Top

മാധ്യമപ്രവര്‍ത്തകക്കെതിരെ സൈബര്‍ ആക്രമണം; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി

പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറിയും മീഡിയവണ്‍ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റുമായ ശബ്ന സിയാദിനെതിരെ നവമാധ്യമങ്ങളിലൂടെ വ്യക്തിഹത്യനടത്തുന്നതായി ആരോപണം. ഇത് സംബന്ധിച്ച് കെയുഡബ്ല്യൂജെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. കുപ്രചാരം നടത്തുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അര്‍ഹമായ ശിക്ഷ നല്‍കണമെന്നുമാണ് കെയുഡബ്ലൂജെ ആവശ്യം. ‘ആത്മഹത്യയല്ല അനീതിക്കുള്ള പരിഹാരമെന്ന് തിരിച്ചറിയണം’; ദാമ്പത്യം പരാജയപ്പെട്ടാല്‍ ജീവിതം അർത്ഥശൂന്യമാകുമെന്ന് കരുതരുതെന്ന് മുഖ്യമന്ത്രി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ വിവാദ നടപടികളെ തുടര്‍ന്നുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരിലാണ് ശബ്‌നക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നത്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ […]

28 Jun 2021 9:09 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മാധ്യമപ്രവര്‍ത്തകക്കെതിരെ സൈബര്‍ ആക്രമണം; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി
X

പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറിയും മീഡിയവണ്‍ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റുമായ ശബ്ന സിയാദിനെതിരെ നവമാധ്യമങ്ങളിലൂടെ വ്യക്തിഹത്യനടത്തുന്നതായി ആരോപണം. ഇത് സംബന്ധിച്ച് കെയുഡബ്ല്യൂജെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. കുപ്രചാരം നടത്തുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അര്‍ഹമായ ശിക്ഷ നല്‍കണമെന്നുമാണ് കെയുഡബ്ലൂജെ ആവശ്യം.

‘ആത്മഹത്യയല്ല അനീതിക്കുള്ള പരിഹാരമെന്ന് തിരിച്ചറിയണം’; ദാമ്പത്യം പരാജയപ്പെട്ടാല്‍ ജീവിതം അർത്ഥശൂന്യമാകുമെന്ന് കരുതരുതെന്ന് മുഖ്യമന്ത്രി

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ വിവാദ നടപടികളെ തുടര്‍ന്നുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരിലാണ് ശബ്‌നക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നത്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ നടക്കുന്ന ഇത്തരം പ്രചാരണങ്ങള്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി. റജിയും ജനറല്‍ സെക്രട്ടറി ഇഎസ് സുഭാഷും പറഞ്ഞു.

Next Story