Top

വെള്ളക്കുപ്പിക്കു പകരം കൊക്കക്കോള; സ്‌പോണ്‍സര്‍മാരെന്നുപോലും പരിഗണിക്കാതെ എടുത്തുമാറ്റി റൊണാള്‍ഡോ, പകരം വെള്ളം കുടിക്കാന്‍ ഉപദേശം -(വീഡിയോ)

സോഫ്റ്റ് ഡ്രിങ്ക്‌സ് ഉള്‍പ്പടെ ആരോഗ്യത്തിനു ദോഷം ചെയ്യുമെന്നു കരുതുന്ന ഒരുത്പന്നത്തെയും പ്രോത്സാഹിപ്പിക്കാന്‍ ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ തയാറല്ല. ഇതിന്റെ പേരില്‍ മദ്യക്കമ്പനികളുടെ ഉള്‍പ്പടെ കോടികള്‍ ലഭിക്കുന്ന വന്‍കിട പരസ്യങ്ങള്‍ പോലും അദ്ദേഹം വേണ്ടെന്നു വച്ചിട്ടുണ്ട്. ഇത്തരം ഉത്പനങ്ങളെ പരസ്യമായി വിമര്‍ശിക്കാനും അദ്ദേഹം മടിക്കാറില്ല. ഇപ്പോള്‍ ഹംഗറിക്കെതിരായ യൂറോ കപ്പ് മത്സരത്തിനു മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിനിടെ ടൂര്‍ണമെന്റ് സ്‌പോണ്‍സര്‍മാര്‍ കൂടിയായ കൊക്കകോളയ്ക്കാണ് റൊണാള്‍ഡോയുടെ അനിഷ്ടം നേരിടേണ്ടി വന്നത്. പത്രസമ്മേളനത്തിനായി കോച്ച് ഫെര്‍ണാണ്ടോ സാന്റോസിനൊപ്പമാണ് റൊണാള്‍ഡോ ഇന്നലെ മാധ്യമപ്രവര്‍ത്തകരെ കാണാന്‍ […]

15 Jun 2021 12:31 AM GMT
Syam Saseendran

വെള്ളക്കുപ്പിക്കു പകരം കൊക്കക്കോള; സ്‌പോണ്‍സര്‍മാരെന്നുപോലും പരിഗണിക്കാതെ എടുത്തുമാറ്റി റൊണാള്‍ഡോ, പകരം വെള്ളം കുടിക്കാന്‍ ഉപദേശം -(വീഡിയോ)
X

സോഫ്റ്റ് ഡ്രിങ്ക്‌സ് ഉള്‍പ്പടെ ആരോഗ്യത്തിനു ദോഷം ചെയ്യുമെന്നു കരുതുന്ന ഒരുത്പന്നത്തെയും പ്രോത്സാഹിപ്പിക്കാന്‍ ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ തയാറല്ല. ഇതിന്റെ പേരില്‍ മദ്യക്കമ്പനികളുടെ ഉള്‍പ്പടെ കോടികള്‍ ലഭിക്കുന്ന വന്‍കിട പരസ്യങ്ങള്‍ പോലും അദ്ദേഹം വേണ്ടെന്നു വച്ചിട്ടുണ്ട്.

ഇത്തരം ഉത്പനങ്ങളെ പരസ്യമായി വിമര്‍ശിക്കാനും അദ്ദേഹം മടിക്കാറില്ല. ഇപ്പോള്‍ ഹംഗറിക്കെതിരായ യൂറോ കപ്പ് മത്സരത്തിനു മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിനിടെ ടൂര്‍ണമെന്റ് സ്‌പോണ്‍സര്‍മാര്‍ കൂടിയായ കൊക്കകോളയ്ക്കാണ് റൊണാള്‍ഡോയുടെ അനിഷ്ടം നേരിടേണ്ടി വന്നത്.

