Top

സമ്മര്‍ദ്ദം മുതലെടുത്ത് സാം കറണ്‍, സഞ്ജു വീണു; റോയല്‍സിന് രണ്ട് വിക്കറ്റ് നഷ്ടമായി

ചെന്നൈയ്‌ക്കെതിരെ 189 റണ്‍സ് വിജയത്തിലേക്ക് ബാറ്റുവീശുന്ന രാജസ്ഥാന്‍ റോയല്‍സിന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍ മനാന്‍ വോഹ്‌റയും നായകന്‍ സഞ്ജു സാംസണുമാണ് പുറത്തായത്. മനാന്‍ വോഹ്‌റ 14 റണ്‍സെടു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ റോയല്‍സ് 58 റണ്‍സെടുത്തിട്ടുണ്ട്. 7 ഓവര്‍ പൂര്‍ത്തിയായി. 29 റണ്‍സുമായി ജോസ് ബട്‌ലറും രണ്ട് ശിവം ദുംബെയുമാണ് ക്രീസില്‍. ചെന്നൈയ്ക്ക് സമാനമായി ആദ്യ പന്തില്‍ ബൗണ്ടറിയോടെയാണ് രാജസ്ഥാന്‍ ഇന്നിംഗ്‌സ് തുടങ്ങിയത്. ആദ്യ ഓവറില്‍ റോയല്‍സ് ദീപക് ചഹറിനെതിരെ 11 റണ്‍സെടുത്തു. സാം കറണിന്റെ […]

19 April 2021 11:16 AM GMT

സമ്മര്‍ദ്ദം മുതലെടുത്ത് സാം കറണ്‍, സഞ്ജു വീണു; റോയല്‍സിന് രണ്ട് വിക്കറ്റ് നഷ്ടമായി
X

ചെന്നൈയ്‌ക്കെതിരെ 189 റണ്‍സ് വിജയത്തിലേക്ക് ബാറ്റുവീശുന്ന രാജസ്ഥാന്‍ റോയല്‍സിന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍ മനാന്‍ വോഹ്‌റയും നായകന്‍ സഞ്ജു സാംസണുമാണ് പുറത്തായത്. മനാന്‍ വോഹ്‌റ 14 റണ്‍സെടു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ റോയല്‍സ് 58 റണ്‍സെടുത്തിട്ടുണ്ട്. 7 ഓവര്‍ പൂര്‍ത്തിയായി. 29 റണ്‍സുമായി ജോസ് ബട്‌ലറും രണ്ട് ശിവം ദുംബെയുമാണ് ക്രീസില്‍.

ചെന്നൈയ്ക്ക് സമാനമായി ആദ്യ പന്തില്‍ ബൗണ്ടറിയോടെയാണ് രാജസ്ഥാന്‍ ഇന്നിംഗ്‌സ് തുടങ്ങിയത്. ആദ്യ ഓവറില്‍ റോയല്‍സ് ദീപക് ചഹറിനെതിരെ 11 റണ്‍സെടുത്തു. സാം കറണിന്റെ രണ്ടാം ഓവറില്‍ വെറും മൂന്ന് റണ്‍സ് മാത്രം. മൂന്നാം ഓവറില്‍ ചഹറിനെതിരെ 8 റണ്‍സ്. നാലാം ഓവറിലും എട്ട് റണ്‍സ് കണ്ടെത്താന്‍ കഴിഞ്ഞെങ്കിലും ഓപ്പണര്‍ മനാന്‍ വോഹ്‌റയെ റോയല്‍സിന് നഷ്ടമായി.

കറണിനെ ബൗണ്ടറിയിലെത്തിക്കാനുള്ള ശ്രമത്തിനിടെ ജഡേജ ക്യാച്ചെടുക്കുകയായിരുന്നു. തൊട്ടടുത്ത ഓവറില്‍ 13 റണ്‍സെടുത്ത് ബട്‌ലര്‍ റോയല്‍സ് റണ്‍റേറ്റുയര്‍ത്തി. ആറാമത്തെ ഓവറില്‍ നായകന്‍ സഞ്ജു സാംസണിനെ വീഴ്ത്തി സാം കറണ്‍ റോയല്‍സിന്റെ ഹൃദയം തകര്‍ത്തും ഒരു റണ്‍സെടുത്താണ് സഞ്ജു പുറത്തായത്. പവര്‍ പ്ലേയിലെ ആറോവറില്‍ 45 റണ്‍സാണ് രാജസ്ഥാന്റെ സമ്പാദ്യം.

Next Story

Popular Stories