Top

ട്വന്റി20-ല്‍ ലോകത്തിലെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍; പക്ഷേ പഞ്ചാബ് നിരയില്‍ മാലന് ഇടമില്ല

ലോക ഒന്നാം നമ്പര്‍ ടി20 ബാറ്റ്‌സ്മാനായാല്‍ പോലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സ്ഥാനം ഉറപ്പില്ലെന്ന തിരിച്ചറിവിലാണ് ഇംഗ്ലീഷ് സൂപ്പര്‍ താരം ഡേവിഡ് മാലന്‍. ഐ.സി.സി. റാങ്കിങ്ങില്‍ മറ്റുള്ളവരെക്കാള്‍ വ്യക്തമായ പോയിന്റ് ലീഡില്‍ ഒന്നാം സ്ഥാനവുമായാണ് മാലന്‍ ഐ.പി.എല്‍. കളിക്കാന്‍ ഇന്ത്യയിലെത്തിയത്. എന്നാല്‍ ടീം അഞ്ചു മത്സരങ്ങള്‍ പിന്നിട്ടിട്ടും താരത്തിന് ഇതുവരെ ആദ്യ ഇലവനില്‍ സ്ഥാനം ലഭിച്ചിട്ടില്ല. അഞ്ചു മത്സരങ്ങളില്‍ നിന്നു കേവലം രണ്ടു ജയം മാത്രം നേടി ടീം പരുങ്ങുമ്പോഴും ലോക ഒന്നാം നമ്പര്‍ താരത്തിനെ പുറത്തിരുത്തുന്നതില്‍ […]

24 April 2021 5:24 AM GMT

ട്വന്റി20-ല്‍ ലോകത്തിലെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍; പക്ഷേ പഞ്ചാബ് നിരയില്‍ മാലന് ഇടമില്ല
X

ലോക ഒന്നാം നമ്പര്‍ ടി20 ബാറ്റ്‌സ്മാനായാല്‍ പോലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സ്ഥാനം ഉറപ്പില്ലെന്ന തിരിച്ചറിവിലാണ് ഇംഗ്ലീഷ് സൂപ്പര്‍ താരം ഡേവിഡ് മാലന്‍. ഐ.സി.സി. റാങ്കിങ്ങില്‍ മറ്റുള്ളവരെക്കാള്‍ വ്യക്തമായ പോയിന്റ് ലീഡില്‍ ഒന്നാം സ്ഥാനവുമായാണ് മാലന്‍ ഐ.പി.എല്‍. കളിക്കാന്‍ ഇന്ത്യയിലെത്തിയത്.

എന്നാല്‍ ടീം അഞ്ചു മത്സരങ്ങള്‍ പിന്നിട്ടിട്ടും താരത്തിന് ഇതുവരെ ആദ്യ ഇലവനില്‍ സ്ഥാനം ലഭിച്ചിട്ടില്ല. അഞ്ചു മത്സരങ്ങളില്‍ നിന്നു കേവലം രണ്ടു ജയം മാത്രം നേടി ടീം പരുങ്ങുമ്പോഴും ലോക ഒന്നാം നമ്പര്‍ താരത്തിനെ പുറത്തിരുത്തുന്നതില്‍ രോഷം പൂണ്ട് ആരാധകര്‍ പഞ്ചാബ് കിങ്‌സിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ട്രോള്‍ പ്രവാഹം തീര്‍ക്കുകയാണ്.

മുംബൈ ഇന്ത്യന്‍സിനെതിരായ കഴിഞ്ഞ മത്സരത്തിലെങ്കിലും നിക്കോളാസ് പൂരനെയോ ക്രിസ് ഗെയ്‌ലിനെയോ പുറത്തിരുത്ത് മാലന് അവസരം നല്‍കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും പഞ്ചാബ് ടീമില്‍ ഒരു മാറ്റം മാത്രമായിരുന്നു ഉണ്ടായിരുന്നത്. മുരുകന്‍ അശ്വിനു പകരം രവി ബിഷ്‌ണോയ് വന്നു.

ലീഗില്‍ ഫിനിഷിങ്ങും മുന്‍നിര ബാറ്റിങ്ങുമാണ് പഞ്ചാബിനെ പിന്നോട്ടടിക്കുന്നത്. മുന്‍നിരയില്‍ മായങ്ക് അഗര്‍വാള്‍, ഗെയ്ന്‍ പൂരന്‍ എന്നിവര്‍ മോശം ഫോമിലാണ്. മുംബൈയ്‌ക്കെതിരേ മാത്രമാണ് ഗെയ്ല്‍ തിളങ്ങിയത്. നാല് ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത പൂരന്‍ 0,0,9,0 എന്നിങ്ങനെയാണ് സ്‌കോര്‍ ചെയ്തത്.

ഈ സാഹചര്യത്തില്‍ പൂരനെ പുറത്തിരുത്തി മാലന് അവസരം നല്‍കണമെന്നാണ് ആരാധകരുടെ ആവശ്യം. അഞ്ചു മത്സരങ്ങളില്‍ നിന്നു നാലു പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് പഞ്ചാബ്.

Next Story

Popular Stories