’50 വോട്ട് മറിച്ച് ചെയ്യാന്‍ പറഞ്ഞാല്‍ പ്രവര്‍ത്തകര്‍ എന്റെ കരണത്തടിയ്ക്കും’; അതാണ് കോണ്‍ഗ്രസിന്റെ കള്ച്ചറെന്ന് അജയ് തറയില്‍
വോട്ട് മറിയ്ക്കലുകളും ഡീലുകളും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അസാധ്യമാണെന്ന് കെപിസിസി വക്താവ് അജയ് തറയില്‍. വോട്ട് മറിയ്ക്കല്‍ കേഡര്‍ പാര്‍ട്ടികളായ ബിജെപിക്കും സിപിഐഎമ്മിനും മാത്രം സാധിക്കുന്ന കാര്യമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. കോണ്‍ഗ്രസുമായി ഡീലുണ്ടാക്കാന്‍ ഒരു പാര്‍ട്ടിയും വരില്ല. കോണ്‍ഗ്രസിനകത്തുള്ള ജനാധിപത്യ സ്വഭാവമാണ് അതിന്റെ കാരണമെന്നും അജയ് തറയില്‍ ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവറിനിടെയായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം. ലിബറല്‍ ഡെമോക്രസിയാണ് കോണ്‍ഗ്രസിലുള്ളത്. ഈ കോണ്‍ഗ്രസില്‍ അജയ് തറയില്‍ പോയിട്ട് നിങ്ങള്‍ 50 വോട്ട് അപ്പുറത്ത് […]

വോട്ട് മറിയ്ക്കലുകളും ഡീലുകളും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അസാധ്യമാണെന്ന് കെപിസിസി വക്താവ് അജയ് തറയില്‍. വോട്ട് മറിയ്ക്കല്‍ കേഡര്‍ പാര്‍ട്ടികളായ ബിജെപിക്കും സിപിഐഎമ്മിനും മാത്രം സാധിക്കുന്ന കാര്യമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. കോണ്‍ഗ്രസുമായി ഡീലുണ്ടാക്കാന്‍ ഒരു പാര്‍ട്ടിയും വരില്ല. കോണ്‍ഗ്രസിനകത്തുള്ള ജനാധിപത്യ സ്വഭാവമാണ് അതിന്റെ കാരണമെന്നും അജയ് തറയില്‍ ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവറിനിടെയായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.
ലിബറല്‍ ഡെമോക്രസിയാണ് കോണ്‍ഗ്രസിലുള്ളത്. ഈ കോണ്‍ഗ്രസില്‍ അജയ് തറയില്‍ പോയിട്ട് നിങ്ങള്‍ 50 വോട്ട് അപ്പുറത്ത് മറിച്ച് ചെയ്യണമെന്ന് പറഞ്ഞാല്‍ എന്റെ കരണക്കുറ്റിക്ക് അടിക്കും അവര്‍. അതാണ് കോണ്‍ഗ്രസിന്റെ കള്‍ച്ചര്‍.
അജയ് തറയില്‍
ഈ നിയോജക മണ്ഡലത്തില്‍ പതിനായിരം വോട്ട് തിരിച്ചു ചെയ്യാന്‍ പറഞ്ഞാല്‍ അത് ചെയ്യിക്കാനുള്ള കേഡര്‍ സംവിധാനമുള്ള പാര്‍ട്ടികളാണ് ബിജെപിയും സിപിഐഎമ്മും. കോണ്‍ഗ്രസ് അങ്ങനെ പറയാനോ ചെയ്യാനോ കഴിയുന്ന പാര്‍ട്ടിയല്ല.
