Top

ക്വാര്‍ട്ടറിലെ തോല്‍വി താങ്ങാനായില്ല; പിന്നാലെ ചെക് നായകന്‍ ബൂട്ടഴിച്ചു

യൂറോ കപ്പ് ഫുട്‌ബോളില്‍ ഡെന്‍മാര്‍ക്കിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ തോല്‍വിക്കു പിന്നാലെ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു ചെക്ക്‌റിപ്പബ്ലിക് നായകന്‍ വ്‌ളാദിമിര്‍ ദാരിദ. രാജ്യത്തിനു വേണ്ടി 76 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ താരമാണ് ദാരിദ. എട്ടുഗോളുകളും സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. ഈ യുറോയില്‍ ടീമിന്റെ മൂന്നു ഗ്രൂപ്പ് മത്സരങ്ങളിലും നായകന്റെ ആം ബാന്‍ഡ് അണിഞ്ഞ താരമാണ് ദാരിദ. പരുക്കിനെത്തുടര്‍ന്ന് പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇറങ്ങിയിരുന്നില്ല. പരുക്കില്‍ നിന്നു പൂര്‍ണമായും മുക്തനായില്ലെങ്കിലും ക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കിനെതിരേ രണ്ടാം പകുതിയില്‍ പകരക്കാരനായി കളത്തിലിറങ്ങിയിരുന്നു. എന്നാല്‍ തന്റെ […]

4 July 2021 10:34 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ക്വാര്‍ട്ടറിലെ തോല്‍വി താങ്ങാനായില്ല; പിന്നാലെ ചെക് നായകന്‍ ബൂട്ടഴിച്ചു
X

യൂറോ കപ്പ് ഫുട്‌ബോളില്‍ ഡെന്‍മാര്‍ക്കിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ തോല്‍വിക്കു പിന്നാലെ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു ചെക്ക്‌റിപ്പബ്ലിക് നായകന്‍ വ്‌ളാദിമിര്‍ ദാരിദ.

രാജ്യത്തിനു വേണ്ടി 76 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ താരമാണ് ദാരിദ. എട്ടുഗോളുകളും സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. ഈ യുറോയില്‍ ടീമിന്റെ മൂന്നു ഗ്രൂപ്പ് മത്സരങ്ങളിലും നായകന്റെ ആം ബാന്‍ഡ് അണിഞ്ഞ താരമാണ് ദാരിദ. പരുക്കിനെത്തുടര്‍ന്ന് പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇറങ്ങിയിരുന്നില്ല.

പരുക്കില്‍ നിന്നു പൂര്‍ണമായും മുക്തനായില്ലെങ്കിലും ക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കിനെതിരേ രണ്ടാം പകുതിയില്‍ പകരക്കാരനായി കളത്തിലിറങ്ങിയിരുന്നു. എന്നാല്‍ തന്റെ ഫോമിലേക്ക് ഉയരാനുമായില്ല, ടീമിനെ രക്ഷിക്കാനുമായില്ല.

ഇതിനു പിന്നാലെയാണ് രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. 2012 രാജ്യാന്തര തലത്തില്‍ അരങ്ങേറിയ താരം അത്തവണത്തെ യൂറോ കപ്പില്‍ ക്വാര്‍ട്ടറില്‍ കടന്ന ടീമിലും അംഗമായിരുന്നു. രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നുവെങ്കിലും ക്ലബ് തലത്തില്‍ തുടര്‍ന്നും താനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

തോല്‍വിയില്‍ നിരാശപൂണ്ട് ഇട്ടെറിഞ്ഞു പോകുകയല്ലെന്നും കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ വേണ്ടിയാണ് തീരുമാനമെന്നും ദാരിദ കൂട്ടിച്ചേര്‍ത്തു.

Next Story

Popular Stories