Top

സരിത്തും സ്വപ്നയും കസ്റ്റംസ് കസ്റ്റഡിയിൽ; അനുവദിച്ചത് അഞ്ചു ദിവസത്തെ സമയം

സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതിയാണ് കസ്റ്റംസിൻ്റെ ആവശ്യപ്രകാരം ഇരുവരുടെയും കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.

25 Nov 2020 1:18 AM GMT

സരിത്തും സ്വപ്നയും കസ്റ്റംസ് കസ്റ്റഡിയിൽ; അനുവദിച്ചത് അഞ്ചു ദിവസത്തെ സമയം
X

സരിത്തിനെയും, സ്വപ്നയെയും വീണ്ടും കസ്റ്റഡിയിൽ വിട്ടു കോടതി ഉത്തരവായി . സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതിയാണ് കസ്റ്റംസിൻ്റെ ആവശ്യപ്രകാരം ഇരുവരുടെയും കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.

5 ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. ഡോളർ കേസിൽ സരിത്ത് സ്വപ്ന എന്നിവരുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. എന്നാൽ ‘ഡോളർ കടത്ത് ‘ കേട്ട് കേൾവിയില്ലാത്തതെന്ന് കോടതി അഭിപ്രായപ്പെട്ടു.

ഇത്തരം ഇടപാടുകളിൽ ഉന്നതരുടെ സാന്നിധ്യം അതിശയിപ്പിക്കുന്നു എന്നും കോടതി നിരീക്ഷിച്ചു. വിദേശത്തടക്കം അന്വേഷണം വേണമെന്നാണ് കോടതി നിർദേശിച്ചത്.

Next Story