Top

‘തീരുമാനം തെറ്റ്’; കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിനെതിരെ ഐഎംഎ

ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്ത്. കൊവിഡ് വ്യാപനത്തില്‍ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത് തെറ്റായ തീരുമാനാമാണെന്ന് ഐഎംഎ പറഞ്ഞു. പുറത്തിറക്കിയ പ്രസ്താവനയിലാണ് ഐഎംഎയുടെ വിമര്‍ശനം. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ പ്രധാനപ്പെട്ട തീര്‍ത്ഥാടന യാത്രകള്‍ മാറ്റിവെച്ചു. ഇത്തരം ഒരു സാഹചര്യത്തില്‍ കേരളത്തിന്റേത് ദൗര്‍ഭാഗ്യകരമായ തീരുമാനമാണെന്നും ഐഎംഎ വ്യക്തമാക്കി. ALSO READ: കേരളം തുറന്നപ്പോള്‍ തെലങ്കാന വേണ്ട; സിനിമാക്കാര്‍ക്ക് പ്രിയം […]

18 July 2021 5:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘തീരുമാനം തെറ്റ്’; കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിനെതിരെ ഐഎംഎ
X

ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്ത്. കൊവിഡ് വ്യാപനത്തില്‍ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത് തെറ്റായ തീരുമാനാമാണെന്ന് ഐഎംഎ പറഞ്ഞു. പുറത്തിറക്കിയ പ്രസ്താവനയിലാണ് ഐഎംഎയുടെ വിമര്‍ശനം.

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ പ്രധാനപ്പെട്ട തീര്‍ത്ഥാടന യാത്രകള്‍ മാറ്റിവെച്ചു. ഇത്തരം ഒരു സാഹചര്യത്തില്‍ കേരളത്തിന്റേത് ദൗര്‍ഭാഗ്യകരമായ തീരുമാനമാണെന്നും ഐഎംഎ വ്യക്തമാക്കി.

ALSO READ: കേരളം തുറന്നപ്പോള്‍ തെലങ്കാന വേണ്ട; സിനിമാക്കാര്‍ക്ക് പ്രിയം ദൈവത്തിന്റെ സ്വന്തം നാടുതന്നെ

പെരുന്നാള്‍ പ്രമാണിച്ച് മൂന്ന് ദിവസം എ, ബി, സി മേഖലകളില്‍ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച്ച് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മേഖലകളിലും കടകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ട്. വ്യാപാരി വ്യാസായി സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ഇളവുകള്‍ നല്‍കാമെന്ന് സര്‍ക്കാര്‍ നിലപാടെടുത്ത്. അതേസമയം ഇളവുകള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് ഐഎംഎ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ALSO READ: വിശുദ്ധ ദിനത്തില്‍ അല്‍ അഖ്‌സയിലേക്ക് ജൂതരെത്തി; ഇടവേളയ്ക്ക് ശേഷം വീണ്ടും സംഘര്‍ഷം

Next Story