Top

ഇന്‍സ്റ്റാഗ്രാമില്‍ ക്രിസ്റ്റിയാനോ ഒരു പോസ്റ്റിട്ടാല്‍ അതിന്റെ മൂല്യം എത്രയെന്ന് അറിയുമോ? 11 കോടി രൂപ!!!

റെക്കോഡുകളുടെ കളിത്തോഴന്‍ മാത്രമല്ല പോര്‍ചുഗല്‍ ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. കളിക്കളത്തില്‍ നിന്നു പണം വാരുന്നതിലും റൊണാള്‍ഡോയെ മറികടക്കാന്‍ സമീപത്തെങ്ങുമാരുമില്ല. ഇപ്പോള്‍ താരത്തിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിന്റെ മൂല്യം അറിഞ്ഞ് അന്തംവിടുകയാണ് ആരാധകര്‍. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ഏറ്റവും കൂടുതല്‍ പ്രതിഫലം നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനമാണ് റൊണാള്‍ഡോയ്ക്ക്. 11 കോടി രൂപയാണ് ഒരു സ്പോണ്‍സേര്‍ഡ് പോസ്റ്റിലൂടെ ക്രിസ്റ്റിയാനോയ്ക്ക് ലഭിക്കുന്നത്. ഇത് ആദ്യമായാണ് ക്രിസ്റ്റിയാനോ ഇവിടെ ഒന്നാമതെത്തുന്നത്. റെസിലിങ് സൂപ്പര്‍ സ്റ്റാര്‍ ഡ്വെയ്ന്‍ ജോണ്‍സനെ പിന്തള്ളിയാണ് ക്രിസ്റ്റിയാനോ ഒന്നാമതെത്തിയത്. […]

2 July 2021 2:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്‍സ്റ്റാഗ്രാമില്‍ ക്രിസ്റ്റിയാനോ ഒരു പോസ്റ്റിട്ടാല്‍ അതിന്റെ മൂല്യം എത്രയെന്ന് അറിയുമോ? 11 കോടി രൂപ!!!
X

റെക്കോഡുകളുടെ കളിത്തോഴന്‍ മാത്രമല്ല പോര്‍ചുഗല്‍ ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. കളിക്കളത്തില്‍ നിന്നു പണം വാരുന്നതിലും റൊണാള്‍ഡോയെ മറികടക്കാന്‍ സമീപത്തെങ്ങുമാരുമില്ല. ഇപ്പോള്‍ താരത്തിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിന്റെ മൂല്യം അറിഞ്ഞ് അന്തംവിടുകയാണ് ആരാധകര്‍.

ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ഏറ്റവും കൂടുതല്‍ പ്രതിഫലം നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനമാണ് റൊണാള്‍ഡോയ്ക്ക്. 11 കോടി രൂപയാണ് ഒരു സ്പോണ്‍സേര്‍ഡ് പോസ്റ്റിലൂടെ ക്രിസ്റ്റിയാനോയ്ക്ക് ലഭിക്കുന്നത്. ഇത് ആദ്യമായാണ് ക്രിസ്റ്റിയാനോ ഇവിടെ ഒന്നാമതെത്തുന്നത്.

റെസിലിങ് സൂപ്പര്‍ സ്റ്റാര്‍ ഡ്വെയ്ന്‍ ജോണ്‍സനെ പിന്തള്ളിയാണ് ക്രിസ്റ്റിയാനോ ഒന്നാമതെത്തിയത്. 2019-ല്‍ ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്തായിരുന്നു. യുവന്റ്സുമായുള്ള കരാറില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ തുക ക്രിസ്റ്റ്യാനോയ്ക്ക് ഇന്‍സ്റ്റഗ്രാമിലൂടെ ലഭിക്കുന്നുവെന്നു വേണം കരുതാന്‍!!!

300 മില്യണിന് മുകളിലാണ് ക്രിസ്റ്റിയാനോയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണം. എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമും എടുക്കുമ്പോള്‍ 550 മില്യണ്‍ ഫോളോവേഴ്സ് ആണ് ക്രിസ്റ്റിയാനോയ്ക്കുള്ളത്.

250 മില്യണ്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സ് ആണ് ഡ്വെയ്ന്‍ ജോണ്‍സനുള്ളത്. ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ നിന്ന് അദ്ദേഹത്തിന് ലഭിക്കുന്നത് 1.52 മില്യണ്‍ ഡോളര്‍. ഇവിടെ ആദ്യ 10ല്‍ ക്രിസ്റ്റിയാനോയെ കൂടാതെയുള്ള കായിക താരം മെസിയാണ്. 224 മില്യണ്‍ ഫോളോവേഴ്സ് ആണ് മെസിക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്. ഒരു പോസ്റ്റിന് ലഭിക്കുന്ന പ്രതിഫലം 1.1 മില്യണ്‍ ഡോളര്‍. ഏഴാം സ്ഥാനത്താണ് മെസി.

Next Story

Popular Stories