Top

‘ആറന്‍മുളയില്‍ വീണാ ജോര്‍ജിന് മുന്‍തൂക്കം’ വ്യാജപ്രചരണം നടത്തി പരാജയപ്പെടുത്തണമെന്ന് സൈബര്‍ കോണ്‍ഗ്രസ്; ‘വേറെ വഴിയില്ല, ജയിക്കാന്‍’

ആറന്‍മുളയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ വീണാ ജോര്‍ജിനെതിരെ വ്യാജപ്രചരണം നടത്തി പരാജയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സൈബര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഓഡിയോ സന്ദേശങ്ങള്‍. ഓണ്‍ലൈന്‍ മാധ്യമങ്ങളെ കൂടെനിര്‍ത്തി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കണം എന്ന സന്ദേശമാണ് വിവിധ കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത്. ആറന്‍മുളയില്‍ വീണാ ജോര്‍ജിന് മുന്‍തൂക്കമുണ്ടെന്നും കോണ്‍ഗ്രസുകാര്‍ പറയുന്നു. ശബ്ദ സന്ദേശം ഇങ്ങനെ: ”ആറന്‍മുള മണ്ഡലത്തില്‍ വീണാ ജോര്‍ജിന് വലിയ മുന്‍തൂക്കമുണ്ട്. അത് നമ്മള്‍ കാണാതിരുന്നിട്ട് കാര്യമില്ല. നമ്മള്‍ വളരെ ശക്തമായ പ്രചരണം നടത്തിയാല്‍ മാത്രമേ, രക്ഷപ്പെടാന്‍ സാധ്യതയുള്ളൂ. അവര്‍ വന്‍കിട […]

28 March 2021 4:20 AM GMT

‘ആറന്‍മുളയില്‍ വീണാ ജോര്‍ജിന് മുന്‍തൂക്കം’ വ്യാജപ്രചരണം നടത്തി പരാജയപ്പെടുത്തണമെന്ന് സൈബര്‍ കോണ്‍ഗ്രസ്; ‘വേറെ വഴിയില്ല, ജയിക്കാന്‍’
X

ആറന്‍മുളയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ വീണാ ജോര്‍ജിനെതിരെ വ്യാജപ്രചരണം നടത്തി പരാജയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സൈബര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഓഡിയോ സന്ദേശങ്ങള്‍. ഓണ്‍ലൈന്‍ മാധ്യമങ്ങളെ കൂടെനിര്‍ത്തി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കണം എന്ന സന്ദേശമാണ് വിവിധ കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത്. ആറന്‍മുളയില്‍ വീണാ ജോര്‍ജിന് മുന്‍തൂക്കമുണ്ടെന്നും കോണ്‍ഗ്രസുകാര്‍ പറയുന്നു.

ശബ്ദ സന്ദേശം ഇങ്ങനെ: ”ആറന്‍മുള മണ്ഡലത്തില്‍ വീണാ ജോര്‍ജിന് വലിയ മുന്‍തൂക്കമുണ്ട്. അത് നമ്മള്‍ കാണാതിരുന്നിട്ട് കാര്യമില്ല. നമ്മള്‍ വളരെ ശക്തമായ പ്രചരണം നടത്തിയാല്‍ മാത്രമേ, രക്ഷപ്പെടാന്‍ സാധ്യതയുള്ളൂ. അവര്‍ വന്‍കിട പദ്ധതികള്‍ ചെയ്തിട്ട്, അത് ഉപയോഗിച്ചാണ് പ്രചരണം നടത്തുന്നത്. ആ പദ്ധതികള്‍ക്ക് പിന്നില്‍ അവരില്ലെന്ന് നമ്മള്‍ പ്രചരിപ്പിക്കണം. ചില ഓണ്‍ലൈന്‍ മീഡിയകള്‍ നമുക്കൊപ്പം നിന്ന് സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. അവ മാക്‌സിമം പ്രചരിപ്പിക്കുക. പത്തനംതിട്ടയില്‍ രാഹുല്‍ ഗാന്ധി വന്ന സമയത്ത് നമ്മള്‍ മാറി നിന്നത് പോലെയാകരുത് കാര്യങ്ങള്‍. പരമാവധി അവര്‍ക്കെതിരായ പ്രചരണങ്ങള്‍ തുടരുക. വെറെ വഴിയില്ല, നമുക്ക് ജയിക്കാന്‍.”

കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായിരുന്ന ആറന്മുള 2016ലെ തെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വീണാ ജോര്‍ജ് തിരിച്ചുപിടിച്ചിരുന്നു. കോണ്‍ഗ്രസ് എംഎല്‍എ കെ ശിവദാസന്‍ നായരെ 7,646 വോട്ടിനാണ് വീണ പരാജയപ്പെടുത്തിയത്. വീണ ജോര്‍ജ് 64,523 വോട്ടുകളും ശിവദാസന്‍ നായര്‍ 56,877 വോട്ടുകളും നേടി. ബിജെപി നേതാവ് എംടി രമേശ് 37,906 വോട്ടുകള്‍ നേടി മൂന്നാമതെത്തി. സീറ്റ് തിരികെ പിടിക്കാന്‍ യുഡിഎഫ് ഇത്തവണ കെ ശിവദാസന്‍ നായരെ തന്നെയാണ് കളത്തിലിറക്കുന്നത്.

Next Story