Top

ഓസ്‌ട്രേലിയക്ക് തിരിച്ചടി; പരുക്ക് മൂലം ഡേവിഡ് വാര്‍ണര്‍ പുറത്ത്, പകരക്കാരനായി ഡാര്‍സി ഷോര്‍ട്ട് ടീമില്‍

ആദ്യ രണ്ട് ഏകദിനത്തിലും ഓസിസിന് മികച്ച തുടക്കം നല്‍കിയതില്‍ വാര്‍ണര്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.

30 Nov 2020 5:48 AM GMT

ഓസ്‌ട്രേലിയക്ക് തിരിച്ചടി; പരുക്ക് മൂലം ഡേവിഡ് വാര്‍ണര്‍ പുറത്ത്, പകരക്കാരനായി ഡാര്‍സി ഷോര്‍ട്ട് ടീമില്‍
X

ഇന്ത്യക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയെങ്കിലും ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ പരുക്ക് ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടി ആയിരിക്കുകയാണ്. രണ്ടാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് വാര്‍ണര്‍ക്ക് പരുക്കേറ്റത്. ഇതോടെ താരത്തിന് അവസാന ഏകദിനവും, ട്വന്റി-20 പരമ്പരയും നഷ്ടമാകും.

ആദ്യ രണ്ട് ഏകദിനത്തിലും ഓസിസിന് മികച്ച തുടക്കം നല്‍കിയതില്‍ വാര്‍ണര്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. വാര്‍ണര്‍ക്ക് ശാരീരിക ക്ഷമത വീണ്ടെടുക്കാന്‍ കഴിയുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ. പകരം ഇടം കൈയ്യന്‍ ബാറ്റ്‌സ്മാന്‍ ഡാര്‍സി ഷോര്‍ട്ടിനെ ട്വന്റി-20 ടീമില്‍ ഉള്‍പ്പെടുത്തി. ടെസ്റ്റ് പരമ്പര മുന്‍ നിര്‍ത്തി പേസ് ബൗളര്‍ പാറ്റ് കമ്മിന്‍സിനും വിശ്രമം അനുവദിച്ചിട്ടുണ്ട്.

ടെസ്റ്റില്‍ ലോക ഒന്നാം നമ്പര്‍ ബൗളര്‍കൂടിയായ കമ്മിന്‍സിന് വിശ്രമം നല്‍കേണ്ടത് ആവശ്യമാണെന്ന് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ അറിയിച്ചു. എന്നാല്‍ മോശം ഫോമില്‍ തുടരുന്ന മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ജോലി ഭാരം ഇതോടെ ഇരട്ടിയായി. കഴിഞ്ഞ രണ്ട് ഏകദിനങ്ങളിലുമായി 18 ഓവറില്‍ 147 റണ്‍സാണ് സ്റ്റാര്‍ക്ക് വിട്ടുകൊടുത്തത്. രണ്ട് വിക്കറ്റ് മാത്രമാണ് താരത്തിന് നേടാനായത്.

Next Story

Popular Stories