Top

യൂറോ കപ്പിന് കോവിഡ് ഭീഷണി; കാണികള്‍ക്കിടയില്‍ ഡെല്‍റ്റ വകഭേദം ബാധിച്ചവരെ കണ്ടെത്തി, 4000 പേരോട് പരിശോധന നടത്താന്‍ ആവശ്യപ്പെട്ട് ഡാനിഷ് സര്‍ക്കാര്‍

കനത്ത സുരക്ഷാ സംവിധാനങ്ങള്‍ക്കിടയില്‍ നടത്തുന്ന യൂറോ കപ്പ് ഫുട്‌ബോളിന് കോവിഡ് ഭീഷണി. യൂറോ മത്സരങ്ങള്‍ക്കായെത്തിയ കാണികളില്‍ ചിലര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് രോഗഭീതി ഉയരുന്നത്. ഡെന്‍മാര്‍ക്ക് തലസ്ഥാനമായ കോപ്പന്‍ ഹേഗനില്‍ കഴിഞ്ഞ 17-ന് നടന്ന ഡെന്‍മാര്‍ക്ക്-ബെല്‍ജിയം മത്സരം വീക്ഷിക്കാന്‍ സ്‌റ്റേഡിയത്തില്‍ ആരാധകരില്‍ ചിലര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച മൂന്നു പേരില്‍ ഡെല്‍റ്റ വകഭേദമായ വൈറസാണ് കണ്ടെത്തിയതെന്നും ഇവരുമായി അടുത്തിഴപഴകിയവര്‍ ഉടന്‍ തന്നെ കോവിഡ് പരിശോധന നടത്തണമെന്നും ഡാനിഷ് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. രോഗം സ്ഥിരീകരിച്ചവര്‍ക്കു സമീപം നാലായിരത്തിനടുത്ത് […]

25 Jun 2021 1:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യൂറോ കപ്പിന് കോവിഡ് ഭീഷണി; കാണികള്‍ക്കിടയില്‍ ഡെല്‍റ്റ വകഭേദം ബാധിച്ചവരെ കണ്ടെത്തി, 4000 പേരോട് പരിശോധന നടത്താന്‍ ആവശ്യപ്പെട്ട് ഡാനിഷ് സര്‍ക്കാര്‍
X

കനത്ത സുരക്ഷാ സംവിധാനങ്ങള്‍ക്കിടയില്‍ നടത്തുന്ന യൂറോ കപ്പ് ഫുട്‌ബോളിന് കോവിഡ് ഭീഷണി. യൂറോ മത്സരങ്ങള്‍ക്കായെത്തിയ കാണികളില്‍ ചിലര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് രോഗഭീതി ഉയരുന്നത്. ഡെന്‍മാര്‍ക്ക് തലസ്ഥാനമായ കോപ്പന്‍ ഹേഗനില്‍ കഴിഞ്ഞ 17-ന് നടന്ന ഡെന്‍മാര്‍ക്ക്-ബെല്‍ജിയം മത്സരം വീക്ഷിക്കാന്‍ സ്‌റ്റേഡിയത്തില്‍ ആരാധകരില്‍ ചിലര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ച മൂന്നു പേരില്‍ ഡെല്‍റ്റ വകഭേദമായ വൈറസാണ് കണ്ടെത്തിയതെന്നും ഇവരുമായി അടുത്തിഴപഴകിയവര്‍ ഉടന്‍ തന്നെ കോവിഡ് പരിശോധന നടത്തണമെന്നും ഡാനിഷ് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.

രോഗം സ്ഥിരീകരിച്ചവര്‍ക്കു സമീപം നാലായിരത്തിനടുത്ത് ആരാധകര്‍ ഉണ്ടായിരുന്നുവെന്നാണ് ആരോഗ്യമന്ത്രാലയം നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. ഇതോടെ കടുത്ത രോഗവ്യാപന ഭീതിയിലാണ് ഡെന്‍മാര്‍ക്ക്.

മത്സരത്തിനു ശേഷം ബെല്‍ജിയത്തിന്റെ ജയം ആഘോഷിക്കാന്‍ ഇവരില്‍ പലരും സ്‌റ്റേഡിയത്തിനു സമീപപ്രദേശങ്ങളിലെ ബാറുകളിലും പബ്ബുകളിലും ഒത്തുകൂടിയിരുന്നെന്നും ഇതോടെ രോഗവ്യാപന തോത് ക്രമാതീതമായിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താ ബുള്ളറ്റിനില്‍ പറയുന്നു.

കോപ്പന്‍ഹേഗനില്‍ മൂന്ന് യൂറോ മത്സരങ്ങളിലും കണികളായെത്തിയവര്‍ കോവിഡ് ബാധിതരായിട്ടില്ല എന്ന രേഖ സമര്‍പ്പിച്ചാല്‍ മാത്രമേ അടുത്ത മത്സരങ്ങള്‍ക്ക് പാര്‍ക്കന്‍ സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ സാധിക്കുകയുള്ളു.

രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയ സാഹചര്യത്തില്‍ ഡെന്മാര്‍ക്കും ബെല്‍ജിയവും തമ്മില്‍ നടന്ന മത്സരത്തിന് 25,000 ആരാധകര്‍ക്ക് പ്രവേശനം നല്‍കിയിരുന്നു. രോഗ ബാധിതരായവരെല്ലാം മത്സരത്തിനിടയില്‍ രോഗം ബാധിച്ചവരാണെന്ന് ഡാനിഷ് ഏജന്‍സി ഫോര്‍ പേഷ്യന്റ് സേഫ്റ്റി തലവന്‍ പറഞ്ഞു. ”നാലഞ്ച് ദിവസം കഴിയുന്നതുവരെ അവര്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല, അതായത് അവര്‍ ഇരുന്നിടത് നിന്നുമറ്റുമാണ് രോഗം ബാധിച്ചിരിക്കുന്നത്” അനേറ്റ് ലൈക്ക് പറഞ്ഞു.

Next Story

Popular Stories