Top

‘ഗര്‍ഭിണിയായ സമയത്ത് പോലും അവര്‍ എന്നെ വെറുതെ വിട്ടില്ല’; വിതുമ്പലോടെ പി.കെ ജയലക്ഷ്മി

വയനാട്ടില്‍ വാര്‍ത്താ സമ്മേളനത്തിനിടെ വിതുമ്പലോടെ മുന്‍ മന്ത്രിയും മാനന്തവാടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ പി.കെ ജയലക്ഷ്മി. തന്റെ കുടുംബബന്ധം തകര്‍ന്നെന്ന് പറഞ്ഞ് ചിലര്‍ സോഷ്യല്‍മീഡിയയിലൂടെ കുപ്രചരണം നടത്തുകയാണെന്നും സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെയാണ് ചില ശക്തികള്‍ തന്നെ അക്രമിക്കുന്നതെന്നും ജയലക്ഷ്മി ആരോപിച്ചു. ”ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് പോലും എന്നെ അവര്‍ വെറുതെ വിട്ടില്ല. അത്ര മാത്രം വേദനിപ്പിച്ച നിരവധി സംഭവങ്ങളുണ്ട്. രാഷ്ട്രീയപരമായി അക്രമിക്കട്ടേ, കുടുംബത്തെ എന്തിന് ഇടപെടുത്തുന്നു. ഞാനും ഭര്‍ത്താവും വിവാഹമോചിതരായെന്ന് വരെ ചിലര്‍ പ്രചരണം നടത്തി.” – ജയലക്ഷ്മി […]

26 March 2021 4:24 AM GMT

‘ഗര്‍ഭിണിയായ സമയത്ത് പോലും അവര്‍ എന്നെ വെറുതെ വിട്ടില്ല’; വിതുമ്പലോടെ പി.കെ ജയലക്ഷ്മി
X

വയനാട്ടില്‍ വാര്‍ത്താ സമ്മേളനത്തിനിടെ വിതുമ്പലോടെ മുന്‍ മന്ത്രിയും മാനന്തവാടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ പി.കെ ജയലക്ഷ്മി. തന്റെ കുടുംബബന്ധം തകര്‍ന്നെന്ന് പറഞ്ഞ് ചിലര്‍ സോഷ്യല്‍മീഡിയയിലൂടെ കുപ്രചരണം നടത്തുകയാണെന്നും സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെയാണ് ചില ശക്തികള്‍ തന്നെ അക്രമിക്കുന്നതെന്നും ജയലക്ഷ്മി ആരോപിച്ചു.

”ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് പോലും എന്നെ അവര്‍ വെറുതെ വിട്ടില്ല. അത്ര മാത്രം വേദനിപ്പിച്ച നിരവധി സംഭവങ്ങളുണ്ട്. രാഷ്ട്രീയപരമായി അക്രമിക്കട്ടേ, കുടുംബത്തെ എന്തിന് ഇടപെടുത്തുന്നു. ഞാനും ഭര്‍ത്താവും വിവാഹമോചിതരായെന്ന് വരെ ചിലര്‍ പ്രചരണം നടത്തി.” – ജയലക്ഷ്മി പറഞ്ഞു.

തനിക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണത്തിനെതിരെ കഴിഞ്ഞആഴ്ച ജയലക്ഷ്മി ജില്ലാ പൊലീസ് മേധാവിക്കും കലക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. ഡിജിറ്റല്‍ തെളിവുകള്‍ സഹിതമായിരുന്നു പരാതി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ചാനല്‍ കെട്ടിച്ചമച്ച വാര്‍ത്തയാണ് സൈബര്‍ ആക്രമണത്തിന് ഉപയോഗിക്കുന്നതെന്നും ഈ വാര്‍ത്തയ്‌ക്കെതിരെ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തി തെളിവില്ലെന്ന് കണ്ട് അവസാനിപ്പിച്ചതാണെന്നും ജയലക്ഷ്മി പറഞ്ഞു.

Next Story

Popular Stories