സ്നേഹയുടെ മൂക്ക് തകര്‍ന്നത് കെഎസ്യു പ്രവര്‍ത്തകരുടെ തല്ല് കൊണ്ട്? ‘വീഡിയോ തെളിവു’മായി സൈബര്‍ സിപിഐഎം
സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് സ്നേഹയ്ക്ക് പരുക്കേറ്റത് സഹപ്രവര്‍ത്തകരുടെ തല്ല് കൊണ്ടാണെന്ന വാദവുമായി സൈബര്‍ സിപിഐഎം. മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച ചിത്രങ്ങളും ദൃശ്യമാധ്യമങ്ങള്‍ ടെലികാസ്റ്റ് ചെയ്ത വീഡിയോകളും സഹിതമാണ് സിപിഐഎം പ്രവര്‍ത്തകര്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. നിലത്ത് വീണ പൊലീസുകാരനെ തല്ലുമ്പോള്‍ ഒരു കെഎസ്യുക്കാരന് വീശുന്ന വടി സ്നേഹയുടെ മുഖത്ത് കൊള്ളുന്നത് ഒരു മാധ്യമം പുറത്തുവിട്ട വീഡിയോയില്‍ കാണാം. മറ്റൊരു വീഡിയോയിലും സമാനസംഭവമാണ് വ്യക്തമാകുന്നത്. സെക്രട്ടേറിയറ്റ് മതില് ചാടാന്‍ ശ്രമിക്കുന്നതിനിടെ സ്നേഹയെ പൊലീസ് തടയാന്‍ ശ്രമിക്കുന്നതും തുടര്‍ന്ന് […]

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് സ്നേഹയ്ക്ക് പരുക്കേറ്റത് സഹപ്രവര്‍ത്തകരുടെ തല്ല് കൊണ്ടാണെന്ന വാദവുമായി സൈബര്‍ സിപിഐഎം. മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച ചിത്രങ്ങളും ദൃശ്യമാധ്യമങ്ങള്‍ ടെലികാസ്റ്റ് ചെയ്ത വീഡിയോകളും സഹിതമാണ് സിപിഐഎം പ്രവര്‍ത്തകര്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.
നിലത്ത് വീണ പൊലീസുകാരനെ തല്ലുമ്പോള്‍ ഒരു കെഎസ്യുക്കാരന് വീശുന്ന വടി സ്നേഹയുടെ മുഖത്ത് കൊള്ളുന്നത് ഒരു മാധ്യമം പുറത്തുവിട്ട വീഡിയോയില്‍ കാണാം. മറ്റൊരു വീഡിയോയിലും സമാനസംഭവമാണ് വ്യക്തമാകുന്നത്. സെക്രട്ടേറിയറ്റ് മതില് ചാടാന്‍ ശ്രമിക്കുന്നതിനിടെ സ്നേഹയെ പൊലീസ് തടയാന്‍ ശ്രമിക്കുന്നതും തുടര്‍ന്ന് വീഴാന്‍ തുടങ്ങുമ്പോള്‍ ഒരു വടി സ്നേഹയുടെ മുഖത്തേക്ക് വീശിയടിക്കുന്നതും വീഡിയോയില്‍ കാണാം. ഇക്കാര്യങ്ങള്‍ തെളിവുസഹിതം പുറത്തുവന്നെങ്കിലും മര്‍ദ്ദിച്ചത് പൊലീസുകാരാണെന്ന വാദത്തില്‍ കെഎസ്യു ഉറച്ചുനില്‍ക്കുകയാണെന്ന് സോഷ്യല്‍മീഡിയയിലെ സിപിഐഎം ആരോപിക്കുന്നു. ഡിവൈഎഫ്ഐ നേതാവ് വിജിനും ഇക്കാര്യം ആരോപിക്കുന്നുണ്ട്. എങ്ങനെയാണ് സ്നേഹയ്ക്ക് മര്‍ദ്ദനമേറ്റതെന്ന് വീഡിയോ കാണുന്നവര്‍ക്ക് വ്യക്തമാകുമെന്നാണ് വിജിന് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞത്.

ഇന്നത്തെ സംഘര്‍ഷത്തിനിടെ ഒരു പൊലീസുകാരന് നേരിടേണ്ടി വന്നതും ക്രൂരമര്‍ദ്ദനമാണ്. പത്തോളം കെഎസ്.യു പ്രവര്‍ത്തകരാണ് നിലത്ത് വീണ പൊലീസുകാരനെ വളഞ്ഞിട്ട് കൂട്ടമായി മര്‍ദ്ദിച്ചത്. ‘അടിക്കെടാ.. അവനെ അടിക്കെടാ…’ എന്ന് ആക്രോശിച്ച് കൊണ്ടാണ് നിലത്ത് വീണ പൊലീസുകാരന് നേരെ കെഎസ്യു പ്രവര്‍ത്തകര്‍ പാഞ്ഞടുത്തത്. ഇതിനിടെ തന്റെ സഹപ്രവര്‍ത്തകരെ തടയാന്‍ ശ്രമിക്കുന്ന സ്നേഹയെയും കാണാമായിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ കെഎസ്.യു യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. സമാധനസമരമെന്ന് പറഞ്ഞുകൊണ്ട് മാര്‍ച്ച് നടത്തിയവര്‍ നിലത്ത് വീണ പൊലീസുകാരനെ എന്തിനാണ് ക്രൂരമായി മര്‍ദ്ദിക്കുന്നതെന്നാണ് സോഷ്യല്‍മീഡിയ ചോദിക്കുന്നത്.

