ആദിവാസിയെന്ന് എഴുതാന്‍ സുരേന്ദ്രന് ധൈര്യമില്ല, ഭയമെന്ന് ദളിത് ആക്ടിവിസ്റ്റ്; ‘വിജയിപ്പിക്കുമെന്ന വ്യാമോഹം വേണ്ട, ഔദാര്യം കൊണ്ട് പോ’

ആദിവാസി എന്ന് എഴുതാനും പറയാനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ധൈര്യം കാണിക്കില്ലെന്ന് ദളിത് ആക്ടിവിസ്റ്റ് മഗ്ലൂ ശ്രീധര്‍. ആദിവാസികള്‍ക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്ന സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് മഗ്ലൂ ശ്രീധറിന്റെ വിമര്‍ശനം.

മഗ്ലൂ ശ്രീധറിന്റെ വാക്കുകള്‍: ”കെ സുരേന്ദ്രനെ പോലുള്ളവര്‍ ആദിവാസി എന്ന പദത്തെ വല്ലാതങ്ങ് ഭയക്കുന്നുണ്ട്. അയാള്‍ക്കറിയാം ആദിവാസി എന്ന വാക്കിന്റെ ചരിത്രവും ഭൂമിയുടെ യഥാര്‍ത്ഥ അവകാശികള്‍ എന്ന സത്യവും നാളെ വളര്‍ന്നു വരുന്ന തലമുറ ഇത് ചോദ്യം ചെയ്യുമെന്നും. അത് കൊണ്ട് തന്നെ ബോധപൂര്‍വ്വം ആദിവാസി എന്ന് എവിടെയും എഴുതാനും പറയാനും ഇയാള്‍ ധൈര്യം കാണിക്കില്ല. പിന്നെ ഒരു പൗരന്റെ മൗലിക അവകാശമാണ് വോട്ട് ചെയ്യുക എന്നത്. അതവര്‍ക്കും അറിയാം. താന്‍ അവിടെ കിടന്നു നാറിയ ഷോ കാണിച്ച് കഷ്ടപെടേണ്ട. ആദിവാസികള്‍ നിന്നെ വോട്ട് ചെയ്ത് ജയിപ്പിക്കും എന്ന വ്യാമോഹം ഒന്നും വേണ്ട സുരേന്ദ്ര. നിന്റെ കോണാത്തിലെ ഔദാര്യം കൊണ്ട് പോടെ.”

ബത്തേരിയിലെ പുത്തന്‍കുന്ന് തീനൂര്‍ പട്ടികവര്‍ഗ കോളനിയില്‍ വനവാസി സഹോദരങ്ങളോടൊപ്പം പ്രാതല്‍ എന്ന ക്യാപ്ഷനിട്ടാണ് സുരേന്ദ്രന്‍ വിവാദത്തില്‍പ്പെട്ടത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ ഏറ്റവും കൂടുതല്‍ വോട്ട് എന്‍ഡിഎയ്ക്ക് ലഭിച്ചത് സംവരണ മണ്ഡലമായ ബത്തേരിയിലായിരുന്നു.

Latest News