Top

ഡി 43 ഫസ്റ്റ് ലുക്ക്; ധനുഷിന്റെ പിറന്നാൾ ദിനത്തിൽ എത്തും

കാര്‍ത്തിക് നരേനും ധനുഷും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

27 July 2021 1:14 AM GMT
ഫിൽമി റിപ്പോർട്ടർ

ഡി 43 ഫസ്റ്റ് ലുക്ക്; ധനുഷിന്റെ പിറന്നാൾ ദിനത്തിൽ എത്തും
X

ധനുഷ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജൂലൈ 27ന് എത്തും. ധനുഷിന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് ഡി 43 ഫസ്റ്റ് ലുക്ക് റിലീസ്. ചിത്രത്തിന്റെ നിർമ്മാതാക്കളായ സത്യ ജ്യോതി ഫിലിംസാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

കാര്‍ത്തിക് നരേനും ധനുഷും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ജി വി പ്രകാശാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. മാളവിക മേനോനാണ് ചിത്തത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ധനുഷിന്റെ 43ാമത് ചിത്രമാണിത്. ധനുഷും മാളവികയും ചിത്രത്തിൽ മാധ്യമ പ്രവർത്തകരെയാണ് എത്തുന്നത്. സമൃുതി വെങ്കിട്ട്, സമുതിരകനി എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്.

ഹോളിവുഡ് ചിത്രം ദി ഗ്രേ മാൻ, സെൽവരാഘവൻ ചിത്രം നാനെ വരുവേൻ, ആയിരത്തിൽ ഒരുവൻ 2 തുടങ്ങിയ ചിത്രങ്ങളും ധനുഷിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ബോളിവുഡ് ചിത്രം ‘അദ്രങ്കി രേ’യും താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്നുണ്ട്.

Popular

    Next Story