പത്രസമ്മേളനത്തിനായി കോച്ച് ഫെര്‍ണാണ്ടോ സാന്റോസിനൊപ്പമാണ് റൊണാള്‍ഡോ ഇന്നലെ മാധ്യമപ്രവര്‍ത്തകരെ കാണാന്‍ എത്തിയത്. വേദിയിലെ മേശയില്‍ ഇരിപ്പിടത്തിനു മുന്നിലായി സ്‌പോണ്‍സര്‍മാര്‍ പരസ്യത്തിനായി കൊക്കക്കോള കുപ്പികള്‍ വച്ചിരുന്നു. എന്നാല്‍ വന്നിരുന്ന ഉടന്‍ തന്നെ റൊണാള്‍ഡോ ഇവ എടുത്തുമാറ്റി.

പിന്നീട് സമീപത്തിരുന്ന കുടിവെള്ളക്കുപ്പി എടുത്ത ശേഷം താരം തന്നെ നിലപാട് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. കുടിവെള്ളക്കുപ്പി മാധ്യമപ്രവര്‍ത്തകരെ ഉയര്‍ത്തിക്കാട്ടിയ ശേഷം ”ഇത്തരം പാനീയങ്ങള്‍ക്കു പകരം വെള്ളം കുടിക്കൂ” എന്നും അദ്ദേഹം ഉറക്കെ വിളിച്ചുപറഞ്ഞു.

റൊണാള്‍ഡോയുടെ ഇത്തരം നിലപാടുകള്‍ ഏറെ ശ്രദ്ധേയമാണ്. ആരോഗ്യകാര്യത്തിലും ഫിറ്റ്‌നെസ് നിലനിര്‍ത്തുന്നതിലും താരം അതീവ ശ്രദ്ധയാണ് പുലര്‍ത്തുന്നത്. അടുത്തിടെ തന്നെപ്പോലെ ഫിറ്റ്‌നെസ് കാര്യങ്ങളില്‍ തന്റെ മകന്‍ അത്ര ശ്രദ്ധപുലര്‍ത്തുന്നില്ലെന്ന് പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു.

”ഫിറ്റ്‌നെസ് ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ്. നിര്‍ഭാഗ്യവശാല്‍ എന്റെ മകന്‍ എന്നെപ്പോലെ അത്ര ശ്രദ്ധാലു അല്ല. അവന്‍ വലിയ ഫുട്‌ബോള്‍ താരമാകുമോയെന്നു നമുക്ക് കണ്ടറിയാം. അവന്‍ ഇടയ്ക്ക് സോഫ്റ്റ് ഡ്രിങ്ക്‌സുകള്‍ കുടിക്കുകയും ജങ്ക് ഫുഡ് കഴിക്കുകയും ചെയ്യുന്നുണ്ട്. എനിക്കിഷ്ടമല്ലെന്ന് അറിഞ്ഞിട്ടും. വ്യായാമങ്ങള്‍ക്കു ശേഷം തണുത്തവെള്ളത്തില്‍ മുങ്ങിക്കുളിക്കാന്‍ പറഞ്ഞാല്‍ പോലും തണുപ്പാണ് എന്നു പറഞ്ഞ് ഒഴിയുകയാണ് അവന്‍”-എന്നായിരുന്നു റൊണാള്‍ഡോ മകനെക്കുറിച്ച് പരാതി പറഞ്ഞത്.

നേരത്തെ ഏതാനും ചില മദ്യക്കമ്പനികളുടെയും സോഫ്റ്റ് ഡ്രിങ്കായ പെപ്‌സിയുടെയും പരസ്യങ്ങള്‍ക്കായി കോടികള്‍ വാഗ്ദാനം ചെയ്ത കമ്പനികള്‍ അദ്ദേഹത്തെ സമീപിച്ചിരുന്നു. എന്നാല്‍ ഇവയൊന്നും താന്‍ ഇഷ്ടപ്പെടുന്നില്ലെന്നു ചൂണ്ടിക്കാട്ടി അവയുടെ പരസ്യങ്ങളില്‍ അഭിനയിക്കാന്‍ താരം തയാറായില്ല.

Next Story

Popular Stories