Top

ജിഎസ്ടി വരുമാനത്തില്‍ 27.6 ശതമാനം ഇടിവ്; മെയ് മാസത്തിലെ വരുമാനം 1.02 ലക്ഷം കോടി

ചരക്ക് ഇറക്കുമതിക്കായി സ്വരൂപിച്ച 868 കോടി രൂപ ഉള്‍പ്പെടെ 9265 കോടി രൂപയാണ് സെസ് വഴി മെയ് മാസത്തില്‍ പിരിച്ചെടുത്തത്.

6 Jun 2021 2:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജിഎസ്ടി വരുമാനത്തില്‍ 27.6 ശതമാനം ഇടിവ്; മെയ് മാസത്തിലെ വരുമാനം 1.02 ലക്ഷം കോടി
X

ചരക്ക് സേവന നികുതി വരുമാനത്തില്‍ 27.6 ശതമാനം ഇടിവ്. മെയ്മാസത്തെ ജിഎസ്ടി വരുമാനം 1,02,709 കോടിയാണെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം അറിയിച്ചു. തുടര്‍ച്ചായി എട്ടാം മാസമാണ് ജിഎസ്ടി വരുമാനം ഒരുലക്ഷം കോടി കടക്കുന്നത്. കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗം രാജ്യത്ത് ശക്തിപ്രാപിച്ചതുമൂലമാണ് ജിഎസ്ടി വരുമാനത്തിലും ഇടിവുണ്ടായതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഏപ്രില്‍ മാസത്തില്‍ 1.41 ലക്ഷം കോടി രൂപയായിരുന്നു ജിഎസ്ടി വരുമാനം.

കൊവിഡ് വ്യാപനം തടയാന്‍ സംസ്ഥാനങ്ങളില്‍ പ്രാദേശിക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതാണ് ജിസ്ടി വരുമാനം കുറയാന്‍ ഇടയാക്കിയതെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധരുടെ വിലയിരുത്തല്‍. 2017 ജൂലൈയില്‍ ജിഎസ്ടി നടപ്പിലാക്കിയതിന് ശേഷം ഏറ്റവും ഉയര്‍ന്ന വരുമാനമായിരുന്നു കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ലഭിച്ചിരുന്നത്. കേന്ദ്ര ജിഎസ്ടി 1792 കോടി രൂപയും സംസ്ഥാന ജിഎസ്ടി 22653 കോടിയുമായിരുന്നു ഏപ്രില്‍ മാസം ലഭിച്ചിരുന്നത്.

ചരക്ക് ഇറക്കുമതിക്കായി സ്വരൂപിച്ച 868 കോടി രൂപ ഉള്‍പ്പെടെ 9265 കോടി രൂപയാണ് സെസ് വഴി മെയ് മാസത്തില്‍ പിരിച്ചെടുത്തത്. 1,02,709 കോടിയില്‍ ഐജിഎസ്ടി 53,199 കോടി രൂപയും എസ്ജിഎസ്ടി 22,653 കോടി രൂപയുമാണ്. കൊവിഡ് മൂലം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയ മെയ് മാസത്തിലും ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടിയ്ക്ക് മുകളില്‍ പിടിച്ചുനിര്‍ത്താന്‍ സാധിച്ചത് ശുഭസൂചന തന്നെയാണെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധരുടെ വിലയിരുത്തല്‍.

മെയ് മാസത്തില്‍ ചരക്കുകള്‍ ഇറക്കുമതി ചെയ്തതില്‍ നിന്നുള്ള വരുമാനം 56 ശതമാനം വര്‍ധിച്ചതായാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിക്കുന്നത്. മെയ് 20ന് മുമ്പായി അഞ്ച് കോടി രൂപയ്ക്ക് മുകളില്‍ വിറ്റുവരവുള്ള നികുതി ദായകര്‍ റിട്ടേണ്‍ സമര്‍പ്പിക്കണമെന്നുണ്ടായിരുന്നു. എന്നാല്‍ അവര്‍ ജൂണ്‍ നാലിനകമാണ് റിട്ടേണ്‍ സമര്‍പ്പിച്ചത്. അതിനാല്‍ നീട്ടിക്കൊടുത്ത ദിവസങ്ങള്‍ കഴിഞ്ഞ ശേഷം മാത്രമേ മെയ് മാസത്തിലെ യഥാര്‍ഥ ജിഎസ്ടി വരുമാനം കണക്കാക്കാനാകുകയുള്ളൂവെന്ന് മന്ത്രാലയം വ്യക്തമാക്കി.

Next Story

Popular Stories