അജയ് തറയില്‍ പറഞ്ഞത്
“ഏറ്റുമാനൂരില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിപ്പിച്ച് അവിടെ ഇപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥിയാണ് നില്‍ക്കുന്നത്. തിരുവാര്‍പ്പ്, കുമരകം, അയ്മനം പഞ്ചായത്തുകളില്‍ ബിഡിജെഎസിന് വലിയ സാമുദായിക പിന്തുണയുണ്ട്. ബിഡിജെഎസിന് ശക്തിയുള്ള പ്രദേശത്ത് നിന്ന് അവരുടെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതില്‍ വലിയ രാഷ്ട്രീയമുണ്ട്. അത് ബിജെപി-സിപിഐഎം ഡീലാണ്. 34-35 സീറ്റു കിട്ടിയാല്‍ ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന് വെറുതെ പറയുന്നതാണ്, മലര് പൊടിക്കാരന്റെ സ്വപ്നമാണ്. 35 പോയിട്ട് മൂന്ന് സീറ്റ് പോലും ബിജെപിക്ക് കിട്ടില്ല. ഈ ഡീലിന്റെ പുറത്ത് കിട്ടുമോന്ന് എന്ന് മാത്രം പരീക്ഷിച്ചാല്‍ മതി. നേമത്ത് ചക്ക വീണ് ഒരു മുയലു ചത്തു എന്ന് പറഞ്ഞതുപോലെ എല്ലാ തെരഞ്ഞെടുപ്പിലും സംഭവിക്കാന്‍ പോകുന്നില്ല.
ബിജെപിയുടെ എല്ലാ കാര്യങ്ങളും നടപ്പാക്കുന്നത് അമിത് ഷായാണ്. അദ്ദേഹം വളരെ തന്ത്രശാലിയായ രാഷ്ട്രീയ നേതാവാണ്. അദ്ദേഹം വളരെ ഗൗരവമായി രാഷ്ട്രീയത്തെ പരിശോധിക്കുന്നു. കോണ്‍ഗ്രസിനെ നശിപ്പിക്കണം എന്നതാണ് ലക്ഷ്യം. പാര്‍ലമെന്റ് ഇലക്ഷന് ശേഷം കോണ്‍ഗ്രസിന്റെ ശക്തി ക്ഷയിക്കുമോ എന്നറിയാനുള്ള ഒരു തെരഞ്ഞെടുപ്പാണ് ഇത്. കോണ്‍ഗ്രസിന് ജയിക്കാന്‍ കഴിയുന്ന അസമിലും കേരളത്തിലും കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ ഏത് ഡീലും ചെയ്യാന്‍ ബിജെപി തയ്യാറാകും. ആ ഡീലിന് അധികാരം നിലനിര്‍ത്തിക്കൊണ്ട് തന്റെ എല്ലാ കള്ളവും ഒളിച്ചുവെയ്ക്കാന് ശ്രമിക്കുന്ന ഒരു മുഖ്യമന്ത്രിയെന്ന നിലയില്‍ ഈ മുഖ്യമന്ത്രി കൂട്ടുനില്‍ക്കും എന്നതിന് ലോകത്ത് അരിഭക്ഷണം കഴിയ്ക്കുന്ന ഏത് മനുഷ്യനും അറിയാവുന്ന കാര്യമാണ്.
ഞങ്ങളുമായി ഡീലിന് സംസാരിക്കാന്‍ പോലും വരില്ലല്ലോ. രണ്ടാമത്തെ കാര്യമെന്നത്, കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടിയാണ്. ലിബറല്‍ ഡെമോക്രസിയാണ് കോണ്‍ഗ്രസിലുള്ളത്. ഈ കോണ്‍ഗ്രസില്‍ അജയ് തറയില്‍ പോയിട്ട് നിങ്ങള്‍ 50 വോട്ട് അപ്പുറത്ത് മറിച്ച് ചെയ്യണമെന്ന് പറഞ്ഞാല്‍ എന്റെ കരണക്കുറ്റിക്ക് അടിക്കും അവര്‍. അതാണ് കോണ്‍ഗ്രസിന്റെ കള്‍ച്ചര്‍. പക്ഷെ, സിപിഐഎം ബിജെപിയും അങ്ങനെയല്ല. അവര്‍ കേഡര്‍ പാര്‍ട്ടികളാണ്. ആ കേഡര്‍ പാര്‍ട്ടി പറയുന്നു. ഈ നിയോജക മണ്ഡലത്തില്‍ പതിനായിരം വോട്ട് തിരിച്ചു ചെയ്യാന്‍ പറഞ്ഞാല്‍ അത് ചെയ്യിക്കാനുള്ള കേഡര്‍ സംവിധാനമുള്ള പാര്‍ട്ടികളാണ് ബിജെപിയും സിപിഐഎമ്മും. കോണ്‍ഗ്രസ് അങ്ങനെ പറയാനോ ചെയ്യാനോ കഴിയുന്ന പാര്‍ട്ടിയല്ല.”