Top

തലപ്പത്ത് തിരിച്ചെത്താന്‍ ‘തല’യും സംഘവും; താഴേന്നു കരകയറാന്‍ ഓറഞ്ച് ആര്‍മി, ചെന്നൈ-ഹൈദരാബാദ് മത്സരം ഇന്ന്

ഐ.പി.എല്ലില്‍ വീണ്ടും ഒന്നാം സ്ഥാനത്ത് എത്താന്‍ ലക്ഷ്യമിട്ട് മഹേന്ദ്ര സിങ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ് ഇന്നിറങ്ങും. ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ രാത്രി 7:30-ന് നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ചെന്നൈയുടെ എതിരാളികള്‍. കഴിഞ്ഞ മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ തകര്‍ത്തു വിട്ട ആത്മവിശ്വാസത്തിലാണ് ചെന്നൈ ഇറങ്ങുന്നത്. ബാറ്റിങ് നിരയുടെ കരുത്തും രവീന്ദ്ര ജഡേജയുടെ ഓള്‍റൗണ്ട് മികവുമാണ് അവരുടെ കരുത്ത്. ഓപ്പണര്‍മാരായ ഫാഫ് ഡുപ്ലീസിസ്, റുതുരാജ് ഗെയ്ക്ക്‌വാദ്, മധ്യനിര താരം സുരേഷ് റെയ്‌ന ഓള്‍റൗണ്ടര്‍ ജഡേജ […]

28 April 2021 3:24 AM GMT

തലപ്പത്ത് തിരിച്ചെത്താന്‍ ‘തല’യും സംഘവും; താഴേന്നു കരകയറാന്‍ ഓറഞ്ച് ആര്‍മി, ചെന്നൈ-ഹൈദരാബാദ് മത്സരം ഇന്ന്
X

ഐ.പി.എല്ലില്‍ വീണ്ടും ഒന്നാം സ്ഥാനത്ത് എത്താന്‍ ലക്ഷ്യമിട്ട് മഹേന്ദ്ര സിങ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ് ഇന്നിറങ്ങും. ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ രാത്രി 7:30-ന് നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ചെന്നൈയുടെ എതിരാളികള്‍.

കഴിഞ്ഞ മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ തകര്‍ത്തു വിട്ട ആത്മവിശ്വാസത്തിലാണ് ചെന്നൈ ഇറങ്ങുന്നത്. ബാറ്റിങ് നിരയുടെ കരുത്തും രവീന്ദ്ര ജഡേജയുടെ ഓള്‍റൗണ്ട് മികവുമാണ് അവരുടെ കരുത്ത്.

ഓപ്പണര്‍മാരായ ഫാഫ് ഡുപ്ലീസിസ്, റുതുരാജ് ഗെയ്ക്ക്‌വാദ്, മധ്യനിര താരം സുരേഷ് റെയ്‌ന ഓള്‍റൗണ്ടര്‍ ജഡേജ എന്നിവരെല്ലാം മിന്നുന്ന ഫോമിലാണ്. ബൗളിങ് നിരയിലും കാര്യമായ പ്രശ്‌നങ്ങളില്ല. ഇന്നു ജയിച്ചാല്‍ ബാംഗ്ലൂരിനെ പിന്തള്ളി അവര്‍ക്ക് ഒന്നാമതെത്താം.

മറുവശത്ത് അവസാന സ്ഥാനക്കാരെന്ന നാണക്കേട് പേറിയാണ് സണ്‍റൈസേഴ്‌സ് ഇറങ്ങുന്നത്. കഴിഞ്ഞ കളിയില്‍ സൂപ്പര്‍ ഓവറില്‍ ഡല്‍ഹിയോടു തോറ്റ ക്ഷീണത്തിലാണ് ഹൈദരാബാദ്.

ബാറ്റിങ് നിരയുടെ സ്ഥിരതയില്ലായ്മയാണ് അവരുടെ മുഖ്യ പ്രശ്‌നം. നായകന്‍ ഡേവിഡ് വാര്‍ണര്‍ ഇതുവരെ ഫോമിലായിട്ടില്ല. ജോണി ബെയര്‍സ്‌റ്റോയ്ക്ക് സ്ഥിരതയില്ലാത്തതും തലവേദനയാകുന്നു. പരുക്കില്‍ നിന്നു മുക്തനായി എത്തി കഴിഞ്ഞ മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടിയ കെയ്ന്‍ വില്യംസണ്‍ മാത്രമാണ് ആശ്വാസം.

റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, മുജീബ് ഉര്‍ റഹ്മാന്‍, എന്നിവര്‍ അണിനിരക്കുന്ന ബൗളിങ് നിര ശക്തമാണ്. പക്ഷേ പലപ്പോഴും അവര്‍ക്ക് പ്രതിരോധിക്കാവുന്നതിലും കുറഞ്ഞ സ്‌കോറാണ് ബാറ്റിങ് നിര നേടുന്നത്. ഇന്ന് ചെന്നൈയ്‌ക്കെതിരേ ജയം നേടി ആത്മവിശ്വാസം വീണ്ടെടുക്കാനാണ് അവരുടെ ശ്രമം.

Next Story

Popular Stories