Top

ധ്യാന്‍- അജു കൂട്ടുകെട്ടിൽ ‘ഖാലി പേഴ്സ് ഓഫ് ദി ബില്യനേഴ്സ്’; അതിഥിയായി രഞ്ജിനി ഹരിദാസും

ലിജോ ജോസ് പെല്ലിശ്ശേരി വി.എം.വിനു എന്നിവരുടെ അസിസ്റ്റന്റായി പ്രവർത്തിച്ചിട്ടുളള മാക്‌സ്വെല്‍ ജോസാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും.

30 Nov 2020 12:01 AM GMT
ഫിൽമി റിപ്പോർട്ടർ

ധ്യാന്‍- അജു കൂട്ടുകെട്ടിൽ ‘ഖാലി പേഴ്സ് ഓഫ് ദി ബില്യനേഴ്സ്’; അതിഥിയായി രഞ്ജിനി ഹരിദാസും
X

ധ്യാന്‍ ശ്രീനിവാസൻ, അജു വര്‍ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘ഖാലി പേഴ്സ് ഓഫ് ദി ബില്യനേഴ്സ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിൽ രഞ്ജിനി ഹരിദാസ് അതിഥിതാരമായിയെത്തും.

ലിജോ ജോസ് പെല്ലിശ്ശേരി, വി എം വിനു എന്നിവരുടെ അസിസ്റ്റന്റായി പ്രവർത്തിച്ചിട്ടുളള മാക്‌സ്വെല്‍ ജോസാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. ബഞ്ചാ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ അഹമ്മദ് റുബിന്‍ സലിം, അനു ജൂബി ജയിംസ്, ന ഹാസ് എം.അഹമ്മദ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ അമ്പിളി ഫെയിം തന്‍വി റാം ആണ് നായിക.

സ്വന്തമായി ഒരു ബിസിനസ് തുടങ്ങാനൊരുങ്ങുന്ന ചെറുപ്പക്കാരാണ് ബിന്‍ദാസും ബിബിന്‍ വിജയും. പഠനകാലഘട്ടത്തിൽ സഹപാഠികളുടെ ദാസനും വിജയനും എന്ന വിളികളിലൂടെ ഇരുവരും സുഹൃത്തുക്കളായി മാറുന്നു. പല പ്രതിസന്ധികൾക്കിടയിലൂടെ വിജയിക്കുവാനുളള അവരുടെ ശ്രമങ്ങളാണ് നർമസമ്പന്ന്മായ ചിത്രത്തിന്റെ കഥ.

ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, അഹമ്മദ് സിദ്ദിഖ് അലന്‍സിയര്‍, ജോണി ആന്റെ ണി, മേജര്‍ രവി, രമേഷ് പിഷാരടി, ഇടവേള ബാബു, സോഹന്‍ സീനുലാല്‍, രമേഷ് പിഷാരടി, ലെന, സരയൂ തുടങ്ങിയവർ ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സണ്ണി വെയ്‌നും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായിയെത്തും.അനില്‍ ലാലിന്റെ ഗാനങ്ങള്‍ക്ക് പ്രകാശ് അലക്‌സ് ഈണം പകര്‍ന്നിരിക്കുന്നു. സന്തോഷ് തനിമ ഛായാഗ്രഹണവും നൗഫല്‍ അബ്ദുള്ള എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

Next Story