യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിലെ സ്വര്‍ണക്കടത്ത് ബന്ധം; കസ്റ്റംസ് അന്വേഷിക്കും

മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടു പോയ കേസില്‍ സ്വര്‍ണക്കടത്ത് ബന്ധം കസ്റ്റംസ് അന്വേഷിക്കുന്നു. മാന്നാറിലെത്തിയെ കസ്റ്റംസ് സംഘം കേസിന്റെ വിവരങ്ങളും രേഖകളും പൊലീസില്‍ നിന്നും ശേഖരിച്ചിട്ടുണ്ട്. സ്വര്‍ണം കടത്തിയെന്ന് സമ്മതിച്ച ബിന്ദുവിനെയും കസ്റ്റംസ് ചോദ്യം ചെയ്യും. ബിന്ദുവിനെ തട്ടിക്കൊണ്ടു പോയ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് അന്വേഷണങ്ങളാണ് കസ്റ്റംസിന്റേതുള്‍പ്പെടെ നിലവില്‍ നടക്കുന്നത്. യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
ഇതിനിടെ യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മാന്നാര്‍ സ്വദേശി പീറ്ററുടെ പൊലീസ് രേഖപ്പെടുത്തി. തട്ടിക്കൊണ്ടു പോയ സംഘത്തിന് ബിന്ദുവിന്റെ വീട് കാട്ടിക്കൊടുത്തതും മറ്റു സഹായം നല്കിയതും പീറ്ററാണ്. പീറ്റര്‍ ഇന്നലെ വൈകുന്നേരും മുതല്‍ പൊലീസ് കസ്റ്റഡിയിലാണ്. മാന്നാറിലുള്പ്പെടെയുള്ള ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുള്ളയാളാണ് പീറ്റര്‍ എന്നാണ് പൊലീസ് നല്കുന്ന സൂചന.