അംബേദ്കറുടെ ഫോട്ടോ കീറുന്നത് എതിര്‍ത്ത ദളിത് യുവാവിനെ മര്‍ദ്ദിച്ച് കൊന്നു
വീടിന് മുന്നില്‍ സ്ഥാപിച്ച അംബേദ്കറിന്റെ ഫോട്ടോ കീറുന്നത് എതിര്‍ത്ത ദളിത് യുവാവിനെ രാജസ്ഥാനില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. രാജസ്ഥാനിലെ ഹനുമന്ഗ്രഹപ്രദേശത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. ബി ആര് അംബേദ്കറുടെ ഫോട്ടോ വീടിന് മുന്നില്‍ ഭീം ആര്‍മി പ്രവര്ത്തകന് കൂടിയായ 22 കാരന് വിനോദ് ബമാനിയ സ്ഥാപിച്ചു. എന്നാല്‍ ഇത് കീറിക്കളയാന്‍ ശ്രമിച്ചവരെ ബമാനിയ എതിര്‍ത്തു. ഇതാണ് ആരോപണവിധേയരായവരെ ബമാനിയക്കെതിരെ തിരിയാന്‍ ഇടയാക്കിയത്. ജൂണ്‍ അഞ്ചിനാണ് ഒരു സംഘംഅംബേദ്കറുടെ ഫോട്ടോ സ്ഥാപിച്ച സംഭവവുമായി ബന്ധപ്പെട്ട് വിനോദ് ബമാനിയയെ മര്‍ദ്ദിച്ച് അവശനാക്കിയത്. […]
10 Jun 2021 7:50 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

വീടിന് മുന്നില്‍ സ്ഥാപിച്ച അംബേദ്കറിന്റെ ഫോട്ടോ കീറുന്നത് എതിര്‍ത്ത ദളിത് യുവാവിനെ രാജസ്ഥാനില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. രാജസ്ഥാനിലെ ഹനുമന്ഗ്രഹപ്രദേശത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. ബി ആര് അംബേദ്കറുടെ ഫോട്ടോ വീടിന് മുന്നില്‍ ഭീം ആര്‍മി പ്രവര്ത്തകന് കൂടിയായ 22 കാരന് വിനോദ് ബമാനിയ സ്ഥാപിച്ചു. എന്നാല്‍ ഇത് കീറിക്കളയാന്‍ ശ്രമിച്ചവരെ ബമാനിയ എതിര്‍ത്തു. ഇതാണ് ആരോപണവിധേയരായവരെ ബമാനിയക്കെതിരെ തിരിയാന്‍ ഇടയാക്കിയത്.
ജൂണ്‍ അഞ്ചിനാണ് ഒരു സംഘംഅംബേദ്കറുടെ ഫോട്ടോ സ്ഥാപിച്ച സംഭവവുമായി ബന്ധപ്പെട്ട് വിനോദ് ബമാനിയയെ മര്‍ദ്ദിച്ച് അവശനാക്കിയത്. ജൂണ്‍ ഏഴിന് ആശുപത്രിയില്‍ വെച്ച് ബമാനിയ മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായ മുറിവുകള്‍ കാരണം മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്്തു. അനില്‍ സിഹക്, രാകേഷ് സിഹഗ്, സക്ഷാം, ഹൈദര്‍ അലി എന്നിവരാണ് അറസ്റ്റിലായത്. സംഘത്തില്‍ ഉള്‍പ്പെട്ട മറ്റുരണ്ടുപേര്ക്കു വേണ്ടി പോലീസ് അന്വോഷണം ഊര്‍ജ്ജിതമാക്കി.
മെയ് 24ന് ബമാനിയയുടെ വീടിന് പുറത്ത് സ്ഥാപിച്ച അംബേദ്കറിന്റെ ഫോട്ടോ അനില്‍ സിഹഗും രാകേഷ് സിഹഗും ചേര്‍ന്ന് കീറുകയായിരുന്നു. ബമാനിയയും കുടുംബവും ഇതെര്ത്തതോടെ പ്രദേശവാസികളും സംഭവത്തില്‍ ഇടപെട്ടു. ആരോപണവിധേയരായവരുടെ കുടുംബാംഗങ്ങള്‍ സംഭവത്തില്‍ മാപ്പപേക്ഷിക്കുകയും ചെയ്്തു. എന്നാല്‍ ജൂണ്‍ അഞ്ചിന് പ്രശ്നത്തില്‍ പ്രതികാരനടപടിയായി ആരോപണവിധേയര്‍ മറ്റു നാലു സുഹൃത്തുക്കളുമായി ബമാനിയയെ മര്‍ദ്ദിക്കുകയായിരുന്നു.മര്‍ദ്ദനത്തെ തുടര്‍ന്ന് അവശനായ ബമാനിയയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. എന്നാല്‍ ജൂണ്‍ ഏഴിന് ബമാനിയ മരണപ്പെടുകയായിരുന്നു.