മൊഴിയിലെ വൈരുധ്യം പരിശോധിക്കും; ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ്
ശിവശങ്കര്‍ നല്കിയ മൊഴിയില്‍ വൈരുധ്യം ഉണ്ടെന്ന് കസ്റ്റംസ്. പല കാര്യങ്ങളിലും വൈരുധ്യങ്ങള്‍ തോന്നിയ കസ്റ്റംസ് ശിവശങ്കറിന്റെ മൊഴി വീണ്ടും പരിശോധിക്കും. ഇതുവരെ നല്കിയ മൊഴികള്‍ വിശദമായി പരിശോധിച്ച ശേഷം വീണ്ടും മൊഴിയെടുക്കാനാണ് നീക്കം. കസ്റ്റംസിന് നല്കിയ മൊഴിക്ക് പുറമെ ഏജന്‍സികള്‍ക്ക് നല്കിയ മൊഴിയും പരിശോധിക്കും. കഴിഞ്ഞ ചോദ്യം ചെയ്യലില്‍ പ്രതികള്‍ക്ക് എന്തെല്ലാം സഹായങ്ങള്‍ ചെയ്ത് കൊടുത്തിട്ടുണ്ട് എന്ന ചോദ്യത്തിന് മറുപടി പറഞ്ഞിരുന്നെങ്കിലും ഈ മൊഴി തൃപ്തികരമാല്ലന്നാണ് കംസ്റ്റംസ് നല്കുന്ന സൂചന. പല കാര്യങ്ങളും മറച്ചുവെച്ചുകൊണ്ടാണ് ശിവശങ്കര്‍ മൊഴി […]

ശിവശങ്കര്‍ നല്കിയ മൊഴിയില്‍ വൈരുധ്യം ഉണ്ടെന്ന് കസ്റ്റംസ്. പല കാര്യങ്ങളിലും വൈരുധ്യങ്ങള്‍ തോന്നിയ കസ്റ്റംസ് ശിവശങ്കറിന്റെ മൊഴി വീണ്ടും പരിശോധിക്കും. ഇതുവരെ നല്കിയ മൊഴികള്‍ വിശദമായി പരിശോധിച്ച ശേഷം വീണ്ടും മൊഴിയെടുക്കാനാണ് നീക്കം. കസ്റ്റംസിന് നല്കിയ മൊഴിക്ക് പുറമെ ഏജന്‍സികള്‍ക്ക് നല്കിയ മൊഴിയും പരിശോധിക്കും.
കഴിഞ്ഞ ചോദ്യം ചെയ്യലില്‍ പ്രതികള്‍ക്ക് എന്തെല്ലാം സഹായങ്ങള്‍ ചെയ്ത് കൊടുത്തിട്ടുണ്ട് എന്ന ചോദ്യത്തിന് മറുപടി പറഞ്ഞിരുന്നെങ്കിലും ഈ മൊഴി തൃപ്തികരമാല്ലന്നാണ് കംസ്റ്റംസ് നല്കുന്ന സൂചന. പല കാര്യങ്ങളും മറച്ചുവെച്ചുകൊണ്ടാണ് ശിവശങ്കര്‍ മൊഴി നല്‍കിയത് എന്നാണ് വിവരം. സ്വപ്ന ഉള്‍പ്പടെ ഉളളവരുമായി സൗഹൃദം മാത്രമാണ് തനിക്ക് ഉണ്ടായിരുന്നത് എന്നാണ് ശിവശങ്കര്‍ ആദ്യം നല്കിയ മൊഴി. എന്നാല്‍ സ്വപ്നയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്നതാണ് ഡിജിറ്റല്‍ തെളിവുകള്‍. അതുകൊണ്ട് തന്നെ ശിവശങ്കറിനെ മനപൂര്‍വ്വം പെടുത്തിയതാണോ എന്നും കസ്റ്റംസ് അന്വേഷിക്കും.
എന്നാല്‍ സ്വര്‍ണ്ണക്കടത്ത് അടക്കമുളള കുറ്റകൃത്യങ്ങള്‍ ശിവശങ്കറിന്റെ അറിവോടെയാണ് പ്രതികള്‍ നടത്തിയതെങ്കില്‍ അറസ്റ്റ് വരെ ഉണ്ടായേക്കാം. തെളിവുകള്‍ അനുകൂലമാണെങ്കില്‍ ശിവശങ്കറിന് ക്ലീന്‍ ചിറ്റ് ലഭിക്കും. വിശദമായ പരിശോധനക്ക് ശേഷം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം.