Top

ബയോബബിള്‍ സഹിക്കാന്‍ വയ്യ; രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് അവധിയെടുത്ത് ഓസീസ് താരം

കോവിഡ് മഹാമാരിയെത്തുടര്‍ന്ന് സുരക്ഷിതമായി ക്രിക്കറ്റ് മത്സരങ്ങള്‍ നടത്താന്‍ ഐ.സി.സി. നിഷ്‌കര്‍ഷിച്ച ബയോബബിള്‍ ജീവിതം താരങ്ങള്‍ക്കു കടുപ്പമാകുന്നു. ബയോബബിളില്‍ തുടരാന്‍ വയ്യ എന്ന കാരണത്താല്‍ ഐ.പി.എല്ലിനിടെ ചില താരങ്ങള്‍ ടൂര്‍ണമെന്റ് ഉപേക്ഷിച്ചു മടങ്ങിയിരുന്നു. ഇപ്പോള്‍ ഇതാ ബയോബബിള്‍ സഹിക്കാന്‍ വയ്യ എന്ന കാരണം ചൂണ്ടിക്കാട്ടി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് അവധിയെടുത്തിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ താരം ഡാനിയല്‍ സാംസ്. വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന-ട്വന്റി 20 പരമ്പരകള്‍ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ ഇന്നലെ പ്രഖ്യാപിച്ചപ്പോള്‍ സാംസിന് ടീമില്‍ ഇടമുണ്ടായില്ല. കാരണം അന്വേഷിച്ച മാധ്യമങ്ങള്‍ളോട് ഇന്നാണ് ക്രിക്കറ്റ് […]

18 May 2021 3:29 AM GMT

ബയോബബിള്‍ സഹിക്കാന്‍ വയ്യ; രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് അവധിയെടുത്ത് ഓസീസ് താരം
X

കോവിഡ് മഹാമാരിയെത്തുടര്‍ന്ന് സുരക്ഷിതമായി ക്രിക്കറ്റ് മത്സരങ്ങള്‍ നടത്താന്‍ ഐ.സി.സി. നിഷ്‌കര്‍ഷിച്ച ബയോബബിള്‍ ജീവിതം താരങ്ങള്‍ക്കു കടുപ്പമാകുന്നു. ബയോബബിളില്‍ തുടരാന്‍ വയ്യ എന്ന കാരണത്താല്‍ ഐ.പി.എല്ലിനിടെ ചില താരങ്ങള്‍ ടൂര്‍ണമെന്റ് ഉപേക്ഷിച്ചു മടങ്ങിയിരുന്നു.

ഇപ്പോള്‍ ഇതാ ബയോബബിള്‍ സഹിക്കാന്‍ വയ്യ എന്ന കാരണം ചൂണ്ടിക്കാട്ടി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് അവധിയെടുത്തിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ താരം ഡാനിയല്‍ സാംസ്. വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന-ട്വന്റി 20 പരമ്പരകള്‍ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ ഇന്നലെ പ്രഖ്യാപിച്ചപ്പോള്‍ സാംസിന് ടീമില്‍ ഇടമുണ്ടായില്ല.

കാരണം അന്വേഷിച്ച മാധ്യമങ്ങള്‍ളോട് ഇന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ വിശദീകരണം നല്‍കിയത്. താരത്തിന്റെ അഭ്യര്‍ഥന പ്രകാരം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് അവധി നല്‍കിയതാണെന്നും ബയോബബിള്‍ ജീവിതം ബുദ്ധിമുട്ടായതിനാല്‍ ടീമില്‍ ഉള്‍പ്പെടുത്തരുതെന്നു താരം ആവശ്യപ്പെട്ടതു പ്രകാരമാണ് ഒഴിവാക്കിയതെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി.

ഐ.പി.എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ താരമായിരുന്നു സാംസ്. ഇന്ത്യയില്‍ ബയോബബിളില്‍ ആയിരുന്ന സാംസ് കോവിഡിനെത്തുടര്‍ന്ന് ഐ.പി.എല്‍. നിര്‍ത്തിവച്ചതോടെ ഇന്ത്യയിലും മാലിദ്വീപിലുമായി ക്വാറന്റീനില്‍ കഴിഞ്ഞ ശേഷം കഴിഞ്ഞ ദിവസമാണ് ഓസ്‌ട്രേലിയയില്‍ തിരിച്ചെത്തിയത്.

ഇതിനു പിന്നാലെ വിന്‍ഡീസിനെതിരായ മത്സരങ്ങള്‍ക്കായി വീണ്ടും ബയോബബിളില്‍ പ്രവേശിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്നു താരം വ്യക്തമാക്കുകയായിരുന്നു. വിന്‍ഡീസിനെതിരേ അഞ്ച് ട്വന്റി 20 കളും മൂന്നു ഏകദിനങ്ങളുമാണ് ഓസ്‌ട്രേലിയ കളിക്കുക.

Next Story

Popular Stories