Top

സൂപ്പര്‍ സണ്‍ഡെയിലെ രണ്ടാം മത്സരത്തിലും വെടിക്കെട്ട്; പഞ്ചാബിനെതിരെ ഡെല്‍ഹിക്ക് 195 റണ്‍സ് വിജയലക്ഷ്യം

സൂപ്പര്‍ സണ്‍ഡേയിലെ രണ്ടാം മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ഡെല്‍ഹി ക്യാപ്റ്റല്‍സിന് 195 റണ്‍സ് വിജയലക്ഷ്യം. തകര്‍ത്തടിച്ച് ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാളും കെ.എല്‍ രാഹുലുമാണ് പഞ്ചാബ് ഇന്നിംഗ്‌സിന്റെ നെടുതൂണ്. ഡെല്‍ഹിക്ക് വേണ്ടി ക്രിസ് വോക്‌സ്, ലുക്മാന്‍ മെറിവാല, കഗിസോ റബാഡ, അവേശ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ പരാജയപ്പെട്ട മായങ്ക് അഗര്‍വാളിന്റെ ആത്മവിശ്വാസം നിറഞ്ഞ വെടിക്കെട്ടോടെയാണ് പഞ്ചാബ് തുടങ്ങിയത്. രാഹുലും മായങ്കിനൊപ്പം തകര്‍ത്തടിക്കാന്‍ തുടങ്ങിയതോടെ റണ്‍റേറ്റ് കുതിച്ചുയര്‍ന്നു. 122 റണ്‍സിന്റെ ഓപ്പണിംഗ്് […]

18 April 2021 10:19 AM GMT

സൂപ്പര്‍ സണ്‍ഡെയിലെ രണ്ടാം മത്സരത്തിലും വെടിക്കെട്ട്; പഞ്ചാബിനെതിരെ ഡെല്‍ഹിക്ക് 195 റണ്‍സ് വിജയലക്ഷ്യം
X

സൂപ്പര്‍ സണ്‍ഡേയിലെ രണ്ടാം മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ഡെല്‍ഹി ക്യാപ്റ്റല്‍സിന് 195 റണ്‍സ് വിജയലക്ഷ്യം. തകര്‍ത്തടിച്ച് ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാളും കെ.എല്‍ രാഹുലുമാണ് പഞ്ചാബ് ഇന്നിംഗ്‌സിന്റെ നെടുതൂണ്. ഡെല്‍ഹിക്ക് വേണ്ടി ക്രിസ് വോക്‌സ്, ലുക്മാന്‍ മെറിവാല, കഗിസോ റബാഡ, അവേശ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ പരാജയപ്പെട്ട മായങ്ക് അഗര്‍വാളിന്റെ ആത്മവിശ്വാസം നിറഞ്ഞ വെടിക്കെട്ടോടെയാണ് പഞ്ചാബ് തുടങ്ങിയത്. രാഹുലും മായങ്കിനൊപ്പം തകര്‍ത്തടിക്കാന്‍ തുടങ്ങിയതോടെ റണ്‍റേറ്റ് കുതിച്ചുയര്‍ന്നു. 122 റണ്‍സിന്റെ ഓപ്പണിംഗ്് കൂട്ടുക്കെട്ടുയര്‍ത്തിയ സഖ്യത്തില്‍ ആദ്യം പുറത്താവുന്നത് മായങ്ക് അഗര്‍വാളാണ്. 36 പന്തില്‍ നാല് സിക്‌സും 7 ബൗണ്ടറിയും ഉള്‍പ്പെടെ 69 റണ്‍സാണ് അഗര്‍വാള്‍ അടിച്ചെടുത്തത്. യുവതാരം ലുക്മാന്‍ മെരിവാലയാണ് അഗര്‍വാളിന്റെ അവിസ്മരണീയ ഇന്നിംഗ്‌സിന് വിരാമം കുറിച്ചത്.

അധികം വൈകാതെ കെ.എല്‍ രാഹുല്‍ കഗിസോ റബാഡയ്ക്ക് മുന്നില്‍ കീഴടങ്ങി. 51 പന്ത് നേരിട്ട രാഹുല്‍ രണ്ട് സിക്‌സും 7 ഫോറും ഉള്‍‌പ്പെടെ 61 റണ്‍സെടുത്തു. സീസണില്‍ പഞ്ചാബ് ഓപ്പണര്‍മാര്‍ ഫോമിലേക്കുയര്‍ന്ന ഏക മത്സരവും ഇതാണ്. എന്നാല്‍ പിന്നീടെത്തിയ ഗെയിലിന് കാര്യമായ സംഭവാനകളൊന്നും നല്‍കാനായില്ല. 11 റണ്‍സെടുത്ത ഗെയിലിനെ ക്രിസ് വോക്‌സ് പുറത്താക്കി. മധ്യനിരയില്‍ ദീപക് ഹുഡ 22 റണ്‍സെടുത്തു. അവസാന ഓവറില്‍ ആഞ്ഞടിച്ച ഷാരുഖ് ഖാന്‍ 5 പന്തില്‍ 15 റണ്‍സെടുത്തു.

ബാറ്റിംഗിനെ പിന്തുണയ്ക്കുന്ന പിച്ചില്‍ ഡെല്‍ഹിക്ക് എത്തിപ്പിടിക്കാവുന്ന വിജയലക്ഷ്യമാണ് പഞ്ചാബ് ഉയര്‍ത്തിയിരിക്കുന്നത്. നേരത്തെ ഇതേ സ്‌റ്റേഡിയത്തില്‍ നടന്ന രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ പഞ്ചാബ് 200ന് മുകളില്‍ സ്‌കോര്‍ ചെയ്തിരുന്നു. അവസാന ഓവറിലേക്ക് നീണ്ട പോരില്‍ തലനാരിഴക്കാണ് പഞ്ചാബ് വിജയിച്ചത്. മത്സരത്തില്‍ റോയല്‍ നായകന്‍ സഞ്ജു സീസണിലെ ആദ്യ സെഞ്ച്വറിയും നേടിയരുന്നു.

Next Story

Popular Stories