Top

ഇന്ത്യക്ക് മുന്നറിയിപ്പ്; സതാംപ്ടണില്‍ ഒരുക്കുക പേസ് പിച്ച്, മത്സരം തീപാറുമെന്നു ക്യുറേറ്റര്‍

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ നേരിടാനിറങ്ങുന്ന ഇന്ത്യക്ക് മുന്നറിയിപ്പുമായി ഹാംപ്ഷയര്‍ ക്യുറേറ്റര്‍ സൈമണ്‍ ലീ. മത്സരത്ിനായി ഒരുക്കുന്ന പിച്ച് പേസ് ബൗളിങ്ങിശന തുണയ്ക്കുന്നതായിരിക്കുമെന്നും അഞ്ചു ദിനവും മികച്ച പിന്തുണ ബൗളര്‍മാര്‍ക്ക് പിച്ചില്‍ നിന്നു ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ 18 മുതല്‍ സതാംപ്ടണിലാണ് മത്സരം നടക്കുന്നത്. ”വ്യക്തിപരമായി എനിക്ക് മികച്ച പേസും മികച്ച ബൗണ്‍സുമുള്ള പിച്ചാണ് ഇഷ്ടം. ഇത്തരം പിച്ചുകള്‍ അഞ്ചു ദിനവും ലൈവായിരിക്കും. പേസ് ബൗളിങ്ങാണ് ടെസ്റ്റ് ക്രിക്കറ്റിന്റെ സൗന്ദര്യം. അതിന്റെ ഭംഗി മുഴുവന്‍ […]

14 Jun 2021 3:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്ത്യക്ക് മുന്നറിയിപ്പ്; സതാംപ്ടണില്‍ ഒരുക്കുക പേസ് പിച്ച്, മത്സരം തീപാറുമെന്നു ക്യുറേറ്റര്‍
X

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ നേരിടാനിറങ്ങുന്ന ഇന്ത്യക്ക് മുന്നറിയിപ്പുമായി ഹാംപ്ഷയര്‍ ക്യുറേറ്റര്‍ സൈമണ്‍ ലീ. മത്സരത്ിനായി ഒരുക്കുന്ന പിച്ച് പേസ് ബൗളിങ്ങിശന തുണയ്ക്കുന്നതായിരിക്കുമെന്നും അഞ്ചു ദിനവും മികച്ച പിന്തുണ ബൗളര്‍മാര്‍ക്ക് പിച്ചില്‍ നിന്നു ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജൂണ്‍ 18 മുതല്‍ സതാംപ്ടണിലാണ് മത്സരം നടക്കുന്നത്. ”വ്യക്തിപരമായി എനിക്ക് മികച്ച പേസും മികച്ച ബൗണ്‍സുമുള്ള പിച്ചാണ് ഇഷ്ടം. ഇത്തരം പിച്ചുകള്‍ അഞ്ചു ദിനവും ലൈവായിരിക്കും. പേസ് ബൗളിങ്ങാണ് ടെസ്റ്റ് ക്രിക്കറ്റിന്റെ സൗന്ദര്യം. അതിന്റെ ഭംഗി മുഴുവന്‍ ആസ്വദിക്കാനാകും. സതാംപ്ടണിലും ഇത്തരത്തിലാണ് പിച്ച് ഒരുക്കുന്നത്”- ലീ പറഞ്ഞു.

ഇംഗ്ലണ്ടിലെ കാലാവസ്ഥയില്‍ ഇത്തരത്തില്‍ പിച്ചൊരുക്കുക എപ്പോഴും നടക്കണമെന്നില്ല. മഴയും വെയിലും അപ്രവചനാതീതമാണ് ഇവിടെ. എന്നാല്‍ സതാംപ്ടണില്‍ നിലവിലെ കാലാവസ്ഥാ പ്രവചനമനുസരിച്ച് അഞ്ചു ദിവസവും നല്ല കാലാവസ്ഥയാണ്. അതിനാല്‍ ഇത്തരത്തില്‍ പിച്ചൊരുക്കാന്‍ തീരുമാനിക്കുകയാണെന്നും ലീ വ്യക്തമാക്കി.

എന്നാല്‍ ഇത് ഒരു ടീമിനെയും പ്രത്യേകിച്ചു സഹായിക്കാനല്ലെന്നും താനൊരു ക്രിക്കറ്റ് ആരാധകനാണെന്നും എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന തരത്തിലുള്ള ഒരു പിച്ചാകും താന്‍ ഒരുക്കുകയെന്നും ലീ കൂട്ടിച്ചേര്‍ത്തു.

Next Story

Popular Stories