‘ദാദാസാഹിബ് ഫാല്‍കെ പുരസ്‌കാരം’; അക്ഷയ് കുമാര്‍ മികച്ച നടന്‍, നടി ദീപിക പദുകോണ്‍

2021 ദാദാസാഹിബ് ഫാല്‍കെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇത്തവണ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ പുറത്തിറങ്ങിയ ചിത്രങ്ങളും പുരസ്‌കാരത്തിന് അര്‍ഹമായി. കൂടാതെ ടിവി, സിനിമ, സാഹിത്യം എന്നീ മേഖലകളിലെ മികച്ച ചിത്രങ്ങള്‍ക്കും. താരങ്ങള്‍ക്കും പുരസ്‌കാരം ലഭിച്ചു. ബോളിവുഡ് താരം അക്ഷയ്കുമാറാണ് മികച്ച നടന്‍. ലക്ഷ്മി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അക്ഷയ് കുമാറിന് പുസ്‌കാരം നല്‍കിയത്. ഛപ്പാകിലെ പ്രകടനത്തിന് ദീപിക പദുകോണിന് മികച്ച നടിക്കുള്ള പുരസ്‌കാരവും ലഭിച്ചു.

അതേസമയം ദില്‍ ബേച്ചാരെ എന്ന നിരൂപകരുടെ പ്രത്യേക പരാമര്‍ശത്തില്‍ മികച്ച നടനുള്ള പുരസ്‌കാരം അന്തരിച്ച നടന്‍ സുശാന്ത്് സിങ് രാജ്പുത്തിന് നല്‍കി. കിയാര അഡ്വാനിക്കാണ് മികച്ച നടിക്കുള്ള നിരൂപക പുരസ്‌കാരം ലഭിച്ചത്. നെറ്റ്ഫ്‌ലിക്‌സിലെ ‘ഗില്‍റ്റി’ എന്ന ചിത്രത്തിലെ കഥാപാത്രത്തിനാണ് കിയാരക്ക് പുരസ്‌കാരം ലഭിച്ചത്. ദി ബെസ്റ്റ് പെര്‍ഫോമര്‍ ഓഫ് ദി ഇയര്‍’ എന്ന വിഭാഗത്തില്‍ നോറാ ഫെത്തേഹിക്കും പുര്‌സകാരം ലഭിച്ചു. ഗര്‍മ്മി, സാകി സാകി, നാച്ച് മേരി റാണിത്തോ’ എന്നീ ഐറ്റം നമ്പറുകളിലെ പ്രകടനത്തിനാണ് പുരസ്‌കാരം.

സാഹിത്യത്തില്‍ നിന്ന് ഇന്ത്യന്‍ സിനിമയിലേക്കുള്ള മികച്ച സംഭാവനയ്ക്ക് എഴുത്തുകാരന്‍ ചേതന്‍ ഭഗത്തിന് പുരസ്‌കാരം നല്‍കി ആദരിച്ചു. കൂടാതെ അജയ് ദേവ്ഗണ്‍, കാജള്‍ എന്നിവര്‍ അഭിനയിച്ച ‘തന്‍ഹാജി’യാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. ലൂഡോ എന്ന നെറ്റ്ഫ്‌ലിക്‌സ് ചിത്രത്തിന് അനുരാഗ് ബാസു മികച്ച സംവിധാനയകനുള്ള പുരസ്‌കാരത്തിന് അര്‍ഹനായി. സിനിമയിലേക്കുള്ള മികച്ച സംഭാവനകള്‍ക്ക് ധര്‍മ്മേന്ദ്രക്ക് പുരസ്‌കാരം ലഭിച്ചു.

ടെലിവിഷന്‍ വിഭാഗത്തില്‍ മികച്ച സീരീസ് സ്‌കാം 1992ന് ലഭിച്ചു. ആര്യ എന്ന സീരീസിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരം സുസ്മിത സെന്നിന് ലഭിച്ചു. മികച്ച നടന്‍ ബോബി ഡിയോള്‍.

Latest News