Top

ശിഷ്യന് ടോസ്, ‘തല’യും കൂട്ടരും ആദ്യം ബാറ്റുചെയ്യും; വെടിക്കെട്ട് പിറക്കുമെന്ന് പ്രവചനം

ഐപിഎല്‍ പതിനാലാം സീസണിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ഡെല്‍ഹി ക്യാപ്റ്റല്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ബാറ്റിംഗിനയച്ചു. ബാറ്റിംഗിന് പിന്തുണയ്ക്കുന്ന പിച്ചില്‍ പരമാവധി റണ്‍സ് അടിച്ചെടുക്കാനാലും ധോണിയും കൂട്ടരും ശ്രമിക്കുക. ചെന്നൈയ്ക്ക് വേണ്ടി ആര്‍. ഗെയ്ക്ക്വാര്‍ഡും ഫാഫ് ഡുപ്ലസിയും ഓപ്പണ്‍ ചെയ്യും. സുരേഷ് റെയ്‌ന, അംമ്പാട്ടി റായിഡു, ധോണി എന്നിവരാവും മധ്യനിര ഭരിക്കുക. ഷാര്‍ദ്ദുള്‍ താക്കൂറിനും ദീപക് ചഹറിനുമാണ് പേസ് ദൗത്യം. മോയീന്‍ അലിയും രവീന്ദ്ര ജഡേജയും സ്പിന്‍ നയിക്കും. മോയീന്‍ അലി രണ്ടാമതായി കളത്തിലിറങ്ങാനും സാധ്യതയുണ്ട്. […]

10 April 2021 8:33 AM GMT

ശിഷ്യന് ടോസ്, ‘തല’യും കൂട്ടരും ആദ്യം ബാറ്റുചെയ്യും; വെടിക്കെട്ട് പിറക്കുമെന്ന് പ്രവചനം
X

ഐപിഎല്‍ പതിനാലാം സീസണിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ഡെല്‍ഹി ക്യാപ്റ്റല്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ബാറ്റിംഗിനയച്ചു. ബാറ്റിംഗിന് പിന്തുണയ്ക്കുന്ന പിച്ചില്‍ പരമാവധി റണ്‍സ് അടിച്ചെടുക്കാനാലും ധോണിയും കൂട്ടരും ശ്രമിക്കുക. ചെന്നൈയ്ക്ക് വേണ്ടി ആര്‍. ഗെയ്ക്ക്വാര്‍ഡും ഫാഫ് ഡുപ്ലസിയും ഓപ്പണ്‍ ചെയ്യും. സുരേഷ് റെയ്‌ന, അംമ്പാട്ടി റായിഡു, ധോണി എന്നിവരാവും മധ്യനിര ഭരിക്കുക. ഷാര്‍ദ്ദുള്‍ താക്കൂറിനും ദീപക് ചഹറിനുമാണ് പേസ് ദൗത്യം. മോയീന്‍ അലിയും രവീന്ദ്ര ജഡേജയും സ്പിന്‍ നയിക്കും. മോയീന്‍ അലി രണ്ടാമതായി കളത്തിലിറങ്ങാനും സാധ്യതയുണ്ട്.

Chennai Super Kings XI:

F du Plessis, R Gaikwad, M Ali, S Raina, A Rayudu, MS Dhoni, R Jadeja, S Curran, DJ Bravo, S Thakur, D Chahar

പരിക്കിന്റെയും കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഏറ്റവും മികച്ച ടീമിനെ അണിനിരത്താന്‍ ഡെല്‍ഹി ക്യാപ്റ്റല്‍സിന് കഴിഞ്ഞിട്ടില്ല. ഋഷഭ് പന്തിന്റെ നായകനായിട്ടുള്ള അരങ്ങേറ്റമാണ് ഇന്നത്തെ മത്സരം. സീനിയര്‍ താരം അജിന്‍കെ രെഹാനെയും ഇന്ന് പന്തിനെ സഹായിക്കാനുണ്ടാവും. ശിഖര്‍ ധവാനും പൃഥ്വി ഷായുമാണ് ഓപ്പണര്‍മാര്‍, മധ്യനിരയില്‍ ഹെറ്റമയറും പന്തും സ്റ്റോണിസും നിറഞ്ഞാടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. രവിചന്ദ്ര അശ്വിനും അമിത് മിശ്രയുമാണ് സ്പിന്നര്‍മാര്‍. യുവതാരം അവേശ് ഖാന്‍ പേസ് അറ്റാക്കിനെ നയിക്കും.

Delhi Capitals XI:

P Shaw, S Dhawan, A Rahane, R Pant, S Hetmyer, M Stoinis, C Woakes, T Curran, R Ashwin, A Mishra, A Khan

Next Story

Popular Stories