Top

‘സാറാസ്’; മേക്കിങ്ങ് വീഡിയോ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത പുതിയ ചിത്രം സാറാസ് കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് സമൂഹ മാധ്യമങ്ങളിലൂടെ ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിങ്ങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ജൂലൈ 5നാണ് ചിത്രം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. കൊവിഡ് മാനദണ്ഡങ്ങളോടെയായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടന്നത്. ഷോപ്പിംഗ് മാള്‍, ആശുപത്രി, ചന്ത, തീയേറ്റര്‍, മെട്രോ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിലായിരുന്നു ചിത്രീകരണം നടന്നത്. അന്ന ബെന്നിന്റെ നായകനാവുന്നത് സണ്ണി വെയിനാണ്. വിനീത് ശ്രീനിവാസന്‍, […]

8 July 2021 9:09 AM GMT
ഫിൽമി റിപ്പോർട്ടർ

‘സാറാസ്’; മേക്കിങ്ങ് വീഡിയോ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍
X

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത പുതിയ ചിത്രം സാറാസ് കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് സമൂഹ മാധ്യമങ്ങളിലൂടെ ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിങ്ങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ജൂലൈ 5നാണ് ചിത്രം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. കൊവിഡ് മാനദണ്ഡങ്ങളോടെയായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടന്നത്. ഷോപ്പിംഗ് മാള്‍, ആശുപത്രി, ചന്ത, തീയേറ്റര്‍, മെട്രോ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിലായിരുന്നു ചിത്രീകരണം നടന്നത്.

അന്ന ബെന്നിന്റെ നായകനാവുന്നത് സണ്ണി വെയിനാണ്. വിനീത് ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലവും പ്രശാന്ത് നായര്‍ ഐ എ എസും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിള്‍ എത്തുന്നുണ്ട്.

ക്ലാസ്‌മേറ്റ് അടക്കം മലയാളത്തിലെ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച നിര്‍മ്മാതാവ് ശാന്ത മുരളിയും പി.കെ. മുരളീധരനുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. കഥ അക്ഷയ് ഹരീഷ്, നിമിഷ് രവിയാണ് ക്യാമറ.

ലൂസിഫര്‍, മാമാങ്കം മുതലായ സിനിമകളിലൂടെ ശ്രദ്ധേയനായ മോഹന്‍ദാസ് ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. എഡിറ്റിംഗ് റിയാസ് ബാദര്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍.

സൗണ്ട് മിക്‌സിങ് ഡാന്‍ ജോസ്, പ്രോജക്ട് ഡിസൈനര്‍ ബിനു മുരളി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് അര്‍ജുനന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ ബിബിന്‍ സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അനീവ് സുകുമാര്‍, പി.ആര്‍.ഒ. ആതിര ദില്‍ജിത്ത്, സ്റ്റില്‍സ് സുഹൈബ്, ഡിസൈന്‍ 24എ.എം.

Next Story