Top

പഞ്ചാബിനെ ചുരുട്ടിക്കൂട്ടി ചഹറും സംഘവും; ചെന്നൈയ്ക്ക് 107 റണ്‍സ് വിജയലക്ഷ്യം

പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 107 റണ്‍സ് വിജയലക്ഷ്യം. മത്സരത്തിന്റെ ആദ്യ ഘട്ടം മുതല്‍ ആധിപത്യം പുലര്‍ത്തിയ ചെന്നൈ ബൗളര്‍മാര്‍ പഞ്ചാബിന്റെ ശക്തമായ ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടുകയായിരുന്നു. ബാറ്റിംഗിനെ പിന്തുണയ്ക്കുന്ന പിച്ചില്‍ ചെന്നൈ അനായാസ വിജയം സ്വന്തമാക്കുമെന്നാണ് കരുതുന്നത്. പവർ പ്ലേയിൽ പഞ്ചാബിന്റെ എല്ലൂരി ദീപക് ചഹർ ഡെല്‍ഹി റോയല്‍സ് മത്സരത്തിന് സമാനമായി വംഖാഡെയിലെ പിച്ച് പേസ് ബൗളര്‍മാരെ പിന്തുണച്ചതോടെ കളിയുടെ ഗതി മാറി. ആദ്യ ഓവറില്‍ മായങ്ക് അഗര്‍വാളിന്റെ കുറ്റിത്തെറിപ്പിച്ച ദീപക് ചഹര്‍ […]

16 April 2021 10:05 AM GMT

പഞ്ചാബിനെ ചുരുട്ടിക്കൂട്ടി ചഹറും സംഘവും; ചെന്നൈയ്ക്ക് 107 റണ്‍സ് വിജയലക്ഷ്യം
X

പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 107 റണ്‍സ് വിജയലക്ഷ്യം. മത്സരത്തിന്റെ ആദ്യ ഘട്ടം മുതല്‍ ആധിപത്യം പുലര്‍ത്തിയ ചെന്നൈ ബൗളര്‍മാര്‍ പഞ്ചാബിന്റെ ശക്തമായ ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടുകയായിരുന്നു. ബാറ്റിംഗിനെ പിന്തുണയ്ക്കുന്ന പിച്ചില്‍ ചെന്നൈ അനായാസ വിജയം സ്വന്തമാക്കുമെന്നാണ് കരുതുന്നത്.

പവർ പ്ലേയിൽ പഞ്ചാബിന്റെ എല്ലൂരി ദീപക് ചഹർ

ഡെല്‍ഹി റോയല്‍സ് മത്സരത്തിന് സമാനമായി വംഖാഡെയിലെ പിച്ച് പേസ് ബൗളര്‍മാരെ പിന്തുണച്ചതോടെ കളിയുടെ ഗതി മാറി. ആദ്യ ഓവറില്‍ മായങ്ക് അഗര്‍വാളിന്റെ കുറ്റിത്തെറിപ്പിച്ച ദീപക് ചഹര്‍ വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചു. ഈ ഓവറില്‍ രണ്ട് റണ്‍ മാത്രമാണ് പഞ്ചാബിന് നേടാനായത്. രണ്ടാം ഓവറിലെ സാം കറണെ ബൗണ്ടറിയടിച്ച് കെ.എല്‍ രാഹുല്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. എന്നാല്‍ മൂന്നാം ഓവറില്‍ രാഹുല്‍ റണ്ണൗട്ടായതോടെ പഞ്ചാബ് പ്രതിസന്ധി ആരംഭിച്ചു. ഈ ഓവറിന്റെ തുടക്കത്തില്‍ ഗെയില്‍ തുടര്‍ച്ചയായി ബൗണ്ടറി നേടിയിരുന്നു.

നാലാം ഓവറില്‍ സമ്മര്‍ദ്ദം മുതലെടുത്ത സാം കറണ്‍ ഒരു റണ്‍സ് മാത്രം വഴങ്ങി. അഞ്ചാം ഓവറില്‍ രണ്ട് വിക്കറ്റകളെടുത്ത് ദീപക് ചഹര്‍ പഞ്ചാബ് മുന്‍നിരയെ തകര്‍ത്തെറിഞ്ഞു. ഈ ഓവറിലും ഒരു റണ്‍സ് മാത്രം. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ഷാര്‍ദ്ദുള്‍ താക്കൂര്‍ 7 റണ്‍സ് വഴങ്ങി. തന്റെ അവസാന ഓവറില്‍ വീണ്ടും വിക്കറ്റെടുത്ത് ചഹര്‍ നാല് വിക്കറ്റുകള്‍ സ്വന്തം പോക്കറ്റിലാക്കി.

തിളങ്ങിയത് ഷാരുഖ് ഖാന്‍ മാത്രം

പവര്‍ പ്ലേയിലെ ആഘാതത്തില്‍ നിന്ന് പഞ്ചാബിനെ രക്ഷിക്കുന്നത് യുവതാരം ഷാരൂഖ് ഖാനാണ്. ഒരു വശത്ത് വിക്കറ്റുകള്‍ വീണപ്പോള്‍ ഷാരൂഖ് ശ്ര്ദ്ധയോടെ ബാറ്റുവീശി. 36 പന്ത് നേരിട്ട ഷാരൂഖ് 47 റണ്‍സ് അടിച്ചെടുത്തു. 2 സിക്‌സും 4 ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. ഇത്തവണത്തെ ലേലത്തില്‍ ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വന്‍തുക മുടക്കിയാണ് ഷാരൂഖിനെ പഞ്ചാബ് ടീമിലെത്തിച്ചത്.

പഞ്ചാബ് നിരയില്‍ നാല് പേര്‍ രണ്ടക്കം കാണാതെ പുറത്തായി. ഗെയിലിനും ദീപക് ഹുഡയുമാണ് 10റണ്‍സ് മാത്രം നേടിയാണ് കൂടാരം കയറിയത്. ആറ് പേരെയാണ് ഇന്ന് ധോണി ബൗളിംഗിനായി നിയോഗിച്ചത്. ഇതില്‍ ഷാര്‍ദ്ദുള്‍ താക്കൂര്‍ ഒഴികെ എല്ലാവരും ആറ് റണ്‍സിന് താഴെ ഇക്കണോമി റേറ്റിലാണ് പന്തെറിഞ്ഞത്. നാലോവറില്‍ 13 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്ത ദീപക് ചഹറാണ് പഞ്ചാബിന്റെ നടുവൊടിച്ചത്. സാം കറണ്‍, ഡെയ്വന്‍ ബ്രാവോ, മോയീന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

Next Story

Popular Stories