എടക്കരയില്‍ നായയെ വാഹനത്തില്‍ കെട്ടിവലിച്ച് ഉടമയുടെ ക്രൂരത
മലപ്പുറം എടക്കരയില്‍ വളര്‍ത്ത് നായയെ വാഹനത്തില്‍ കെട്ടിവലിച്ച് ഉടമയുടെ ക്രൂരത. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. സ്കൂട്ടറിന്റെ പിന്നില്‍ പെരുങ്കുളം മുതല്‍ മുസ്ല്യാരങ്ങാടി വരെ മൂന്ന് കിലോമീറ്ററോളം ദൂരമാണ് നായയെ കെട്ടിവലിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ രംഗത്തെത്തിയെങ്കിലും ഉടമ വീണ്ടും നായയെ കെട്ടിവലിക്കുകയായിരുന്നു. നായയെ ഉപേക്ഷിക്കാന്‍ കൊണ്ടുപോകുന്നുയെന്നാണ് നാട്ടുകാര്‍ക്ക് ഉടമ നല്കിയ മറുപടി. നായ ശല്യമാണെന്നും ചെരിപ്പും വസ്ത്രങ്ങളും അടക്കമുള്ളവരെ കടിച്ചുമുറിക്കുകയാണെന്നും ഇയാള്‍ പറഞ്ഞതായി പ്രദേശവാസികള്‍ പറഞ്ഞു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മലപ്പുറം എടക്കരയില്‍ വളര്‍ത്ത് നായയെ വാഹനത്തില്‍ കെട്ടിവലിച്ച് ഉടമയുടെ ക്രൂരത. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. സ്കൂട്ടറിന്റെ പിന്നില്‍ പെരുങ്കുളം മുതല്‍ മുസ്ല്യാരങ്ങാടി വരെ മൂന്ന് കിലോമീറ്ററോളം ദൂരമാണ് നായയെ കെട്ടിവലിച്ചത്.
സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ രംഗത്തെത്തിയെങ്കിലും ഉടമ വീണ്ടും നായയെ കെട്ടിവലിക്കുകയായിരുന്നു. നായയെ ഉപേക്ഷിക്കാന്‍ കൊണ്ടുപോകുന്നുയെന്നാണ് നാട്ടുകാര്‍ക്ക് ഉടമ നല്കിയ മറുപടി. നായ ശല്യമാണെന്നും ചെരിപ്പും വസ്ത്രങ്ങളും അടക്കമുള്ളവരെ കടിച്ചുമുറിക്കുകയാണെന്നും ഇയാള്‍ പറഞ്ഞതായി പ്രദേശവാസികള്‍ പറഞ്ഞു.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
- TAGS:
- Malappuram
- Pet Dog
- VIDEO