Top

‘ഈ സൗഹൃദവും, ബഹുമാനവും;’ ദുബായ് രാജകുടുംബത്തോട് റൊണാള്‍ഡോ

ദുബായില്‍ തനിക്ക് ലഭിച്ച സ്‌നേഹത്തിനും ആദരവിനും നന്ദി പറഞ്ഞ് പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ദുബായ് ഗ്ലോബ് സോക്കര്‍ അവാര്‍ഡില്‍ ഈ നൂറ്റാണ്ടിലെ മികച്ച ഫുട്‌ബോള്‍ താരമായി തെരഞ്ഞെടുക്കപ്പെട്ട ശേഷമാണ് റൊണാള്‍ഡോയുടെ പ്രതികരണം. ബഹുമതി ലഭിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് അറിയിച്ച റൊണാള്‍ഡോ പ്ലേയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് സ്വന്തമാക്കിയ റോബര്‍ട്ട് ലെവാണ്ട്‌സ്‌കിക്കും കോച്ച് ഓഫ് ദ ഇയര്‍ അവാര്‍ഡ് സ്വന്തമാക്കിയ പെപ് ഗ്വാര്‍ഡിയോലിനും അഭിന്ദനം അറിയിച്ചു. ഒപ്പം ദുബായ് തനിക്ക് നല്‍കിയ സ്‌നേഹത്തിനും റൊണാള്‍ഡോ […]

28 Dec 2020 4:50 AM GMT

‘ഈ സൗഹൃദവും, ബഹുമാനവും;’ ദുബായ് രാജകുടുംബത്തോട് റൊണാള്‍ഡോ
X

ദുബായില്‍ തനിക്ക് ലഭിച്ച സ്‌നേഹത്തിനും ആദരവിനും നന്ദി പറഞ്ഞ് പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ദുബായ് ഗ്ലോബ് സോക്കര്‍ അവാര്‍ഡില്‍ ഈ നൂറ്റാണ്ടിലെ മികച്ച ഫുട്‌ബോള്‍ താരമായി തെരഞ്ഞെടുക്കപ്പെട്ട ശേഷമാണ് റൊണാള്‍ഡോയുടെ പ്രതികരണം.

ബഹുമതി ലഭിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് അറിയിച്ച റൊണാള്‍ഡോ പ്ലേയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് സ്വന്തമാക്കിയ റോബര്‍ട്ട് ലെവാണ്ട്‌സ്‌കിക്കും കോച്ച് ഓഫ് ദ ഇയര്‍ അവാര്‍ഡ് സ്വന്തമാക്കിയ പെപ് ഗ്വാര്‍ഡിയോലിനും അഭിന്ദനം അറിയിച്ചു.

ഒപ്പം ദുബായ് തനിക്ക് നല്‍കിയ സ്‌നേഹത്തിനും റൊണാള്‍ഡോ അഭിനന്ദനമറിയിച്ചു.

‘ അവസാനമായി മനോഹരമായ ഈ ദുബായില്‍ എനിക്ക് എല്ലായ്‌പ്പോഴും ലഭിച്ച സ്‌നേഹത്തിനും ബഹുമാനത്തിനും ആതിഥേയ മര്യാദക്കും ഞാന്‍ വീണ്ടും ദുബായ് രാജകുടുംബത്തോട് നന്ദി പറയുന്നു,’ റൊണാള്‍ഡോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഒപ്പം തനിക്ക് വോട്ട് ചെയ്ത് വിജയിപ്പിച്ച ആരാധകര്‍ക്കും താരം നന്ദി പറഞ്ഞു.

അവാര്‍ഡ് ദാന ചടങ്ങിന് ദിവസങ്ങള്‍ക്കു മുമ്പേ ദുബായിലെത്തിയ റൊണാള്‍ഡോ ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് റാഷിദ് അല്‍ മക്തൂമിനൊപ്പവും സമയം ചെലവിട്ടിരുന്നു. ഇരുവരും ജിമ്മില്‍ നിന്നെടുത്ത ഫോട്ടോ കവിഞ്ഞ ദിവസം വൈറലായിരുന്നു.

Next Story