അതേസമയം, സെക്രട്ടേറിയറ്റ് പരിസരത്ത് നടന്നത് അഴിഞ്ഞാട്ടമാണെന്ന് കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്തെത്തി. ആസൂത്രിതമായ ആക്രമണത്തിനുള്ള നീക്കം നടക്കുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വളഞ്ഞിട്ട് തല്ലിയാല്‍ പൊലീസിന് പ്രതികരിക്കേണ്ടി വരും. അത്തരത്തിലുള്ള ഇടപെടല്‍ മാത്രമെ പൊലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായിട്ടുള്ളൂയെന്നും മുഖ്യമന്ത്രി പറഞ്ഞു.
റാങ്ക് ഹോള്‍ഡേഴ്സ് നടത്തുന്ന സമരത്തെ ഉപയോഗപ്പെടുത്തി കലാപം സൃഷ്ടിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
കാലാവധി കഴിഞ്ഞ പി.എസ്.സി ലിസ്റ്റ് പുനഃസ്ഥാപിച്ച് നിയമനം നടത്തണമെന്നാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികളില്‍ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ഒരുനിലയിലും നിയമപരമായി നിലനില്‍ക്കാത്ത കാര്യത്തെ മുന്‍നിര്‍ത്തിയാണ് ഒരു വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ ഈ സമരം നടത്തുന്നതെന്ന് വ്യക്തമാക്കപ്പെട്ടതാണ്. മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദമാക്കിയതിനെ തുടര്‍ന്ന് ഉദ്യോഗാര്‍ത്ഥികളില്‍ ഭൂരിപക്ഷവും ഇതില്‍ നിന്ന് പിന്‍വാങ്ങുകയുണ്ടായി. യു.ഡി.എഫിന്റെ രാഷ്ട്രീയ കളിക്ക് വിധേയരാകേണ്ടതുണ്ടോയെന്ന് അവശേഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ചിന്തിക്കണമെന്ന് സിപിഐഎം വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാര്‍ അടുത്ത ദിവസങ്ങളിലായി പതിനായിരക്കണക്കിന് പുതിയ തസ്തികകളാണ് സൃഷ്ടിച്ചത്. പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്ന് കൂടുതല്‍ ആളുകള്‍ക്ക് ഇതുവഴി തൊഴിലവസരം ലഭിക്കും. തൊഴില്‍രഹിതരായ യുവതീ-യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള കരുതലും നടപടികളുമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. അഞ്ചു വര്‍ഷം കൊണ്ട് 1,57,909 പേര്‍ക്ക് പി.എസ്.സി വഴി നിയമനം നല്കി. സര്‍ക്കാരിന്റെ 100 ദിന പ്രഖ്യാപനത്തിലൂടെ 50,000 പേര്‍ക്കാണ് വിവിധ മേഖലകളിലായി തൊഴില്‍ ലഭ്യമാക്കിയത്. ഇരുപതു ലക്ഷം പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ബജറ്റ് പ്രസംഗത്തിലൂടെ സര്‍ക്കാര്‍ വ്യക്തമാക്കുകയുണ്ടായി. ഇതിലൂടെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരോടുള്ള സര്‍ക്കാരിന്റെ സമീപനം വ്യക്തമാണ്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യാതിരിക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. സര്‍ക്കാരിന്റെ അഞ്ചു വര്‍ഷത്തെ വികസന നേട്ടങ്ങള്‍ എല്‍.ഡി.എഫിന് അനുകൂലമാകുമെന്ന് കണ്ടാണ് യു.ഡി.എഫ്, സര്‍ക്കാരിനെതിരെ കുപ്രചരണങ്ങളും, കലാപങ്ങളും സൃഷ്ടിക്കാന്‍ ശ്രമിയ്ക്കുന്നത്. എല്‍.ഡി.എഫിന്റെ തുടര്‍ഭരണം യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നൂവെന്ന കാര്യം മനസ്സിലാക്കി ജനങ്ങള്‍ക്കിടയില്‍ പുകമറ സൃഷ്ടിക്കാനാണ് യു.ഡി.എഫ് പരിശ്രമിക്കുന്നത്. തികച്ചും രാഷ്ട്രീയപ്രേരിതമായി യു.ഡി.എഫ് നടത്തുന്ന ഇത്തരം ശ്രമങ്ങളെ തുറന്നു കാണിക്കുകയും ജാഗ്രത പാലിക്കുകയും വേണം. യു.ഡി.എഫിന്റെ കലാപനീക്കങ്ങളെ തുറന്നു കാണിക്കുന്നതിനായി ജില്ലാ-ഏരിയാ കേന്ദ്രങ്ങളില്‍ ഇന്നും നാളെയുമായി വൈകുന്നേരങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കണമെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
- TAGS:
- CPIM
- Cyber CPIM
- KSU
- KSU MARCH
- sneha