്ല. കാരണം അവര്‍ അത്ര സ്‌ട്രോംഗാണ്. ഏത് ഭരണകാലത്തും പിടിക്കുന്നിടത്ത് കെട്ടും.

സ്വര്‍ണക്കള്ളക്കടത്തുകേസില്‍ പലവട്ടം ചോദ്യം ചെയ്തപ്പോള്‍ മന്ത്രി കെ ടി ജലീല്‍ താന്‍ പാണക്കാട് തങ്ങള്‍ പറയുന്നതുപോലെ ചെയ്യാമെന്ന് വെല്ലുവിളിച്ചത് രക്ഷപ്പെടാന്‍ വേണ്ടി മാത്രമായിരുന്നില്ല. സിമി മുന്‍ പശ്ചാത്തലമുള്ള ഒരു വ്യക്തി പിണറായിയുടെ മന്ത്രിസഭയിലായാലും എത്ര മനോഹരമായി വര്‍ഗീയ തീരുമാനങ്ങള്‍ നടപ്പാക്കുന്നു.

Next Story